Thursday, May 03, 2012

ഗ്രാന്‍ഡ്‌ മാസ്റ്റര്‍




ഒട്ടും നിനച്ചിരിക്കാതെയായാണ് ഇന്ന് ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്ന മോഹന്‍ലാല്‍ ചിത്രം കാണാന്‍ പോയത്. ഇന്ന് റിലീസ്‌ ആണെന്നോ അതിന്റെ സംവിധായകന്‍ ആരെന്നോ ഒന്നും അറിയില്ലായിരുന്നു. തുടര്‍ച്ചയായ തിക്താനുഭവങ്ങള്‍ കൊണ്ട് പൊതുവേ ഇപ്പൊ താരരാജാക്കന്മാരുടെ ചിത്രങ്ങളില്‍ ഉറ്റു നോക്കാറില്ലാ ഞാന്‍ ... planned അല്ലാതിരുന്നതിനാല്‍ ഓടി കിതച്ചു ചെന്നപ്പോഴേക്കും പടത്തിനു മുന്‍പുള്ള പതിവ്  സാറ്റലൈറ്റ് പരസ്യങ്ങള്‍ ഒക്കെ കഴിഞ്ഞു പടം തുടങ്ങിയത് കൊണ്ട് ടൈറ്റില്‍ പോലും കാണാന്‍ പറ്റിയില്ലാ... (അത്രയും നല്ലത്.)

ചതുരംഗപലകയ്ക്ക് മുന്നില്‍ ഇരുന്നു ചെസ്സിനെ കുറിച്ച് സൈദ്ധാന്തിക ഊര്‍ജ്ജവ്യയം നടത്തുന്ന നായകനെ കണ്ടു കൊണ്ടാണ് തിയറ്ററിന്റെ ചുവപ്പ് കലര്‍ന്ന ഇരുട്ടിലേക്ക് കാല്‍ വെച്ച് കേറിയത്. introduction ജഗപൊക പോലെ റിയാസ്‌ ഖാന്‍ എന്ന മസില്‍ മാനെ ചെന്നിയില്‍ നര കേറിയ പോലീസ് നായകന്‍ കാല്‍പന്ത് പോലെ തട്ടി തെറിപ്പിച്ചു തറയില്‍ ഇടുന്നതും മൂന്നു പെണ്‍കൊടിമാരെ രക്ഷിക്കുന്ന ബ്രഹ്മാണ്ഡ scene അവിടെ ഇരുന്ന ഒരു ലാലേട്ടന്‍ ഫാനിനെ പോലും തെല്ലും ത്രസ്സിപ്പിച്ചില്ല എന്നതത്ഭുതം. (ഓ.. ഇതൊക്കെയെന്ത് എന്ന ഭാവം...) അത്രയും അരോചകമായിരുന്നു പ്രകടനം, അല്ലെങ്കില്‍ പതിവ് ത്രില്ലര്‍ സിനിമയുടെ രസക്കൂട്ടായി കഴിഞ്ഞിരിക്കുന്നു ഈ നായകന്‍റെ കര്‍ട്ടന്‍ റൈസര്‍ അര്‍മാദം...

ഹാ.. അങ്ങനെ നമ്മള്‍ കഥയിലേക്ക് കടക്കുകയാണ്.. ശ്ശൊ.. നമ്മളല്ല.. കഥാ നായകനും ശിങ്കിടികളായ പോലീസന്‍മാരും മുഖം മറച്ച വില്ലനും കരിഞ്ഞ മുഖവുമായി ബാബു ആന്‍റണിയെന്ന പ്രാചീനവില്ലനും.. ഒരു കത്തി എടുത്തു കുത്തിയാലും മുഖത്ത് തനതു ഭാവമായ നിസ്സംഗത മാത്രം വരുന്ന  ഏകഭാവാഭിനയ ചക്രവര്‍ത്തിയായി, ഭരതേട്ടന്റെ ചിലമ്പ് മുതല്‍ നമുക്ക് സുപരിചിതനായ ആക്ഷന്‍ താരമാണ് അദ്ദേഹം.

കഥയെഴുതി സംവിധാനം വരെ ചെയ്ത ഫെഫ്ക്ക 'മാടമ്പി'യായ ഉണ്ണികൃഷ്ണന്‍ ചേട്ടന് ഡാവിഞ്ചി കോഡ് എന്ന നോവല്‍ സാരമായി സ്വാധീനിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ബാബു ആന്റണിയുടെ വിക്ടര്‍ എന്ന കഥാപാത്രം നോവലിലെ സൈലാസിനെ ഓര്‍മ്മപ്പെടുത്തി. ഫാദര്‍ അരിങ്ങോസയും ലേ ടീബിങ്ങുമായി സിനിമയില്‍ പ്രധാനവില്ലന്‍ അഥവാ മറഞ്ഞിരിക്കുന്ന പ്രതിയോഗിയെത്തുന്നു. നോവലില്‍ നിന്നും തത്തുല്യമായ മറ്റു കഥാപാത്രങ്ങളെയും വേണമെങ്കില്‍ സിനിമയില്‍ തിരഞ്ഞു നോക്കിയാല്‍ കണ്ടെത്താം. ഹെന്താ കഥ.. (നോവല്‍ വായിച്ചത് അബദ്ധമായോ എന്തോ... ഹേയ്.. )

ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ കൊലപാതകം നടത്തുന്ന ഒരു maniac serial killer എന്നൊക്കെ സിനിമയില്‍ എടുത്തെടുത്തു പറയുമ്പോള്‍ ചിരി വരികയാണ്.. മലയാള അപസര്‍പ്പക കഥകള്‍ / സിനിമകള്‍ ഇപ്പോഴും LKG ക്ലാസ്സില്‍ ഇംഗ്ലീഷ് ആല്‍ഫബെറ്റ്സ് പഠിക്കുന്നെയുള്ളൂ.. ഹോ... പിന്നെ സ്ക്രീസോഫ്രീനിയ ബാധിച്ചയാളെകൊണ്ട് ഇങ്ങനെ ചില കാര്യങ്ങള്‍ ചെയ്യിക്കാന്‍ സാധിക്കുമല്ലേ.. പണ്ട് ഈ തണുത്ത വെളുപ്പാന്‍കാലത്ത് എന്ന മമ്മൂട്ടി ചിത്രവും ഇവിടെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

മിക്ക കൊലപാതക കഥകളും പകയുടെ ബാക്കിപത്രങ്ങളായി മാത്രമേ ഉണ്ടാവുന്നുള്ള എന്ന അലിഖിത നിയമത്തെ ആവും ഈ കഥയും ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെ ഇരുട്ടിലിരുന്നു നായകനുമായി ചതുരംഗം കളിയ്ക്കുന്ന ഒരു കൊലപാതകിയും പിന്നെ ഒരു ഡമ്മി കൊലപാതകിയും ഒരു വശത്തും എതിരാളിയുടെയുടെ മുപ്പത്താറു നീക്കങ്ങള്‍ വരെ മുന്‍കൂട്ടി കണ്ടു കളിയ്ക്കാന്‍ സിദ്ധിയുള്ള ധീഷണശാലിയായ നായകനെയും കൊണ്ടാണ് കഥാകൃത്ത് കഷ്ടപ്പെട്ട് കഥ പറഞ്ഞു തീര്‍ക്കുന്നത്. ഒരു ക്രൈം ത്രില്ലറില്‍ ആവശ്യം വേണ്ടുന്ന ചടുലതകള്‍ പോലുമില്ലാതെ ഇഴഞ്ഞു വലിയുന്നുണ്ട് കഥ ഇടയ്ക്കെപ്പോഴോ. പിന്നെ അനവസരത്തിലും അസ്ഥാനത്തും കയറി വരുന്ന അരോചകമായ പാട്ട് (നിശാക്ലബ്ബ് സംഗീതം) ദീപക്‌ ദേവ് എന്ന സംഗീതസംവിധായകനെ ഈ രാവ് വെളുക്കും മുന്‍പേ മൂന്നു വട്ടം തള്ളി പറയാന്‍ തോന്നിപ്പിക്കുന്നുണ്ട്.

ഒരു നാടകത്തിലൂടെ കഥ കൊട്ടികലാശം നടത്തി വെള്ളിത്തിരയ്ക്ക് മീതെ തിരശീല വീണപ്പോള്‍ അല്‍പ്പം ആശ്വാസമായി... എങ്കിലും ആവറേജ്‌ സിനിമ എന്ന് പറഞ്ഞില്ലെങ്കില്‍ ലാലേട്ടന്‍ ഫാന്‍സ്‌ എന്നെ കയ്യേറ്റം ചെയ്തു കളയാന്‍ സാധ്യതയുള്ളത് കൊണ്ട് ഒറ്റവാക്കില്‍ "കണ്ടിരിക്കാം" എന്ന് മാത്രം പറയുന്നു. കാസനോവയിലെ പ്രണയരാജാവായി വന്ന ലാലേട്ടനേക്കാള്‍ നല്ലത് ഒരു ഭര്‍ത്താവായ, നര കേറിയ പിതാവായ, റോള്‍ തന്നെ... ഈ റോള്‍ ലാലേട്ടന് യോജിക്കുന്നുണ്ടെന്നു സമ്മതിക്കാതെ വയ്യ. ഇനിയിപ്പോ ശിക്കാറിലെ പോലെ, പ്രണയത്തിലെ പോലെ,  ഈ ജാതി ഒതുക്കമുള്ള വേഷങ്ങള്‍ മതിയെന്ന് അദ്ദേഹം തീരുമാനിച്ചാല്‍ അദ്ദേഹത്തിനു കൊള്ളാം. ഇനിയൊരു ചൈനാ ടൌണ്‍ താങ്ങാന്‍ ശേഷിയില്ലാത്ത എളിയ ആരാധകന്റെ വാക്കുകള്‍ മാത്രം.

