കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, June 10, 2012

ഐസുമ്മ
ഐസുമ്മ....
ആവി പറക്കുന്ന നിശ്വാസങ്ങള്‍ക്കിരുപുറം
തണുത്തു തരിയ്ക്കുന്ന ചുണ്ടുകള്‍
പരസ്പരം കെട്ടിപ്പുണരുന്നു.

നെയ്ത്തോടം പോല്‍ എന്നില്‍ നിന്നും
നിന്നിലേക്ക് തെന്നിയിറങ്ങുന്നു മഞ്ഞുകട്ട;
തിരിച്ചും.

അറ്റു പോയൊരു തണുപ്പിന്റെ വേര് തിരഞ്ഞു
ആഴങ്ങളറിഞ്ഞു കുഴയുന്നു നമ്മള്‍ .

നാവ്,
തമ്മില്‍ ഞൊട്ടി നുണഞ്ഞു
പ്രണയത്തിന്‍ പുതുരുചി തേടുന്നു.


(10 / 06 / 2012 - 12 : 43 AM )

7 comments:

 1. കെട്ടിപ്പുണരുന്ന ചുണ്ടുകളോ...??

  ReplyDelete
 2. ഇത് ഐസുമ്മയല്ല കിസ്സുമ്മ!!!

  ReplyDelete
 3. അറ്റു പോയൊരു തണുപ്പിന്റെ വേര് തിരഞ്ഞു
  ആഴങ്ങളറിഞ്ഞു കുഴയുന്നു നമ്മള്‍ .....

  ReplyDelete
 4. നല്ല ഫ്രഞ്ച് കിസ്സിന്റെ മധുരം ചുണ്ടിൽ നിറയ്ക്കുന്ന കഴുത,ഛേ കവിത. ആശംസകൾ.

  ReplyDelete