Tuesday, December 11, 2012

സങ്കടിച്ചു സങ്കടിച്ചു ശക്തരാകുവിന്‍ !!!




സങ്കടങ്ങള്‍ പരസ്പരം 
വെച്ചുമാറുകയാണ് 
ഓരോ പ്രണയവും ചെയ്യുന്നത്. 

അങ്ങനെയവര്‍ 
സങ്കടിച്ചു 
സങ്കടിച്ചു ശക്തരാവുന്നു. 

അവരുടെ നിഘണ്ടുവില്‍ 
'ഞാന്‍ ' 
'നീ' 
'നമ്മള്‍ ' 
എന്നീ വാക്കുകള്‍ കൊണ്ട് നിറയ്ക്കുന്നു.

അവരുടെ വാനവും ഭൂമിയും 
പ്രണയത്താല്‍ മൂര്‍ച്ഛിക്കുന്നു.

വെളുത്ത ഉമ്മകള്‍ കൊണ്ടു
വെളുപ്പാന്‍കാലത്തവര്‍ 
പല്ലുതേയ്ക്കുന്നു.

കുളിരുള്ള രാവുകളില്‍ 
കിനാക്കള്‍ ഒന്നൊന്നായ്
പിന്നിയെടുത്തു 
നെഞ്ചിന്റെ നെരിപ്പോടിലേക്കിട്ടു 
അന്യോന്യം തീ കായുന്നു

ആളിപ്പടരലുകള്‍ക്കൊടുവില്‍ 
എണ്ണ വറ്റിത്തീര്‍ന്ന 
തീപ്പന്തം കണക്കെയവര്‍ 
എരിഞ്ഞമരുന്നു.

10 comments:

  1. അതെ സങ്കടിച്ചു ശക്തരാകുവിന്‍

    ആശംസകൾ

    ReplyDelete
  2. പ്രണയം സങ്കടം മാത്രമാണോ .?

    അവരുടെ നിഘണ്ടുവില്‍
    'ഞാന്‍ '
    'നീ'
    'നമ്മള്‍ '
    എന്നീ വാക്കുകള്‍ കൊണ്ട് നിറയ്ക്കുന്നു.

    like it .

    ReplyDelete
    Replies
    1. പ്രണയം സങ്കടമെന്നു ഞാന്‍ പറയുന്നില്ലാ...
      എന്നാല്‍ പ്രണയം തുടങ്ങുന്ന സന്ദര്‍ഭങ്ങളില്‍ തമ്മില്‍ തമ്മില്‍
      ഉള്ളു തുറന്നു ആത്മദുഃഖങ്ങള്‍ പറയാറില്ലേ ലവേര്സ്...
      അതാ ഉദ്ദേശിച്ചത്....

      സ്നേഹം

      Delete
  3. ഈടാര്‍ന്നു വായ്ക്കുമനുരാഗനദിക്കു വിഘ്നം
    കൂടാത്തൊഴുക്കനുവദിക്കുകയില്ല ദൈവം

    എന്ന് വള്ളത്തോളും...,

    ഹാ, രാഗമാം വിധിയെയെങ്ങു തടസ്സമറ്റു
    നേരാം വഴിക്കൊഴുകുവാന്‍ വിധി സമ്മതിപ്പൂ?

    എന്ന് ഉള്ളൂരും

    The course of true love never did run smooth

    എന്ന് ഷേക്‍സ്പിയറും

    സങ്കടങ്ങള്‍ പരസ്പരം
    വെച്ചുമാറുകയാണ്
    ഓരോ പ്രണയവും ചെയ്യുന്നത്.

    എന്ന് സന്ദീപും പറയുന്നു.......

    ReplyDelete
    Replies
    1. ഹ ഹ ഹ... ഇത്രയ്ക്കും വേണ്ടീര്‍ന്നില്ല മാഷേ...

      Delete
  4. ഹ ഹ പ്രദീപ്‌ മാഷിന്റെ ഈ കിടിലന്‍ കമന്റിനു മുന്നില്‍ ഇനി ഞാനെന്തെഴുതീട്ടും കാര്യമില്ല സങ്കടപ്പുഴ നീന്തിക്കടന്നു പ്രണയം ജീവിത തീരത്തിലടിയട്ടെ :)

    ReplyDelete
  5. പ്രണയത്തിന്‍റെ വേറിട്ട മുഖം.. :)

    കൊള്ളാം അനിയന്‍‍കുട്ടാ...

    ReplyDelete
  6. നല്ല കവിത. ആശംസകള്‍. പക്ഷെ , യഥാര്‍ത്ഥ പ്രണയം എനിക്ക് കലഹമാണ്. പ്രണയിക്കുന്നവരോടു കലഹിക്കാന്‍, നല്ല രസല്ലേ? വീണ്ടും അടുക്കാന്‍ തോന്നും, ആത്മാവ് പോലും പങ്കു വയ്ക്കാന്‍ തോന്നും.പിന്നെയും കലഹം.അങ്ങനെയൊക്കെ ആയാലല്ലേ ജീവിക്കുന്നൂ എന്ന് തോന്നൂ?
    അനിത

    ReplyDelete
  7. പല്ലു തേപ്പും കുളീം തേവാരോം കഴിയുമ്പോഴേക്കും പ്രണയം അതിന്റെ പാട്ടിനു പോണ്ടാ..ഹ്മ്മ്
    സുപ്രഭാതം ട്ടൊ..!

    ReplyDelete