കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, April 12, 2012

ഒരു സങ്കീര്‍ത്തനം പോലെ


ഒരു സങ്കീര്‍ത്തനം പോലെ ഹിറ്റ്‌ നോവല്‍ ആയി മാറാനുണ്ടായ കാരണം അതു ഫയദോറിന്റെ (എഴുത്തു)ജീവിതത്തെ ആസ്പദമാക്കി എഴുതിയത് കൊണ്ടാവണം... അതിനുമപ്പുറം ലളിതമായ ആഖ്യാനം എല്ലാവര്‍ക്കും ആയാസരഹിതമായ വായന നല്‍കുന്നു എന്നതും ശ്രദ്ധേയം.... എങ്കിലും ചിന്താപരമായി അത്ര വലുതായ സംഭാവനകള്‍ ഈ നോവല്‍ തരുന്നില്ല... നോവലിന്റെ അവസാനഭാഗങ്ങള്‍ തികച്ചും നാടകീയമായ അവതരണം...

അന്നയുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് പെരുമ്പടവം ഈ നോവല്‍ എഴുതിയിട്ടുള്ളതെന്നു എവിടെയോ വായിച്ചതോര്‍ക്കുന്നു.. പലയിടങ്ങളും ആ ഡയറിക്കുറിപ്പിന്റെ വിവര്‍ത്തനസ്വഭാവം കാട്ടുന്നുണ്ട് നോവല്‍ എന്നും... അങ്ങനെ നോക്കിയാല്‍ ഈ നോവലിന്റെ അടിത്തറ ഒന്ന് കൂടി പരിശോധിക്കേണ്ടി വരും....

2 comments:

  1. പക്ഷെ എനിക്ക് വളരെയേറെ ഇഷ്ടമായി ഈ നോവല്‍

    ReplyDelete
  2. വായിച്ചിട്ടില്ല, അത് കൊണ്ട് അഭിപ്രായമൊന്നും പരയുന്നില്ല/

    ReplyDelete