കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, April 14, 2012

വിഷുപക്ഷി


ഇന്നലത്തെ എന്റെ വിഷു ചിന്തയില്‍ ഉയര്‍ന്നു വന്ന ചോദ്യമായിരുന്നു "വിഷു പക്ഷി" എന്നൊന്നുണ്ടോ എന്ന്....
ഫീനിക്സ് പക്ഷിയെ പോലെ അത് ഈ കവികളുടെ ഭാവനാ സൃഷ്ടിയാനാണോ യെന്ന്..

ഫേസ്ബുക്കിന്റെ കൈവഴിയില്‍ ഒരിടത്ത് "നിത്യ" എന്ന് പേരുള്ള ഒരു അജ്ഞാതസ്നേഹിത ഇതിന് ഉത്തരം കണ്ടെത്തി തന്നിരുന്നു..
ആ കൂട്ടുകാരിയ്ക്ക് കടപ്പാട് രേഖപ്പെടുത്തുന്നു...
ഒപ്പം കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്കിയോട് കടപ്പാട്....

എനിക്ക് കിട്ടിയ കുറച്ചു വിവരങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു...


ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈനയുടെ വടക്കെ ഭാഗം, റഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരിനം പക്ഷിയാണ്  വിഷുപക്ഷി. ഇന്ത്യന്‍ കുക്കൂ  (Indian Cuckoo) എന്ന് ഇംഗ്ലീഷ് നാമം..
ശാസ്ത്രീയനാമം Cuculus micropterus. കുയില്‍ കുടുംബത്തിലെ ഒരു അംഗമാണ്..

ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയാണ് ഇന്ത്യയിൽ മുട്ടയിടുന്ന കാലം. ഈ സമയങ്ങളില്‍ ഇവയുടെ ശബ്ദം ഉച്ചസ്ഥായിയിലാവുന്നു... വിഷുവിനടുത്ത നാളുകളില്‍ ഇവ ഉച്ചത്തില്‍ കൂവുന്നത് കൊണ്ടാണ് ഇവയെ വിഷു പക്ഷി എന്നു വിളിക്കുന്നത്‌....

നാണം കുണുങ്ങി പക്ഷിയായതു കാരണം നേരില്‍ കാണുക അപൂര്‍വമാണ്.. എങ്കിലും ഈ കാലങ്ങളില്‍ ഇവയുടെ ശ്രുതിമധുരമായ ശബ്ദം കേള്‍ക്കാം നമുക്ക്...

ചക്കയ്ക്കുപ്പുണ്ടോ കുയിൽ, അച്ഛൻ കൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയിൽ അറിയപ്പെടുന്നു.

5 comments:

 1. അമ്പടാ, ഈ ഇത്തിരിക്കുഞ്ഞനാണോ വിഷുപ്പക്ഷി...താങ്ക്സ് ഫോര്‍ ഇന്‍ഫോ.

  ReplyDelete
 2. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈനയുടെ വടക്കെ ഭാഗം, റഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരിനം പക്ഷിയാണ് വിഷുപക്ഷി.

  ReplyDelete
 3. കൂക്കും....കൂക്കും.... കുക്കും കോക്കോം. കുക്കും കോക്കോം. നല്ല അറിയാനാഗ്രഹിച്ച വിവരങ്ങൾ. ആശംസകൾ.

  ReplyDelete
 4. എഴുത്തിലൂടെ മാത്രം പരിചയമുള്ള നമ്മളെപ്പോലെ
  ശബ്ദത്തിലൂടെ മാത്രം പരിചയമുള്ള
  ഇവനെ/ളെ പിടിച്ച്‌ കാണിച്ചു തന്നതിനു നന്ദി.

  ReplyDelete
 5. നമ്മുടെ വിഷുപ്പക്ഷി സുന്ദരിയാണല്ലേ?

  ReplyDelete