Wednesday, May 22, 2013

ഗാര്‍ഡ്‌ ഓഫ് ഓണര്‍


നീണ്ട പ്രണയത്തിനൊടുവില്‍
വേര്‍പ്പെട്ടു പോയ രണ്ടു പേര്‍
പച്ചപായല്‍ പോലെ വഴുവഴുക്കുന്ന
ഓര്‍മ്മകള്‍ നിറഞ്ഞ ചെമ്മണ്ണി-
ടവഴിയില്‍ വെച്ച് വീണ്ടും കണ്ടു മുട്ടുന്നു.

കൊഴിഞ്ഞു പോയ പ്രണയദിനങ്ങളെയവര്‍
മധുരതരമായി പെറുക്കി കൂട്ടുന്നു.

വേര്‍പ്പെട്ടു പോകാനുണ്ടായിരുന്ന സ്വ-
കാര്യങ്ങളെ കുഴി തോണ്ടിയെടുത്ത്,
പോസ്റ്റ്‌മോര്‍ട്ടം നടത്തിയവര്‍
വൃണപ്പെട്ട ഹൃദയത്തെ
പരസ്പരം ചൊറിഞ്ഞു നീറ്റുന്നു.

ഇനിയൊരിക്കലും പരുവപ്പെടാത്ത വിധം
വികാരങ്ങളുടെ ആഗ്നേയശൈലങ്ങളി -
രുവര്‍ക്കുമിടയില്‍ നിര്‍ജ്ജീവമാകുന്നതറിയുന്നു.

നിസ്സംഗതയുടെ ഹിമാലയന്‍ ശീതതത്വത്തിന്റെ
സാധ്യതകളിലവര്‍ സാഹസികരാവുന്നു.

നഷ്ടപ്പെടലിന്റെ ആഴങ്ങളെ കുറിച്ചവര്‍
ഒന്നിനുമല്ലാതെ വാചാലരാവുന്നു.
മരണപ്പെട്ടൊരു പ്രണയത്തിനവ്വിധമവര്‍
ഗാര്‍ഡ്‌ ഓഫ് ഓണര്‍ കൊടുക്കുന്നു.
അഥവാ....
മൂന്നാവര്‍ത്തി ആകാശത്തേക്കാചാര -
വെടി മുഴക്കുന്നു...

(ഠോ.... ഠോ.... ഠോ....)

10 comments:

  1. ദേണ്ടെ, ഇവന്‍ പിന്നേം പ്രണയം കൊണ്ട് ചൊറിഞ്ഞു നീറ്റുന്നു..! നന്നായിട്ടുണ്ട്രാ സന്ദീപേ..ആശംസകള്‍..!
    ("വഴുവുക്കുന്ന" എന്നത് “വഴുവഴുക്കുന്ന”- എന്നാണോ ഉദ്ദേശിച്ചത്?)
    എന്തായാലും ഇഷ്ട്ടായി.

    ReplyDelete
    Replies
    1. ശോ.. പിന്നേം അക്ഷരപ്പിശാച്.... :(

      ഞാന്‍ തിരുത്തിയിട്ടുണ്ട് പ്രഭന്‍ ചേട്ടാ...
      സ്നേഹം...

      Delete
  2. വെടിയൊച്ച മുഴങ്ങട്ടെ.....

    ReplyDelete
  3. Replies
    1. ഉം.. എട്ടു നിലയില്‍ പൊട്ടി.. :(

      Delete
  4. ഗാര്‍ഡ്‌ ഓഫ് ഓണര്‍......

    ReplyDelete
  5. എത്ര പൊട്ടീട്ടും പഠിക്കുന്നില്ലല്ലോ ന്റെ കുട്ട്യേ.. :(

    ReplyDelete
  6. ഒരു റീത്ത് ന്‍റെ വഹേം രിക്കട്ടെ

    ReplyDelete
  7. ശരിയ്ക്കു പൊട്ടട്ടേ

    :)

    ReplyDelete