13 comments:

  1. രാജപ്പന്‍..ഹാ ഹാ

    ReplyDelete
  2. സിനിമ കണ്ടയുടനെ നിരൂപിച്ച് കൊളമാക്കല്ലേ സന്ദീപെ, നാലാള് കണ്ടോട്ടെ...

    ReplyDelete
  3. റിവ്യൂ നന്നായിട്ടുണ്ട്..
    ബട്ട് ആര് പറയുന്നതാ ശരി.. ആദര്‍ശിന്റെ സൈറ്റില്‍ ഇതൊരു വല്ലാത്ത പടം എന്നാ എഴുതിയിരിക്കുന്നത്.. ആ.. പാവല്ലേ.., മോഹന്‍ലാല്‍.. ജീവിച്ച് പൊക്കോട്ടെന്ന്..
    http://eastcoastdaily.com

    ReplyDelete
    Replies
    1. ഞാനും അത് വായിച്ചിരുന്നു കുറച്ചു മുന്‍പേ...
      ആദര്‍ശ്‌ നല്ല സഹൃദയനാണ്... ഞാനൊരു അരസികനും... :)

      I have no offence with Mohanlal.. I am discussing about the script only....

      Delete
  4. ആസ്വാദനം പലര്‍ക്കും പല തലത്തില്‍ അല്ലെ എന്തേ.....?

    ReplyDelete
  5. അപ്പോ ഇദും കാണണ്ടാ ലേ ?

    ReplyDelete
  6. ആദ്യ ഷോക്ക് പോയി അതിനെ കുറിച്ച് നെഗറ്റീവ് റിവ്യു എഴുതുന്നത്‌ ഈ ഇടെ പല ബ്ലോഗിലും കാണാറുണ്ട്‌. വന്മുതല്‍ മുടക്കുള്ള ഒരു വ്യവസായത്തെ ഇങ്ങനെ തകര്‍ക്കരുത്.
    സിനിമ മോശമകാം... നല്ലതാകാം.. പക്ഷെ നെഗറ്റീവ് അഭിപ്രായമാനെന്കില്‍ ഒരാഴ്ചത്തെ സമയം കൊടുക്കുക.

    ReplyDelete
    Replies
    1. നല്ലതെങ്കില്‍ ജയിക്കും.അല്ലെങ്കില്‍ പൊട്ടും. മുഖം നന്നാവാത്തതിന് കണ്ണാടിയെ കുറ്റം പറയുമോ ആരാനും...

      Delete
  7. മുതല്‍ മുടക്കുന്നവന് അറിയാം കാശ് തിരിച്ചു പിടിക്കെണ്ടാതെങ്ങനെയെന്നു... യൂ ടി.വി എന്ന production കമ്പനി ഈ സിനിമാ കളിയൊക്കെ കുറെ കണ്ടിട്ടുള്ളവരാ ഇസ്മൈല്‍ ഭായ്.... ഒരു തീയറ്ററില്‍ ഓടിയില്ലെന്കിലും മുടക്കിയത് അവര്‍ തിരിച്ചു പിടിക്കും...

    പിന്നെ എന്റെ അഭിപ്രായം.. അത് ഒരിക്കലും ഇരുമ്പുലക്കയല്ല.... എല്ലാവരോടും പോയി കാണാന്‍ തന്നെ ഞാനും പറയുന്നത്... കണ്ടിട്ട് നമുക്ക് സിനിമയെ കുറിച്ച് സംസാരിക്കാം... ഞാന്‍ പറഞ്ഞ അഭിപ്രായത്തെ ( ഡാവിഞ്ചി കോഡ് സാമ്യം അടക്കം..) വസ്തുനിഷ്ഠമായി നിരാകരിക്കുന്നെങ്കില്‍ ആവാം.. സിനിമ ചര്‍ച്ച ചെയ്യപ്പെടുന്നത് നല്ലതല്ലേ ഇസ്മൈല്‍ ഭായ്‌..

    ReplyDelete
  8. സിനിമ കണ്ടിട്ടില്ല.... അതുകൊണ്ട് കൂടുതല്‍ പറയാനാവുന്നില്ല. സന്ദീപിന്റെ വീക്ഷണകോണില്‍ നിന്ന് വസ്തുനിഷ്ടമായ നല്ല ഒരു വിലയിരുത്തല്‍ എന്ന് തോന്നി.....

    ReplyDelete
  9. ഒക്കെ ഞാനും കാണട്ടേ എനിട്ട് പറയാം

    ReplyDelete
  10. കാണാൻ പോകുന്നതിന് മുൻപേ ഒരന്വേഷിച്ചറിയൽ.! കാണാൻ പൊണ പൂരം വായിച്ചറിയണോ ? നന്നായി സന്ദീപ് ആശംസകൾ.

    ReplyDelete