കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, September 12, 2012

പുനര്‍ജ്ജനിയുടെ കൂട്

\


കാട് ഒരു പച്ചിലക്കൂടായി
എന്നെ പൊതിഞ്ഞു പിടിച്ചെ -
ന്റെ പുനര്‍ജ്ജനിയുടെ വട്ടമൊരുക്കുന്നു...

നില തെറ്റി വന്നൊരു പരദേശിക്കാറ്റ്
അലസമായ്‌ ഓംകാരമൂതുന്നു....

ഇഹത്തിലീ കബനിയുടെ കുത്തൊഴുക്കിലാ
ശിഷ്ടപാപങ്ങളും കഴുകികള -
ഞ്ഞതിന്‍ മാറിലൊരു ജലസമാധി ...

അപ്പോള്‍ പരത്തില്‍ ,
വേരുകള്‍ അറുത്തുയര്‍ന്ന ഒരു മരം
ആകാശഗംഗയ്ക്ക് കുറുകെ നടപ്പാലം തീര്‍ക്കുന്നു...

(06/ 04/ 2012)

Location : Kurava Island, Wayanad
Photo : Mahesh Vijayan

3 comments:

 1. നല്ല ഫൊട്ടൊ
  കബനിയിലാണോ


  നല്ല കവിതയും

  ReplyDelete
 2. നല്ല വരികള്‍ സന്ദീപ്‌..

  ReplyDelete
 3. കാവ്യം സുഗേയം......

  ReplyDelete