കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, June 05, 2012

രാത്രിയുടെ അന്ത്യകാലത്തിലൊരു അബോധക്കുറിപ്പ്

സമയം 4: 50 AM

"ഈശ്വരാ...
ഈ ഈയാംപാറ്റകള്‍ക്കൊന്നും ഒറക്കോമില്ലേ..."

മഴ കാണാന്‍ തുറന്നിട്ടതാ ജനാലകള്‍ ...
കുറെയെണ്ണം വിളിക്കാതെ കൂടി മഴയ്ക്കൊപ്പം വന്നകത്ത് കേറി.
ഇപ്പൊ ചെവിയില്‍ കിരുകിരാ ഒച്ച കേള്‍പ്പിച്ചോണ്ട്
വെളിച്ചത്തിന്റെ ദിക്കിലെ ചുവരില്‍ പറ്റിപ്പിടിച്ചു
തല തല്ലിയാര്‍ക്കുവാ....
ഇടയ്ക്ക് നില തെറ്റി ചിലത് താഴേയ്ക്ക്;
എന്റെ തലയ്ക്കു ചുറ്റും പ്രകാശവലയങ്ങള്‍ (Aura) കണ്ടിട്ടാവും
എനിക്ക് ചുറ്റുമിങ്ങനെ ധൂമകേതുക്കളെ പോലവ
തോന്ന്യവാസഭ്രമണം ചെയ്യുന്നത്....
ഹോ... എന്തൊരു ശല്യായിത്...

പ്രപിതാമഹന്‍മാരായ പല്ലികളോടൊക്കെ
വിധേയത്വം കാണിക്കേണ്ടുന്ന അവസരമിതാണ്...
"തന്തേ, തായേ... തായ്‌കുലങ്ങളെ....
പോയി കടിച്ചു കുടയീന്‍ ഈ മഴപ്പാറ്റകളെ...."

ഈ കാണുന്ന എഴുത്തിലൊക്കെ
അറിയാതെയഗ്നിയെ പുണര്‍ന്നു
വെന്തു തീരുന്ന ജന്മങ്ങളല്ലോ -
യെന്ന് നമ്മള്‍ വിലപിച്ചതും
സഹതാപം കൂറിയതും ഇവറ്റകളെയല്ലോ...
ഇവര്‍ രാവിന്റെ ഇരുട്ടില്‍ നിന്നും
വെളിച്ചത്തുരുത്തിന്റെ അരങ്ങില്‍
വന്നാടി തിമിര്‍ക്കുകയാണ്... വെറുതെ.....
വെറുതെ നമ്മുടെ അനുകമ്പ നേടാന്‍ ...

നിങ്ങള്‍ക്കറിയില്ല ഇവരുടെ ഉള്‍ക്കറുപ്പ്....
ജന്മരഹസ്യങ്ങള്‍ ഒളിപ്പിച്ചൊളിച്ചിരിക്കും ...
മഴ പെയ്യുന്ന രാവുകളില്‍ ഒരു കള്ളനെ പോല്‍ പമ്മി ചെന്നാ -
രോരുമറിയാതെ മേഘങ്ങളില്‍ നിന്നും
ഒരു ചിറകു കട്ടെടുത്ത് നമ്മള്‍ക്ക് മുന്നില്‍
മാലാഖമാരെ പോലഭിനയിക്കുകയാണിവര്‍....

രാവ് കെട്ടോടുങ്ങുമ്പോഴേക്കും,
പുലരി തെളിയുമ്പോഴേക്കും ഇവരങ്ങനെ
ചിറകു പൊഴിച്ച് വെറും തിണ്ണയില്‍
ഇഴഞ്ഞു തുഴഞ്ഞു നീങ്ങും...

ചിറകു പറിഞ്ഞ വേദനയില്‍ കുറെയെണ്ണം ചത്തു മലയ്ക്കുകയോ
അത് കണ്ടാ -
വ്യസനത്തില്‍ ചിലത് ആത്മാഹൂതി ചെയ്യുകയോ പതിവാത്രേ...
മ്മ്... എന്നിട്ടെന്താ....
എന്റെ എറുമ്പുകള്‍ക്ക് പ്രാതലിന് തീറ്റയാവാന്‍....
ഹല്ലേ... എന്തിനീ ശപ്തജന്മങ്ങള്‍ ഇവറ്റകള്‍ക്ക്.....


05 / 06 / 2012

9 comments:

 1. ഇയാന്‍ പാറ്റകള്‍ വെളിച്ചത്തിന് ചുറ്റും പറക്കുമ്പോഴും അവര്‍ക്കറിയുമായിരിക്കും അല്ലെ തന്റെ ജന്മം ഇവിടെ ചിറകറ്റു വീഴും എന്ന് ...ആശംസകള്‍

  ReplyDelete
 2. സന്ദീപ്....വളരെ സന്തോഷം തോന്നുന്നു മഴപാറ്റകളെ കൈവെള്ളയില്‍ എടുത്തറിഞ്ഞപ്പോള്‍..
  ഭാഷാ ശൈലിയോടാണ്‍ ട്ടൊ ഏറെ പ്രിയം തോന്നിയത്...
  എന്നെ പോലെയുള്ളവരുടെ മനസ്സറിഞ്ഞ്,
  മഴപാറ്റകളെ സ്നേഹിച്ച്,
  അവര്‍ക്കു വേണ്ടി സഹിയ്ക്കുന്ന..സഹതപിയ്ക്കുന്ന വേദന ഓരോ വരികളിലും തൊട്ടറിഞ്ഞു...!
  ന്നെ സ്പര്‍ശിച്ചു ഈ എഴുത്തും ശൈലിയും ട്ടൊ...!

  ReplyDelete
 3. അവര്‍ മാലാഖമാരെപ്പോലെ അഭിനയിക്കുകയാണ്......????

  ReplyDelete
 4. അകലെയുള്ള ഒരിത്തിരി വെട്ടത്തിന്‍റെ സ്വാന്തനം തേടി, ചിറകു തളര്‍ന്നു വീഴുന്ന ജന്മങ്ങള്‍...

  ReplyDelete
 5. എന്റെ തലയ്ക്കു ചുറ്റും പ്രകാശവലയങ്ങള്‍ (Aura) കണ്ടിട്ടാവും
  എനിക്ക് ചുറ്റുമിങ്ങനെ ധൂമകേതുക്കളെ പോലവ
  തോന്ന്യവാസഭ്രമണം ചെയ്യുന്നത്....
  ഹോ... എന്തൊരു ശല്യായിത്..

  ഡാ സന്ദീപേ നിന്റെ തലക്കു ചുറ്റുമുള്ള 'ഓറ' കാണേണ്ട ആവശ്യമില്ല പ്രാണികൾക്ക് തലയ്ക്ക് മുകളിൽ വന്ന് ആർക്കാൻ.! അല്ലാതെത്തന്നെ 500 ന്റെ ബൾബല്ലേടാ നിന്റെ തല.പിന്നെന്തിനാടാ ബൾബ് ? ആശംസകൾ.

  ReplyDelete
 6. കാവ്യഭംഗിയുള്ള തത്ത്വചിന്തയുണ്ട് ഈ നിരീക്ഷണത്തിലും എഴുത്തിലും.....

  ReplyDelete
 7. ഇഷ്ടം സന്ദീപ്‌ ഭാവുകങ്ങള്‍ ..സ്നേഹാശംസകള്‍

  ReplyDelete