കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, December 17, 2011

അവതാരദുഃഖംഅന്ധമാം പ്രഹ്ലാദഭക്തി വന്നു മൂടി-
കനം വെച്ച തൂണില്‍ നിന്നും 
പുറത്തു കടക്കാനാവാതെ 
കുഴങ്ങി നിന്നു നരസിംഹജന്മം.
---------------------------
ഹിരണ്യാ നീയറിക..
എന്റെ ധൂര്‍ത്തരൂപം ചുരുങ്ങി-
യൊരു മൂഷികസദൃശ്യമായിരിക്കുന്നു.

ഈ സന്ധ്യയില്‍ നിന്റെ
മാറ് പിളര്‍ക്കേണ്ട-
യെന്റെ സൂക്ഷ്മനഖങ്ങള്‍ 
വെട്ടിയൊതുക്കിയിരിക്കുന്നു.

എന്റെ ജടക്കെട്ടിയ മുടിമുറിച്ചിഴപിരിച്ചു 
നീയെന്നെ വരിഞ്ഞു കെട്ടി.

ഇപ്പോള്‍ ഹിരണ്യാ നീയറിക...
നിന്നെ ഞാന്‍ ഭയക്കുന്നു.
------------------------------
അനന്തരം...
ആവര്‍ത്തനവിരസമായ 
അവതാരനാടകവേഷങ്ങള്‍ 
ഊരിവെച്ചിപ്പോഴവന്‍ 
സുഷുപ്തിയിലാണ്.

35 comments:

 1. സന്ദീപ് മനോഹരമായി കവിത എഴുതുന്നു എന്നത് എനിക്ക് പുതിയ അറിവല്ല... സന്ദീപ് അവതരിപ്പിക്കുന്ന വീക്ഷണങ്ങളിലും വരികളിലുമൊക്കെ കവിത ഒളിഞ്ഞു കിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്... പക്ഷേ പൂര്‍ണമായും കവിതയില്‍ ശ്രദ്ധിച്ചുകൊണ്ട് എഴുതിയ സന്ദീപിന്റെ വരികള്‍ വായിക്കുന്നത് ആദ്യമായാണ്... ഈ കവിത കൂടുതല്‍ നല്ല വായനക്കും ചര്‍ച്ചകള്‍ക്കും വിട്ടുകൊടുക്കുക...

  ReplyDelete
 2. ഈ വഴി ആദ്യമാണ് സന്ദീപ്...

  ഒരു കവിതയുടെ എല്ലാ മനോഹാരിതയും ഉൾകൊണ്ടിട്ടുണ്ട്..!!
  ആശംസകൾ..!!

  ReplyDelete
 3. കവിത വഴങ്ങില്ലെന്ന് പറയുന്നത് കളവ്.
  ഇനിയും കവിതകളെ വായനക്ക് വെക്കുക.
  എല്ലാ ആശംസകളും.!

  ReplyDelete
 4. എന്താണെന്ന് ചോദിച്ചാല്‍ പറയാനുള്ള കഴിവ് കണ്ണൂരാനില്ല.
  എന്നാലും എന്തോ ഒരിത് ഈ കവിതക്കുണ്ട്.

  ആശംസകള്‍ !

  ReplyDelete
 5. malayalakavithayil ippol vaayichatheyulloo.
  nannayirikkunnu kavitha.

  ReplyDelete
 6. മൂര്‍ച്ചയുള്ള വരികള്‍ ........... തുടരുക .........ആശംസകള്‍

  ReplyDelete
 7. കൂട്ടുകാരെ...
  കവിത എന്ന label ഉപയോഗിക്കാന്‍ എനിക്ക് മനസ്സ് വരില്ല ഒരു കാലത്തും...
  നല്ല കവികളുടെ നാല് കവിത പോലും വായിച്ചിട്ടില്ലാത്ത എനിക്ക്
  ശരിയായ കവിത എന്താണ് എന്ന് പോലും പറയാന്‍ അറിയില്ലാ...
  എന്റെ വായന ചെറുകഥയിലും നോവല്‍ സാഹിത്യത്തിലും ഒതുങ്ങുന്ന ഒന്നാണ്...
  കഥ എഴുതാന്‍ മടിയാവുമ്പോള്‍ കൊച്ചു ചിന്തകള്‍
  വാക്കുകള്‍ ആയി പുറത്തു വരുന്നതു ഇങ്ങനെണ്...
  അത്രേം ഉള്ളൂ... ഇത് കവിതയൊന്നും അല്ലാ ട്ടോ.. :)

  ReplyDelete
 8. തീക്ഷ്ണമായ വരികളില്‍ കവിത ഉണ്ട് സന്ദീപ്‌...തുടരുക

  --

  ReplyDelete
 9. കാണാൻ ചെറുതെങ്കിലും വലിയ കവിത,,

  ReplyDelete
 10. നന്നായിട്ടുണ്ടല്ലോ. അഭിനന്ദനങ്ങൾ.

  ReplyDelete
 11. കാര്യമുള്ള ഒരു കവിത..
  ഹൃദ്യമായി.

