ഐസുമ്മ....
ആവി പറക്കുന്ന നിശ്വാസങ്ങള്ക്കിരുപുറം
തണുത്തു തരിയ്ക്കുന്ന ചുണ്ടുകള്‍
പരസ്പരം കെട്ടിപ്പുണരുന്നു.
നെയ്ത്തോടം പോല്‍ എന്നില്‍ നിന്നും
നിന്നിലേക്ക് തെന്നിയിറങ്ങുന്നു മഞ്ഞുകട്ട;
തിരിച്ചും.
അറ്റു പോയൊരു തണുപ്പിന്റെ വേര് തിരഞ്ഞു
ആഴങ്ങളറിഞ്ഞു കുഴയുന്നു നമ്മള് .
നാവ്,
തമ്മില്‍ ഞൊട്ടി നുണഞ്ഞു
പ്രണയത്തിന് പുതുരുചി തേടുന്നു.
(10 / 06 / 2012 - 12 : 43 AM )
കെട്ടിപ്പുണരുന്ന ചുണ്ടുകളോ...??
ReplyDelete:)
ReplyDelete:)
ReplyDeleteഎന്റെ ദേവ്യേ ..:)
ReplyDeleteഇത് ഐസുമ്മയല്ല കിസ്സുമ്മ!!!
ReplyDeleteഅറ്റു പോയൊരു തണുപ്പിന്റെ വേര് തിരഞ്ഞു
ReplyDeleteആഴങ്ങളറിഞ്ഞു കുഴയുന്നു നമ്മള് .....
നല്ല ഫ്രഞ്ച് കിസ്സിന്റെ മധുരം ചുണ്ടിൽ നിറയ്ക്കുന്ന കഴുത,ഛേ കവിത. ആശംസകൾ.
ReplyDelete