കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, June 30, 2012

പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേഈയാഴ്ച മാതൃഭൂമിയില്‍ പ്രിയ.ഏ.എസിന്റെ
"പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ"
എന്ന കഥ വായിച്ചോ ആരെങ്കിലും....??

ഇപ്പോഴും ആളുകള്‍ ഈ ജാതി കഥകള്‍ എഴുതുന്നുണ്ടോ..??
അതൊക്കെ മാതൃഭൂമിയേ പോലൊരു ആനുകാലികം പ്രസിദ്ധികരിക്കുന്നുണ്ടോ
എന്നോര്‍ത്ത് അത്ഭുതപ്പെടുന്നു.

ഒരു സാധാരണ കൗമാരഭാവനയ്ക്കപ്പുറം ആ കഥയില്‍ എന്താണുള്ളത്....??
സര്‍വസ്വതന്ത്രരായ സ്ത്രീ പുരുഷബന്ധം.... അല്ലെങ്കില്‍ അന്തികൂട്ടിനു ഊരും പേരുമില്ലാത്തൊരുവളെ പ്രതീക്ഷിക്കുന്ന യൗവനതൃഷ്ണകള്‍ ,
ഇതിലും മികച്ച രതിഭാവനകള്‍ നമ്മെ കൊണ്ട് കാണിച്ചിട്ടുണ്ടാവും / കാണിച്ചേക്കാം...

രണ്ടു നാള്‍ മാത്രം ആയുസ്സുള്ള ഒരു ബന്ധത്തിന്റെ ഓര്‍മ്മകുത്തായി അവള്‍ തന്റെ അര്‍ദ്ധചന്ദ്രാകൃതിയിലുള്ള മൂക്കുത്തി സമ്മാനിച്ചു കൊണ്ട് ഒരു യാത്ര പോലും പറയാതെ കടന്നു പോകുമ്പോള്‍ കഥയിലുടനീളം പപ്പേട്ടന്റെ ക്ലാരയും ലോലയും ദുഃഖസ്മൃതിയായ്‌ തെളിഞ്ഞു തെളിഞ്ഞു വരികയായിരുന്നു.

നിലക്കക്കള്ളി, ഉള്ളുകള്ളന്‍ , നക്ഷത്രത്തിളക്കമുള്ള വൈര മൂക്കുത്തി, കഥയിലുടനീളമുള്ള പാട്ടുകള്‍ , കൊന്നപ്പൂ ജനാല വിരിപ്പ്, "കാട്ടില്‍ പോകാം വീട്ടില്‍ പോകാം" എന്ന കുസൃതി ചോദ്യം.... ഇവിടെയൊക്കെ ഒരു പൈങ്കിളി ചിറകടിച്ചു ചുറ്റി പറക്കുന്നതായി തോന്നി എന്റെ വായനയില്‍ ... കഥയെ വിചിത്രമാക്കാന്‍ / പുതു അനുഭവമാക്കാനുള്ള ഓരോരോ രചനാതന്ത്രങ്ങളാവും.... ആ......

മുടിയില്ലാത്ത (മൊട്ടയടിച്ച) ഒരു പെണ്ണിനെ സമൂഹം സ്ത്രീയായ് പോലും കരുതില്ലാ എന്നൊരു വസ്തുത കഥയിലൊരിടത്തു പറയുന്നതിനു താഴെ ഒരൊപ്പ്... അവര്‍ അനുഭവിക്കുന്ന "കേശഭാര"രഹിത ജീവിതത്തിന്റെ അര്‍ത്ഥവ്യാപ്തിയെ കുറിച്ച് അല്‍പ്പനേരം ചിന്തിച്ചു പോയി ഞാനും. പക്ഷെ ഒരു വേള മൊട്ടയായിരിക്കുന്നതില്‍ / ആ സ്വാതന്ത്രത്തില്‍ അവള്‍ ഉല്ലാസവതിയും അതെ സമയം ഉമ്മ വെയ്ക്കാന്‍ ഒരാളില്ലാത്തതിന്റെ ഏകാന്തഭാവവും വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നു. കഥാപാത്രത്തിന്റെ ഇരട്ടവ്യക്തിത്വം ഇവിടെ വെളിവാകുന്നുണ്ട്. സ്വയം ഉണ്ടാക്കിയെടുക്കുന്ന ഒരു ഒറ്റപ്പെടലിനെ ചൊല്ലി എന്ത് സഹതാപം നേടാനാണവള്‍ ശ്രമിക്കുന്നത്...?