  ReplyDelete
 12. ഹാ ..സന്ദീപറിയുക..
  ഈ കാവ്യാക്ഷരങ്ങള്‍ തീര്‍ത്ത -
  മാസ്മര വലയത്തില്‍ തെളിഞ്ഞ -
  സത്യത്തിന്‍റെ നഗ്നതയെത്ര ഭയാനകം .

  ഭാവുകങ്ങള്‍

  ReplyDelete
 13. സന്ദീപ്‌ ഞാനിതിനെ കാലികാവുമായി ബന്ധിപ്പിക്കുന്നു. നല്ല ആഖ്യാനരീതി..

  ReplyDelete
 14. ഇപ്പോള്‍ ഹിരണ്യാ നീയറിക...
  നിന്നെ ഞാന്‍ ഭയക്കുന്നു.
  ------------------------------
  വേഷങ്ങള്‍ അഴിച്ചു വെക്കുന്നതും പ്രശ്നമാണ്.

  ReplyDelete
 15. കവിത വായിച്ചു അഭിപ്രായം പറയാന്‍ എനിക്കറിയില്ല... എങ്കിലും വായിച്ചു... എഴുതുക ഇനിയും....ആശംസകള്‍..

  ReplyDelete
 16. ഓരോ വേഷങ്ങള്‍ക്കും ഓരോ
  പരിമിതികള്‍...അല്ലെ?
  നന്നായിരിക്കുന്നു സന്ദീപ്‌... ഇന്നത്തെ
  അവസ്ഥ ആണ്‌ അന്നിനെക്കാള്‍ വ്യക്തം...

  ReplyDelete
 17. ഹൃദ്യമായ വരികള്‍ ഇനിയും എഴുതുക എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 18. കവിതയെ തൊട്ടാല്‍ എനിക്ക് കൈപൊള്ളും. അറിവില്ലായ്മ പൊറുക്കുക. എങ്കിലും വായിച്ചു. പുതിയ തലമുറ പുരാണങ്ങള്‍ മറന്നുപോകുന്ന ഈ കാലത്തും അതിനെ കൂട്ടുപിടിച്ചു കുറിച്ച ഈ വരികള്‍ക്ക് അഭിനന്ദനനങ്ങള്‍

  ReplyDelete
 19. കവിത വായിച്ചു മനസ്സിലാക്കുന്നതില്‍ ഞാന്‍ അല്പം പിറകിലാണ്

  ReplyDelete
 20. ഈ സുഷുപ്തിയൊന്ന് തീർന്നോട്ടെ
  വീണ്ടും വേഷങ്ങൾ മാറിയവൻ വരും..!

  ReplyDelete
 21. “എന്റെ സൂക്ഷ്മനഖങ്ങള്‍
  വെട്ടിയൊതുക്കിയിരിക്കുന്നു.“

  സൂഷ്മ നഖങ്ങളേക്കാള്‍, കൂര്‍ത്തനഖങ്ങളായിരുന്നു
  വെട്ടാനെളുപ്പം.
  അവതാരങ്ങള്‍ ഇനിയുമുണ്ടാകട്ടെ..!

  ആശംസകളോടെ..പുലരി

  ReplyDelete
 22. ഒരു കവിതവായിച്ചു ആധികാരികമായി അഭിപ്രായം പറയാന്‍ മാത്രം എന്‍റെ അറിവ് വളര്‍ന്നിട്ടില്ല.
  എന്നാലും ഇതിലെ വരികള്‍ക്ക് മൂര്‍ച്ചയുണ്ട്‌.
  ആശംസകള്‍

  ReplyDelete
 23. ....................................
  സന്ദീപ്‌,
  ചെറിയ വരികളില്‍
  വലിയ കാര്യങ്ങള്‍
  ഗഹനമായ്‌ തന്നെ
  പറഞ്ഞൂ താങ്കള്‍....
  മനോഹരമായ
  എഴുത്തിന്റെ വരം
  ഇനിയും നന്നായ്
  തുടരൂ....
  ആശംസകള്‍...!

  ReplyDelete
 24. ഈ കവിത ഇന്നലെ നമ്മള്‍ ഗ്രൂപ്പില്‍ ചര്‍ച്ചയ്ക്ക് വെച്ചിരുന്നു .
  സന്ദീപിന്റെ കഥകളിലെ ചില വരികള്‍ ഉള്‍കൊള്ളാന്‍ എനിക്കാവില്ലെന്നു
  പറഞ്ഞാല്‍ അത് സത്യം . പക്ഷെ ഈ കവിത ഉള്‍കൊള്ളാന്‍ ആവില്ല എന്ന്
  പറഞ്ഞാല്‍ അത് കല്ല്‌ വെച്ച നുണ .

  അത്രയ്ക്ക് നന്നായിരിക്കുന്നു ഈ കവിത .

