കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, September 20, 2012

ഹരിതരാഗം

പ്രിയപ്പെട്ടവളെ...
നിന്റെ പ്രണയമെന്നിലേക്ക് ചേരുമ്പോള്‍
ഈ ഭൂമിയാകെ പൂത്തു തളിര്‍ക്കും....

നിന്നിലുമെന്നിലുമെല്ലാ പുല്‍ക്കൊടിത്തുമ്പിലും
പൂ മുളയ്ക്കും....
ഓരോരോ രോമകൂപങ്ങളിലും തേന്‍ കിനിയും ....

ഒരു ചുംബനം കൊണ്ടു നമ്മളാ പൂന്തേന്‍ നുകരും...
മറുചുംബനത്താല്‍ നമ്മള്‍ പൂക്കളായ് മാറും.... ♥ ♥ ♥

7 comments:

 1. പ്രണയ തീവ്രതയില്‍ ഇരിക്കുമ്പോള്‍ എഴുതിയ വരികള്‍ ആണെന്ന്തോന്നുന്നു.

  ReplyDelete
 2. പ്രണയം പൊഴിയുന്ന വരികള്‍ സന്ദീപ്‌..

  ഞാനും ഒരെണ്ണം എഴുതി ഈ മൂഡില്‍ തന്നെ :) ആരും അറിയണ്ട..

  ReplyDelete
 3. ഈശ്വരാ...ഇത്‌ എത്രാമത്തേയാ...ഹ്ഹ്ഹ്‌...ഞാൻ പോയി...!

  ReplyDelete
  Replies
  1. വിനുവേച്ചി....
   മനസ്സില്‍ പ്രണയം വന്നു നിറയുമ്പോള്‍
   എഴുതാതിരിക്കാനെനിക്കാവതില്ലയേ..... :)

   Delete
 4. പ്രണയതീവ്രതയില്‍ ലയിച്ചങ്ങിനെ... :)

  ReplyDelete
 5. ഒരു ചുംബനം കൊണ്ടു നമ്മളാ പൂന്തേന്‍ നുകരും...
  മറുചുംബനത്താല്‍ നമ്മള്‍ പൂക്കളായ് മാറും.... ♥ ♥ ♥

  ഇപ്പൊ നിനക്ക് ചുംബനത്തിന്റെ അർത്ഥവും അഴകും വ്യാപ്തിയും മനസ്സിലായല്ലോ ? പിന്നെന്തിനാ നീ ഇങ്ങനെയുള്ള വരികളെഴുത്യേ സന്ദീപേ ?

  'എത്ര പരിഭാഷപ്പെടുത്താനാഞ്ഞിട്ടും
  മലയാളീകരിക്കാനാവാതെ,
  അവളുടെ ചുണ്ടിലെന്‍
  പരന്തീസ്സുമ്മകള്‍ !!!'

  ReplyDelete
 6. ഓരോ അവസരങ്ങളില്‍ എന്റെ പ്രണയം എന്നെ കൊണ്ട് എഴുതിക്കുന്നതാണ്....
  സ്നേഹ വാക്കുകളെ തടഞ്ഞു വെയ്ക്കാന്‍ ശ്രമിക്കാറില്ല...

  ReplyDelete