കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, March 07, 2012

Joan's Rainbow - ഒരു കേക്ക് ഉണ്ടായ കഥസെക്കന്റ്‌ വേള്‍ഡ് വാര്‍ അവസാനിപ്പിച്ചുന്നു പറയുന്ന ഒരു കേക്കുണ്ട്. നാലു ദിവസം കൊണ്ടാ അതുണ്ടാക്കുന്നത്. ജുവാന്‍സ് റൈയ്ന്‍ബോ എന്നാണു ഈ കേക്കിന്റെ പേര്.. ജുവാന്‍ ലോബോ എന്ന ഫ്രെഞ്ചുകാരി യുദ്ധത്തിനു പോയ ഭര്‍ത്താവായ ആല്‍ബര്‍ട്ടിനു വേണ്ടി ഉണ്ടാകിയതാണ് ഈ റെസിപ്പി. സ്ട്രോബറി കൊണ്ടാണ് ജുവാന്‍ ആദ്യദിവസം കേക്കുണ്ടാക്കിയത്. യുദ്ധമാവസാനിച്ചില്ല. വരാമെന്നു പറഞ്ഞ ദിവസം ആല്‍ബര്‍ട്ട് വന്നില്ല.

പിറ്റേന്ന് ജുവാന്‍ ഒരു പിസ്താ കേക്കുണ്ടാക്കി ആല്‍ബേര്‍ട്ടിനെ കാത്തിരുന്നു. അന്നും അയാള്‍ വന്നില്ല. അവളതു സ്ട്രോബറി കേക്കിനോട് ചേര്‍ത്തു വെച്ചു.

പ്രതീക്ഷയുടെ മൂന്നാം നാള്‍ ...
ജുവാന്‍ തന്റെ മുറ്റത്ത് ആദ്യമായ്‌ കായ്ച്ച ഓറഞ്ചു മരത്തില്‍ നിന്നും പഴുത്ത ഓറഞ്ചുകള്‍ നോക്കി പറിച്ചെടുത്ത് കേക്കുകുണ്ടാക്കി കാത്തിരുന്നു. പക്ഷെ അന്നും യുദ്ധമാവസാനിച്ചില്ല.

നാലാം നാള്‍ ...
യുദ്ധം അവസാനിച്ചു.. മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോക്ലേറ്റുകളുമായി ആല്‍ബേര്‍ട്ട് വന്നു. അവള്‍ അതവനു വേണ്ടി കരുതി വെച്ച കേക്കിലേക്ക് ഉരുക്കി ചേര്‍ത്തൂ. അവരൊരുമിച്ചു ആ കേക്കു കഴിച്ചു.
ആല്‍ബെര്‍ട്ട് അവളുടെ ചെവിയില്‍ പറഞ്ഞു.
- "നീ ഒരു ലോകമഹായുദ്ധം അവസാനിപ്പിച്ചിരിക്കുന്നു"
(from the movie Salt & Pepper )

കേക്കിന്റെ recipe വേണ്ടവര്‍ ഈ ലിങ്കില്‍ നോക്കൂ.... Joan’s Rainbow Cake

6 comments:

 1. കൊള്ളാമല്ലോ സന്ദീപ്....- എവിടെയോ സ്പര്‍ശിക്കുന്നു....

  ReplyDelete
 2. SALT n PEPPER കണ്ട നാൾ മുതൽ കേക്ക് ഉണ്ടാക്കി കഴിയ്ക്കാ...ഇപ്പഴാ recipe കിട്ടുന്നത്.. :(

  ഈ കേക്ക് ബേക്ക് ചെയ്യുന്ന ഗാന രംഗവും മധുരമാണ്...നിയ്ക്ക് ഇഷ്ടാണ്. :)

  നന്ദി സന്ദീപ്...ശുഭരാത്രി ട്ടൊ..!

  ReplyDelete
 3. നന്നായീക്കുന്നൂ സന്ദീപ്. കുമാരേട്ടൻ ലൈക്കി എന്ന് പറഞ്ഞത് എന്താണാവോ ? കേക്കാവട്ടെ. ആശംസകൾ.

  ReplyDelete