കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, August 28, 2012

മൗനസാഗരം കടന്ന്....

ഇന്നലെ, മഴ തീരും മുന്‍പേ ഓപ്പോള്‍ വന്നു.... 

മഴനൂലുകള്‍ക്കിടയിലൂടെ ഓപ്പോള്‍ടെ സ്നേഹം
ഇലക്ട്രോണിക് സന്ദേശങ്ങളായ് എന്നെ നനച്ചു കൊണ്ടിരുന്നു...
ഒരു ഗസലിന്റെ ഈണത്തില്‍ നിറഞ്ഞു പെയ്ത രാമഴയില്‍
ഞങ്ങളുടെ സങ്കടങ്ങളോക്കെ കഴുകി കളഞ്ഞു...
ജീവിതത്തിന്റെ മരുഭാഗങ്ങളിലൂടൊക്കെയും

ഞങ്ങള്‍ കൈകോര്‍ത്തു നടന്നു.... 

ഇപ്പോള്‍ ഞങ്ങള്‍ക്കിടയിലൊരു 
സാഗരമൌനത്തിന്റെ ദൂരമില്ല. 
വിരലറ്റത്ത് ന്റെ ഓപ്പോളുണ്ട്...
തരിവളക്കിലുക്കം പോലാ ചിരിയുടെ മുഴക്കമുണ്ട്...

No comments:

Post a Comment