Tuesday, February 21, 2012

നീലാണ്ടപുരാണം




അങ്ങു വടക്കു വടക്കൊരു ദേശത്തുള്ളൊരാള്‍
ഭാര്യയുമായി സ്ഥിരം തല്ലും വഴക്കുമിട്ടു, ജീവിതം
വെറുത്ത്, വിഷം കുടിച്ചു മരിക്കാന്‍ തുനിഞ്ഞു,
പണ്ടൊരു രാത്രിയില്‍ ...

അപ്പോളും,
ഒരു മരണത്തിന്റെ കാരുണ്യം പോലും
കെട്ട്യോന് കൊടുക്കാന്‍ കൂട്ടാക്കാതെ
കുടിലയായ അവളയാളുടെ കഴുത്തില്‍
കടന്നു പിടിച്ചു; ഒരു തുള്ളി പോലും നഞ്ചു -
ള്ളിലേക്കിറക്കാന്‍ അനുവദിച്ചതുമില്ല.

ബന്ധുമിത്രാദികളുടെ സമയോചിതമായ
ഇടപ്പെടല്‍ മൂലം,
വൈദ്യസഹായത്തോടെയയാള്‍
ജീവിതത്തിലേക്ക് തിരിച്ചു വന്നു.
ഭാര്യയോടു രമ്യതയിലായി
ശിഷ്ടകാലം സസുഖം ജീവിച്ചു.

കുടുംബത്തിന്റെ ശ്രേയസ്സോര്‍ത്തു
യാഥാര്‍ത്ഥ്യങ്ങളെയവര്‍
ലോകര്‍ക്കു മുന്നില്‍ മൂടി വെച്ചു;
വാസ്തവങ്ങളെ വെല്ലുന്ന കല്‍പ്പിതകഥയുണ്ടാക്കി.
കാലമീ കഥയ്ക്കു തൊങ്ങലുകള്‍ പിടിപ്പിച്ചു മോടിയാക്കി.
ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ചവളുടെ പാതിവ്രത്യത്തെ
സജ്ജനങ്ങള്‍ വാനോളം വാഴ്ത്തി

അയാളെ ഞങ്ങള്‍ സ്നേഹപൂര്‍വ്വം
"നീലാണ്ടന്‍ "
എന്നു വിളിക്കുന്നു.

-ശുഭം-

43 comments:

  1. ബെസ്റ്റ്!! കേട്ടിട്ടുളളതില്‍ വച്ച് ഏറ്റവും വിശ്വാസയോഗ്യമായ വിവക്ഷ..
    പാവം "നീലാണ്ടന്‍"

    ReplyDelete
  2. ശംഭോ മഹാദേവ ഇങ്ങിനെയും ഒരു കഥയോ ഇതിനു പിന്നില്‍ സന്ദീപേ.
    കാര്യങ്ങള്‍ ഒക്കെ ഇത്രയായ സ്ഥിതിക്ക്.
    എല്ലാം ശുഭം

    ReplyDelete
  3. ആഹാ! എന്തൊരു നല്ല ന്യായം......നീലാണ്ടന്റെ മുഴുവൻ കഥയും എഴുതണേ...വള്ളി പുള്ളി വിടാതെ. അപ്പോ തെളിയും വിഷം കുടിച്ചതിന്റെ രഹസ്യം.......

    ReplyDelete
  4. കാലമീ കഥയ്ക്കു തൊങ്ങലുകള്‍ പിടിപ്പിച്ചു മോടിയാക്കി.
    ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ചവളുടെ പാതിവ്രത്യത്തെ
    സജ്ജനങ്ങള്‍ വാനോളം വാഴ്ത്തി.

    കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലത്രേ സന്ദീപ്. കാലത്തിനു മാത്രമുള്ള കഴിവത്രേ അത്. അപ്പോൾ നമുക്ക് കാലത്തെ കാത്തിരിക്കാം,അത് നമ്മിലെ മുറിവുകളെ ഉണക്കുന്നതും ഓർത്ത്. ആശംസകൾ.

    ReplyDelete
  5. കൊള്ളാം സന്ദീപ്‌.. അവസാനം ആണ് ഇത് ആരാണെന്നു മനസിലായത്.. അന്നും കഥ ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു അല്ലെ..

    ReplyDelete
  6. നീലാണ്ടപുരാണം നന്നായി...

