കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, March 04, 2013

ന്റെ ഓപ്പോള്‍ ....
മനസ്സിലെന്നും ന്റെ ഓപ്പോള്‍ക്ക്
ഈ* രൂപമാണ്....

ആതിരനിലാവിന്റെ നിറമോലും നേര്യേതുടുത്ത്,
അഴിച്ചിട്ട ഈറന്‍മുടിയില്‍ തുളസിക്കതിര്‍ ചൂടി,
നെറുകില്‍ സ്നേഹഗന്ധിയായ രാസ്നാദി തൂവി,
നെറ്റിമേല്‍ സാന്ധ്യസൂര്യന്റെ വട്ടപ്പൊട്ടു തൊട്ടു,
വാലിട്ടു, കണ്‍നിറയെ
രാവിന്റെ മഷിക്കറുപ്പെഴുതി
ന്റെ ഓപ്പോള്‍ ....

കാതില്‍ പുലര്‍ക്കാലനക്ഷത്രം പതിച്ച കമ്മലിട്ട്,
കഴുത്തില്‍ പായല്‍പ്പച്ചയാര്‍ന്ന
പാലയ്ക്കാമാലയണിഞ്ഞു,
കൈകളില്‍ മഞ്ചാടിചോപ്പുള്ള,
കിലുകിലെ കൊഞ്ചുന്ന കുപ്പിവളകളിട്ടു,
കാലില്‍ വെള്ളിക്കൊലുസും
കാല്‍വിരല്‍മോതിരവുമിട്ടു.
ന്റെ ഓപ്പോള്‍ ....

തൊടിയില്‍ **
കളിച്ചു കൊണ്ടിരിക്കുന്ന
അനിയന്‍കുട്ടനെ
അഴിവാതിളിലൂടെ ***
നോക്കിയിരിക്കുന്നു
ന്റെ ഓപ്പോള്‍സ് ....

----------------------------

* E- രൂപം
** ഫേസ്ബുക്കില്‍
***WINDOWS 5ലൂടെ

4 comments:

 1. ഇങ്ങിനെയൊരു ഓപ്പോളിനെ ഭാവനാലോകത്തല്ലാതെ ഇനിയുള്ള കാലത്ത് എവിടെ ലഭിക്കും.... പലതും നഷ്ടമായ മലയാളിക്ക് ഓപ്പോളിനേയും നഷ്ടമായിരിക്കുന്നു.....

  ReplyDelete
 2. സ്നേഹം തുളുമ്പുന്ന കവിത... ആശംസകള്‍

  ReplyDelete
 3. നല്ല ഓപ്പോള്‍
  നല്ല അനിയന്‍ കുട്ടന്‍

  ReplyDelete