  ആശംസകള്‍ സന്ദിപ്

  ReplyDelete
 25. പ്രഭന്‍ ...
  സൂഷ്മ നഖങ്ങള്‍ എന്നത് മനപ്പൂര്‍വ്വം എഴുതിയതാണ്..
  എല്ലാവരും ആ വരിയില്‍ കൂര്‍ത്ത നഖം എന്ന് പ്രതീക്ഷിക്കുമ്പോള്‍
  അതില്‍ നിന്നും വ്യത്യസ്തമായ ഒന്ന് കൊടുക്കാനുള്ള അബോധശ്രമം ആയിരിക്കാംഅത്..
  സൂഷ്മം എന്ന വാക്കിന് കൂര്‍ത്തതു എന്ന അര്‍ത്ഥവും ഉണ്ട്....
  അഭിപ്രായത്തിന് നന്ദി....

  @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.
  അടുത്തൊരു അവതാരപ്പിറവിയ്ക്ക് ബാല്യമുണ്ടോ...??
  സംശയമാണ്.. കണ്ടറിയാം.. വിശ്വസിക്കാം..
  അതും ഈ കെട്ട കാലത്തെ ജീവിതത്തില്‍ അല്പമാശ്വസമാകും....
  നന്ദി മുരളി ചേട്ടാ....

  @വേണുഗോപാല്‍ ... ഈ സ്നേഹത്തിന് നന്ദി....

  @Ismail Chemmad.... ഞാനും അങ്ങനെയാണ്... കാവ്യാസ്വാദനത്തില്‍ ശിശുവാണ്...
  ഇത് കവിതയോന്നുമല്ല ഭായ്‌ :) ചുമ്മാ കുറച്ചു വരികള്‍ ... അതിലെ ചിന്തകള്‍ അത്രേയുള്ളൂ...


  വായിച്ചു അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ ചങ്ങായിമാര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി...

  ReplyDelete
 26. അതെ, സൂക്ഷ്മ എന്നത് തന്നെ ആണ് എനിക്കും പ്രശ്നം തോന്നിയത്. അതിനുള്ള മറുപടി വിശ്വസിക്കുന്നു. . . .RESEARCH നടത്തി എന്ന് വിശ്വസികട്ടെ. . . അതുപോലെ ധൂര്‍ത്ത രൂപം എന്നു പറഞ്ഞതിനും. ധൂര്‍ത്ത്‌ എന്നതിന് വാക്കിന്റെ അര്‍ഥം അവിടെ കൊടുത്താല്‍ ശരിയാവുമോ?. . അല്ല വേറെ അര്‍ഥം ഉണ്ടോ?

  കവിത നല്ലത് എന്ന് പറയാതെ വയ്യ. . . . നന്മ കാത്തു രക്ഷിക്കാന്‍ ഇനിയും അവതാരങ്ങള്‍ വേണം, ഇല്ലെങ്കില്‍ ഒരു രക്ഷയുമുണ്ടാവില്ല സന്ദീപ്‌

  ReplyDelete
 27. സന്ദീപ്‌, പോസ്റ്മോടെന്‍ അവതാരകഥ വായിച്ചു .
  സ്യ്ബെര്‍ ഭക്തിവാല്സല്യങ്ങള്‍ നന്നായി അനുഭവിപ്പിച്ചു. .അങ്ങനെതന്നെയോ ?..

  ഈ കവിതകല്‍ക്കൊക്കെ ആസ്വാടനമെഴുതുക വലിയ ശ്രമമാണ് .
  എനിക്ക് തെറ്റിയോ ?

  ReplyDelete
 28. നല്ല വരികള്‍.. ആശംസകള്‍ !

  ReplyDelete
 29. കവിത നന്നായിട്ടുണ്ട്, അത്രേ എനിക്ക് പറയാന്‍ അറിയൂ. ഇതിന്റെ അന്തരാര്‍ത്ഥങ്ങളൊന്നും എനിക്ക് അറിയില്ല.

  കൃസ്തുമസ് ,പുതുവത്സരാശംസകള്‍...

  ReplyDelete
 30. പ്രീയ സന്ദീപ്....ആദ്യമേ ഒരു നമസ്കാരം...ഈ കവിതക്ക്...ഇവിടെ ഞാൻ ഈ കവിതയെ വിശകലനം ചെയ്യുന്നില്ലാ,,അത്രക്ക് ചേതോഹരമാണു ഈ കവിത...താങ്കളുടെ ചില കമന്റുകൾ കാണുമ്പോൾ ..ഞാനും പ്രയാസപ്പെട്ടിട്ടുണ്ട്...എന്റേ ഈ കുട്ടി ഇങ്ങനെയെന്ന്...ഇപ്പോൾ ഒരു കാര്യം മനസ്സിലാക്കുന്നു...താങ്കളീൽ ഒരു നല്ല എഴുത്തുകാരൻ ഉണർന്നിരിക്കുന്നു....പ്രായത്തിൽ കുറവാണെങ്കിലും...താങ്കൾക്ക് എന്റെ ഒരു വലിയ നമസ്കാരം..ഇവിടെ എത്താൻ താമസിച്ചതിൽ ക്ഷമിക്കുക....

  ReplyDelete