    ReplyDelete
  7. കുടുംബത്തിന്റെ ശ്രേയസ്സോര്‍ത്തു
    യാഥാര്‍ത്ഥ്യങ്ങളെയവര്‍
    ലോകര്‍ക്കു മുന്നില്‍ മൂടി വെച്ചു;
    വാസ്തവങ്ങളെ വെല്ലുന്ന കല്‍പ്പിതകഥയുണ്ടാക്കി...... അന്നും ഇന്നും എന്നും ഇതു തന്നെ കഥ

    ഓം നമശ്ശിവായ...

    ReplyDelete
  8. ഇങനെ ഒരു കഥ ഉണ്ടോ ?

    കൊള്ളാം ,

    പിന്നെ ഇത് കവിതയോ അതോ കഥയോ ?

    വട്ടത്തില്‍ എഴുതി നീളത്തില്‍ വായിക്കണം എന്ന് പറഞ്ഞത് പോലെ

    കവിത പോലെ എഴുതി കഥ പോലെ വായിക്കണം

    ReplyDelete
  9. അങ്ങനെ സന്ദീപും ചരിത്രം സൃഷ്ടിച്ചു..വളച്ചു ഒടിച്ചു..
    നല്ലി ഫേസ് bookil കമന്റിയത് കണ്ടോ..!!
    ഇങ്ങനെ ആണ്‌ ചരിത്രം സൃഷ്ടിക്കുന്നത്..നീലാണ്ടനിലൂടെ
    സന്ദീപും സന്ദീപിലൂടെ വേറെ പല നീലാണ്ടന്മാരും...
    എനിക്ക് ഇഷ്ടപ്പെട്ടു..നല്ല രസം ആയി അവതരിപ്പിച്ചു...
    ആശംസകള്‍...
    ഈ കഴുത്തിന്‌ പിടിച്ച സംഭവം ഞാന്‍ ഒരു നര്‍മ ഭാവന
    ആയി ഒരിക്കല്‍ എഴുതിയിരുന്നു...നാട്ടുകാരെ നന്നാക്കാന്‍
    സഹ ധര്‍മിണിമാര്‍ എന്തെല്ലാം സഹിക്കണം എന്ന
    കാഴ്ചപ്പാടില്‍...

    ReplyDelete
  10. സന്ദീപ്‌ ഇനിയിപ്പോ ഒരു വടക്കന്‍ വീര ഗാഥ
    ഒക്കെ അങ്ങ് എഴുതി തുടങ്ങാം ട്ടോ..എം .ടി.
    സ്ടൈലില്‍ ‍....

    ReplyDelete
  11. എന്തിനാണ് അവരെ കുലട എന്ന് വിളിച്ചത് .ആരെന്തു തെറ്റ് ചെയ്തെന്നു ആര്‍ക്കറിയാം ?
    ഒരു ശ്രമം .ഒരേഒരു ശ്രമം .കാര്യങ്ങള്‍ എല്ലാം ശരിയായില്ലേ .
    ആശംസകള്‍ .

    ReplyDelete
  12. പിന്നെ .ഇതിനൊക്കെ ഇപ്പൊ ആര്‍ക്കു നേരം .മറ്റുള്ളവന്ടെ ജീവിതത്തിന്റെ പിമ്പേ നടക്കാനും ..ന്യായാന്യായങ്ങള്‍ തീരുമാനിക്കാനും മറ്റും ..

    ReplyDelete
  13. ഹാ ഹ നല്ല കഥയാണ്‌ ഈ നീലണ്ടാന്റെത്.... ശേഷം നന്നായല്ലോ അതുമതി അതെന്നെ

    ReplyDelete
  14. കൊള്ളാം സന്ദീപ്‌,നീലാണ്ടപുരാണം നന്നായി...

    ReplyDelete
  15. യ്യോ..മ്മടെ ദൈവത്തെ തോട്ടാ ഈ ക്ടാവ് കളിക്കണേ...

    ReplyDelete
  16. ഉം...ഇപ്പം മര്യാദക്ക് പോണൊണ്ട്...
    എന്നാണാവോ..ചുടല ന്യത്തം..!?
    നന്നായെഴുതി സന്ദീപ്..

