Friday, September 14, 2012

ഷീലേച്ചിയുടെ പ്രളയപുസ്തകം !!!




ഫേസ്ബുക്കിന്റെ ഇടനാഴിയില്‍ എവിടെ വെച്ചോ ആണ് ഷീലേച്ചിയെ ആദ്യമായ്‌ കാണുന്നത്... കയ്യില്‍ ഒരു പ്രളയപുസ്തകവുമായി.

'മെല്‍ക്വിയാഡിസിന്റെ പ്രളയപുസ്തകം' എന്ന കഥ പേര് കൊണ്ട് കൗതുകം തോന്നി വായിച്ചു തുടങ്ങിയപ്പോള്‍ കാടിന്റെ പച്ചപ്പും പ്രകൃതിയോടുള്ള അനുപമ സ്നേഹവും അനുഭവപ്പെട്ടു. പുട്ടിനു പീര പോലെ ഇടയ്ക്കിടെ വന്നു കേറുന്ന മികച്ച പദപ്രയോഗങ്ങളും വേറിട്ട പ്രമേയവും ആയാസരഹിതമായ അവതരണവും ഈ കഥ നല്ലൊരു വായനാനുഭവം തരികയായിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നം കത്തി നില്‍ക്കുന്ന ഒരു സമയമായിരുന്നു അത്.

കഥ വായിച്ചു തീര്‍ന്നപ്പോഴേക്കും ഉള്ളില്‍ ഒരു "കാടോടിക്കാറ്റ്" വീശുന്നുണ്ടായിരുന്നു. മെല്ലെയത് ഒരു കൊടുങ്കാറ്റായി ചിന്തകളെ ചുഴറ്റിയെറിയുകയും ചെയ്തു.. വരാനിരിക്കുന്ന വറുതിയുടെ കാലത്തിന്റെ മുന്നറിയിപ്പു നല്‍കി കൊണ്ട്, ഭാവി കാലങ്ങളിലേക്ക് നോക്കുന്ന  ദൂരദര്‍ശിനിയാവുകയാണ് ഈ കഥ. സാറാ ടീച്ചര്‍ പറഞ്ഞത് പോലെ ഈ ഒറ്റ കഥയില്‍ നിന്നും ഷീലേച്ചിയുടെ രചനാ വൈഭവം തൊട്ടറിയാന്‍ കഴിയുന്നുണ്ട്..

ഇപ്പോള്‍ ഷീലേച്ചിയുടെ ഒന്‍പതു കഥകള്‍ ചേര്‍ത്തു പ്രളയപുസ്തകമായി പുറത്തിറങ്ങിയിരിക്കുന്നു. മഷി മണം മായാത്ത പേജുകളുമായി കണ്ണിനു കുളിര്‍ പകരുന്ന മുഖചിത്രവുമായി ഇന്നലെയീ പുസ്തകം കൈപറ്റി...

മുഖമൊഴിയില്‍ ഷീലേച്ചി എന്നെയും അനുസ്മരിച്ചിരിക്കുന്നു എന്നത് ഒട്ടൊരു അഹങ്കാരത്തോടെ എടുത്തു പറയട്ടെ... ഒരു നാളില്‍ ഞാന്‍ മരിച്ചു പോയാലും കുറച്ചു പേരുടെ മനസ്സില്‍ ഞാന്‍ ജീവിക്കുമല്ലോ എന്ന ഗൂഡാനന്ദം.... ഒപ്പം ഈ ചേച്ചിയുടെ അനിയനെന്നു പറയാനുള്ള അഭിമാനവും..

എഴുത്തുകാരിയുടെ കയ്യൊപ്പോടു കൂടിയ ഈ പ്രളയപുസ്തകം ഞാന്‍ ഹൃദയത്തോട് ചേര്‍ക്കുന്നു..... സ്നേഹം !!!

പബ്ലിഷേഴ്സ് : ലിപി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌ (9847262583)
lipipublicationsclt@gmail.com

വില : 75 രൂപ

7 comments:

  1. ഷീലയ്ക്ക് ആശംസകള്‍
    സന്ദീപിനും

    ReplyDelete
  2. ആശംസകള്‍ .. രണ്ടു പേര്‍ക്കും :)

    ReplyDelete
  3. ഏറ്റവും ആഹ്ലാദം പകരുന്നൊരു വാർത്ത . ലിപിയിൽ പോയി പുസ്തകം വാങ്ങണം....കവർ ഡിസൈൻ നന്നായിരിക്കുന്നു.....

    ReplyDelete
  4. നല്ല കവര്‍... പുസ്തകം വായിച്ചില്ല.. വായിച്ചിട്ട് അഭിപ്രായിക്കാം..

    സന്ദീപേ.. പുസ്തകവിചാരം അനുവാദം ചോദിക്കുന്നു..

    ReplyDelete
  5. അല്പം കൂടെ വിശദമാക്കി എഴുതി പുസ്തകവിചാരത്തിലേക്ക് നല്‍കാമൊ?

    ReplyDelete
  6. നല്ല വാര്‍ത്തയാണല്ലോ സന്ദീപേ ...!
    ഷീലക്കും സന്ദീപിനും ആശംസകള്‍

    ReplyDelete
  7. പ്രളയ പുസ്തകത്തെ കൂട്ടുകാരിലേക്ക് എത്തിച്ച അനിയനും ആശംസകള്‍ നേര്‍ന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി... എല്ലാവരും പുസ്തകം വാങ്ങി വായിക്കണംട്ടോ. ലിപി ബുക്സിനു പുറമേ H&C books, Current books ഇവിടങ്ങളിലും പുസ്തകം കിട്ടും. അല്ലെങ്കില്‍ contact Mr. Akbar tel 9847262583
    He will send the book without courier charge.
    snehapoorvam
    sheela

    ReplyDelete