കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, March 17, 2013

കൃഷ്ണലീല

ഗോപികമാരുടെ ശല്യം സഹിക്കാതെയാണ് കണ്ണന്‍ മഥുരാപുരിയിലേക്ക് നാട് വിടുന്നത്.... 
ഗോപികമാരെക്കാള്‍ ഭേദം 
കംസന്‍ തന്നെയെന്ന് കരുതീട്ട്.... 

(കംസനൊരു മോളുണ്ടായിരുന്നു എന്നും, 
മുറപ്പെണ്ണിനെ കെട്ടാനും 
അമ്മാവന്റെ സ്വത്ത്‌ സ്വന്തമാക്കാനുമുള്ള 
ഗൂഡലക്ഷ്യങ്ങള്‍ 
മനസ്സില്‍ കണ്ടു കൊണ്ട് പോയതാന്നു 
അസൂയക്കാര്‍ അക്കാലത്ത്‌ അമ്പാടിയില്‍ 
പറഞ്ഞു പരത്തിയിരുന്നു...

മോളെ കെട്ടിച്ചു തരില്ലെന്ന് പറഞ്ഞ അമ്മാവനെ
നെഞ്ചാങ്കൂട് ഇടിച്ചു പൊളിച്ചു പഞ്ഞിക്കിട്ടെങ്കിലും
മുറപ്പെണ്ണ് അപ്പോഴേക്കും തന്റെ പൂര്‍വ്വകാമുകനോടൊപ്പം
ഹസ്തനപുരിയിലേക്ക് ഒളിച്ചോടിയിരുന്നു...

വേദവ്യാസന്‍ കുലമഹിമ സംരക്ഷിക്കാന്‍
പലതും പറയാതെ മറച്ചു.... ഹും... )

ലേബല്‍ : അബോധത്തിലുണ്ടാവുന്ന ജ്ഞാനധാര

3 comments:

 1. അഭിനവസന്ദീപവ്യാസാ
  നമസ്കാരം

  ReplyDelete
 2. പാര്‍ത്ഥന്‍ പണി കൊടുത്തു അല്ലേ?
  ലേബല്‍# ന്യൂജനരെഷന്‍ കിക്ക് എല്ലാ തലക്കും

  ReplyDelete
 3. ഇതൊരു വല്ലാത്ത സാധനമായിപ്പോയി ... കൃഷ്ണന് അല്ലേല്‍ തന്നെ കള്ളപ്പെരാണ് ... പുള്ളിക്ക് ഇപ്പോള്‍ തൃപ്തിയായിട്ടുണ്ടാകും :)

  ReplyDelete