    ആശംസകളോടെ..പുലരി

    ReplyDelete
  17. പണ്ടത്തെ കാലമല്ല കേട്ടോ. ഇപ്പോള്‍ നമ്മല്‍ മനുഷേരെപ്പോലെത്തന്നെ ദൈവങ്ങള്‍ക്കും ക്ഷമ ആകാശം പോലെ പരന്നും ഭൂമിയെപ്പോലെ ഉരുണ്ടും കിടക്കുന്നില്ല. അതോര്‍ക്കുന്നത്‌ നന്ന്.

    ReplyDelete
  18. കണ്ഠത്തില്‍ വിഷം ഉള്ളവന്‍ എന്നതിപ്പോ... 'കണ്ഠത്തില്‍ വിഷം കുടുങ്ങിയവന്‍' എന്ന് തിരുത്തി വായിക്കണം ന്ന് ല്ലേ..? ന്നാലും ന്റെ നീലാണ്ടാ.....

    ReplyDelete
  19. ഹ..ഹ..കേട്ടുപഴകിയ കഥകളുടെ പിന്നാമ്പുറരഹസ്യങ്ങളറിയുമ്പോള്‍ നടുക്കമാണല്ലോ ഉണ്ടാകുന്നത്..ശിവനേ......

    ReplyDelete
  20. അങ്ങനെയാണല്ലേ നീലകണ്‍ഠനുണ്ടായത്!

    ReplyDelete
  21. ഭാര്യയോടു രമ്യതയിലായി....... - അതല്ലെ സന്ദീപെ ജീവിതം .ഒരു തരം അഡ്ജസ്റ്റ്മെന്റ് .കോംമ്പ്രമൈസ് ചെയ്യല്‍- വാഴ്ത്തപ്പെട്ടവരുടെ പിന്നാമ്പുറക്കഥകള്‍ ചികഞ്ഞ് ആരും പോവാത്തത് എന്തുകൊണ്ടാണാവോ....

    10 സെക്കണ്ട് റീഡിങ്ങ് എന്ന ഒരു കഥാസമ്പ്രദായമുണ്ട് (കടപ്പാട്:Paulo Coelho). 10 സെക്കണ്ട് കൊണ്ട് കഥയുടെ വായന തീരുന്ന ഒരു ഫോര്‍മാറ്റിലായിരിക്കും കഥ. പത്തു സെക്കണ്ടുകൊണ്ട് കഥ നല്‍കുന്ന അനുഭൂതിവിശേഷത്തിന്റെ വ്യാപ്തിയാണ് കഥയുടെ വിജയം - ഈ കഥ ഞാന്‍ ആ ഗണത്തില്‍ പെടുത്തുന്നു.

    ReplyDelete
  22. എന്നാലും എന്റെ നീലാണ്ടോ !

    ReplyDelete
  23. ഇന്നത്തെ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇതുതന്നെ അല്ലെ?
    അവസാനത്തില്‍ പിടിച്ചു തൂങ്ങി കാഹളം മുഴക്കുന്നു.
    ഇഷ്ടായി.

    ReplyDelete
  24. മത വികാരം വ്രണപ്പെടുത്തിയതിന് അർദ്ധ നാരീസ്വരൻ കോപിക്കാതിരിക്കട്ടെ.. നീലാണ്ടാ കൊല്ലണ്ട.

    ReplyDelete
    Replies
    1. ഈ കഥ നീലാണ്ടന്‍ തന്നെയാനാ എനിക്ക് പറഞ്ഞു തന്നതെങ്കില്‍ പിന്നെ ഞാനാരോടു മാപ്പു പറയണം മൊയ്തീനെ..... നീലാണ്ടന്റെ ബന്ധുക്കള്‍ എന്നു മേനി നടിക്കുന്നവരോടോ..?? ഹ ഹ ഹ...
      അങ്ങനെയുള്ളവരോടു ഞാന്‍ മാപ്പു പറയേണ്ടതുണ്ടോ.... ??

      എനിക്ക് കലയാണ്‌ ദൈവം... അതിനെ ആരാധിക്കുന്നു....
      കര്‍മ്മഫലങ്ങള്‍ എന്തായാലും ഞാന്‍ സ്വീകരിക്കുകയും ചെയ്യും...

      Delete
  25. ചരിത്രം മാത്രമല്ല അല്ലേ പുരാണവും നമ്മൾ ബൂലോഗർ തിരുത്തും ...!
    അസ്സലായിട്ടൂണ്ട് കേട്ടൊ സന്ദീപെ

    ReplyDelete
  26. കുടുംബത്തിന്റെ ശ്രേയസ്സോര്‍ത്തു
    യാഥാര്‍ത്ഥ്യങ്ങളെയവര്‍
    ലോകര്‍ക്കു മുന്നില്‍ മൂടി വെച്ചു;
    വാസ്തവങ്ങളെ വെല്ലുന്ന കല്‍പ്പിതകഥയുണ്ടാക്കി......