കഥയ്ക്കപ്പുറം : ഡൈയ്മണ്ട് നെക്ലേസ് എന്ന സിനിമയിലേ കാന്‍സര്‍ രോഗിയായ നായികയുടെ കീമോ കഴിഞ്ഞ ഉണ്ണിമൊട്ട കണ്ടപ്പോ പ്രിയ ചേച്ചിയ്ക്ക് തോന്നിയ ശുഷ്കഭാവനയാവും ഈ കഥയെന്നു ഞാന്‍ ബലമായി സംശയിക്കുന്നു.

കഥ വായിച്ചവര്‍ നിങ്ങളുടെ വായനാനുഭവം അറിയിക്കുമല്ലോ...
കഥ വായിക്കാത്തവര്‍ ഈ ലിങ്കില്‍ പോയി വായിക്കൂ...
എന്നിട്ട് അഭിപ്രായം അറിയിക്കൂ ട്ടോ...

7 comments:

 1. ലിങ്ക് കാണാന്‍ കഴിയുല്ല ,നെറ്റ് വര്‍ക്ക്‌ പ്രശ്നങ്ങള്‍ ആകാം.എന്തായാലും കഥ വായിഇക്കട്ടെ .സന്ദീപിന്‍റെ റെമ്പ്ലെട്ടിനു എന്തോ പ്രശ്നം ഉണ്ട് .ഒന്ന് ശ്രദ്ധിക്കണേ

  ReplyDelete
 2. വായിച്ചു സന്ദീപ്. പ്രത്യേകിച്ച് സ്പര്‍ശിക്കുന്ന ഒന്നും കണ്ടില്ല കഥയില്‍. പെട്ടെന്ന് മറന്നുപോകുന്ന ഒരിനം കഥ

  ReplyDelete
 3. Replies
  1. ലിങ്കിനു കുഴപ്പമൊന്നും കാണുന്നില്ലല്ലോ ഷാജി....
   മാതൃഭൂമിയുടെ സൈറ്റില്‍ subscribe ചെയ്താലേ വായിക്കാനാവൂ എന്ന് മാത്രം...

   Delete
 4. ഒരു കാര്യവുമില്ലാതെ സന്ദീപ്‌ പറയില്ലെന്ന് നന്നായി അറിയാം. അതുകൊണ്ട് തന്നെ ഇതിന്റെ ലിങ്കിലേക്ക് പോവേണ്ട ആവശ്യം കണ്ണൂരാനില്ല.
  കാരണം, ബ്ലോഗിലെ മിക്ക 'ഗവിത'കള്‍ക്കും സന്ദീപ്‌ എഴുതുന്ന കമന്റുകള്‍ സത്യസന്ധമാണ്.
  ബൂലോകത്തെ അത്യന്ധാധുനിക-ആഫ്രിക്കന്‍ ജപ്പാന്‍ നിര്‍മ്മിത ഗഫിതകള്‍ എനിക്ക് മനസിലാവാന്‍ ഇയാള്‍ടെ കമന്റുകള്‍ എനിക്ക് സഹായകമാവാറുണ്ട്.

  ReplyDelete
 5. പ്രിയയുടെ കഥകള്‍ എനിക്കിഷ്ടപ്പെട്ടതായിരുന്നു. പക്ഷെ ഈ കഥ തീരെ പോരാ. കഥക്ക് പുതുമ വരുത്തുവാന്‍ കഥാകാരി ചെയ്ത ശ്രമങ്ങളെല്ലാം ഇവിടെ വിഫലമാകുന്ന കാഴ്ച. യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ഒരു വെറും കഥ.

  ReplyDelete
 6. വലിയ പ്രത്യേകതയൊന്നും തോന്നിയില്ല.:) എവിടെയൊക്കെയോ വായിച്ച ഒരു കഥ.അത്രപോലും രസകരമായി എഴുതാന്‍ ശ്രമിച്ചിട്ടില്ല കഥാകാരി.:) ഇതെന്‍റെ അഭിപ്രായം.

  ReplyDelete