    അന്നും ഇന്നും എന്നും ഇതു തന്നെ കഥ , നീലാണ്ടപുരാണം അസ്സലായിട്ടൂണ്ട് ട്ടൊ...:)

    ReplyDelete
  27. ".....ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ചവളുടെ പാതിവ്രത്യത്തെ
    സജ്ജനങ്ങള്‍ വാനോളം വാഴ്ത്തി...."
    കടിഞ്ഞാണ്‍ പിടിച്ചു കിട്ടാഞ്ഞ പില്‍ക്കാലജീവിതത്തിന്റെ ലാഭനഷ്ടങ്ങള്‍ നോക്കാനെന്തിരിക്കുന്നു. സംതൃപ്തമായ ജീവിതം തുടരുന്നുണ്ടല്ലോ കക്ഷികള്‍. തീര്‍ച്ചയായും credit നല്ലപാതിക്കു തന്നെയെന്ന്‌ നിസ്സംശയം പറയാം. പതിവ്രതയുടെ നിര്‍വ്വചനം ആപേക്ഷികമാണെന്നു കൂടി അറിഞ്ഞാല്‍ കൊള്ളാം. അതും എന്നോ തിരുത്തി എഴുതപ്പെട്ടു കഴിഞ്ഞില്ലേ?
    അനന്തരഫലം: ജീവിതം വ്യയമായില്ല. പൊരുതി ജയിച്ചവര്‍ ഭാര്യയും നീലകണ്ഠനും തന്നെയാണ്‌ താനും.

    ReplyDelete
  28. കളി കളഞ്ഞു കഥയെഴുതൂ സന്ദീപേ .. അപ്പൊ എല്ലാം ശുഭാമാകും

    ReplyDelete
  29. ഈ കഥയും കഥാപാത്രങ്ങളും സാങ്കല്പികങ്ങളാണ് എന്ന് തോന്നാമെങ്കിലും സത്യത്തില്‍ ഈ കഥ നടന്നത് കൊടുങ്ങല്ലൂര്‍ എന്ന ദേശത്താണ്.... :-)

    ReplyDelete
  30. കുടുംബത്തിന്റെ ശ്രേയസ്സോര്‍ത്തു
    യാഥാര്‍ത്ഥ്യങ്ങളെയവര്‍
    ലോകര്‍ക്കു മുന്നില്‍ മൂടി വെച്ചു;
    വാസ്തവങ്ങളെ വെല്ലുന്ന കല്‍പ്പിതകഥയുണ്ടാക്കി...ഇത് ഇപ്പോളും നടന്നു വരണത് തന്നെ

    കൊള്ളാല്ലോ സന്ദീപിന്റെ നീലാണ്ടപുരാണം ....:)
    ആര് വരച്ചതാണ് ആ പടം സന്ദീപ്‌ ആണോ ..? നന്നായിട്ടുണ്ട് ട്ടോ ...

    ReplyDelete
  31. ഹി ഹി കലക്കി മച്ചൂ

    ReplyDelete
  32. നീലാണ്ടന്റെ പുരാവൃത്തം രസ്സായി
    ആശംസകള്‍

    ReplyDelete
  33. നിന്നെയൊന്നു പുകഴ്ത്തി പറഞ്ഞോട്ടെ...? ഓ വി വിജയന്‍ ആദ്യകാലങ്ങളില്‍ ഇത്തരം കഥകള്‍ എഴുതിയിരുന്നു, കൃഷ്ണനെ കുറിച്ചും മറ്റും.. വലിയ എഴുത്തുകാരനാകുമ്പോള്‍ എന്നെ മറക്കല്ലേ... ആശംസകള്‍..

    ReplyDelete
  34. സന്ദീപേ, എന്നാലും ഉണ്ടോ ഇങ്ങനെ? ഈ കുടുംബ രഹസ്യങ്ങള്‍ അറിഞ്ഞാലും നാട്ടില്‍ പാട്ടാക്കാമോ ? മോശല്ലേ? സന്ദീപ്‌ നല്ല കുട്ടിയാന്നാ വിചാരിച്ചേ!

    ReplyDelete