Tuesday, February 21, 2012

ഭാഷാ സന്ദേഹങ്ങള്‍

എഴുത്തിലെ എന്റെ ഒരു സംശയം ചോദിക്കട്ടെ...
നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായം അറിയണമെന്നുണ്ടു....

നമ്മള്‍ എഴുതുന്ന ഒരു കഥയില്‍ / നോവലില്‍ ഒരു കഥാപാത്രത്തിന്റെ സംഭാഷണം ഇംഗ്ലീഷ് ഭാഷയിലാണ് എന്നിരിക്കട്ടെ... അതെഴുതാന്‍ മംഗ്ലീഷ് ഉപയോഗിക്കണോ..
(ഉദാ: what is ur name എന്നതിന് വാട്ട്‌ ഈസ്‌ യുവര്‍ നെയിം എന്നു എഴുതുന്നത്‌ )

എന്റെ യുക്തിയില്‍ അതില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ തന്നെ ഉപയോഗിക്കുന്നതാവും വായിക്കുന്നവന് എളുപ്പം.. (പണ്ടു കാലത്ത് മലയാളവും ഇംഗ്ലീഷും ഒരുമിച്ചു അച്ചടിക്കാനുള്ള സാങ്കേതികബുദ്ധിമുട്ടാവാം മംഗ്ലീഷ് എഴുത്ത് ഉപയോഗിച്ചിരുന്നത് എന്നാണു എനിക്ക് തോന്നുന്നത്.. പിന്നീട് വന്നവര്‍ കാര്യമറിയാതെ അനുകരിച്ചതാവാം.. ന്യൂതന അച്ചടിസാങ്കേതികവിദ്യയില്‍ ഇതൊന്നും ഒരു വിഷയമേ അല്ലല്ലോ.. പിന്നെന്തിനു വികലമായ ഒരു രീതി പിന്തുടരണം.. )

ഇനി ഇംഗ്ലീഷ് ഇതര അന്യഭാഷ സംഭാഷണങ്ങളില്‍ വരുമ്പോള്‍ എന്ത് ചെയ്യണം എന്നു കൂടി നിങ്ങള്‍ ഒന്ന് പറഞ്ഞു തരണം...
ഒരു അഭിപ്രായം സ്വരൂപിക്കാന്‍ വേണ്ടിയാ...

സാധാരണയായും കഥകളില്‍ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ അവര്‍ പറയാന്‍ സാധ്യതയുള്ള ഭാഷയില്‍ തന്നെ എഴുതുന്നത്‌ വായിക്കുന്നവനിലേക്ക് കഥാ പശ്ചാത്തലം ഒന്നു കൂടി ഉറപ്പിക്കാനാവും എന്നത് സത്യം... അതായത്, കഥാപാത്രം ഒരു തമിഴനാണ്, അയാള്‍ ഇപ്പൊ ഒരു ചെട്ടിനാടന്‍ ഗ്രാമത്തില്‍ ആണ് നില്‍ക്കുന്നത് എന്നു വായനക്കാരനെ വേഗത്തില്‍ ഗ്രഹിപ്പിക്കാനുള്ള സൂത്ര പണിയല്ലേ ഇത്....?? അതില്ലാതെ കൂടി എഴുത്തുകാരന് പശ്ചാത്തലവര്‍ണ്ണന കൊണ്ട് കാര്യം സാധിക്കുകയും സംഭാഷണങ്ങള്‍ മലയാളത്തില്‍ എഴുതുകയും ആവാലോ... (മലയാളത്തിലെ തന്നെ പ്രാദേശികഭാഷ വൈരുദ്ധ്യങ്ങളെ കുറിച്ച് തത്ക്കാലം വിസ്മരിക്കാം)
ഇതിലേക്കായി നമുക്ക് ഓ.വി. വിജയന്‍റെ ഗുരുസാഗരം എന്ന നോവല്‍ ഉദാഹരണമായി എടുക്കാം... അതിന്റെ കഥാപശ്ചാത്തലം ഏറിയകൂറും ഇന്തോ-പാക്‌ യുദ്ധകാലത്തെ ബംഗാളും ഡല്‍ഹിയുമാണ്... അതിലെ കഥാപാത്രങ്ങളില്‍ അധികവും മലയാളം അറിയാത്തവര്‍ എന്നിട്ടും അതിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ വിവര്‍ത്തനസ്വഭാവത്തില്‍ നേരിട്ട് നോവലില്‍ ചേര്‍ത്തിരിക്കുന്നു... അത് അദ്ദേഹം ആമുഖത്തില്‍ പറയുന്നുമുണ്ട് വായനക്കാരോട് അറിയിപ്പ് കൊടുക്കുന്നുണ്ട്...
എനിക്കും ഈ രീതിയോടാണ് പ്രതിപത്തി എന്നു പറയട്ടെ... അന്യഭാഷയിലെ സംഭാഷണങ്ങളും അപ്പാടെ മലയാള ലിപികളില്‍ എഴുതി വെയ്ക്കുന്ന രീതിയോട് വിയോജിപ്പു രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായം വിശദമായി തന്നെ പറയൂ...


1 comment:

  1. വാട്ട് യൂ തിങ്ക് ഈസ് റൈറ്റ്, ഡൂ ഇറ്റ്. ആരും നമ്മെ തടയാൻ വരില്ല. വന്നാൽ പറയൂ, ഞാൻ നോക്കിക്കൊള്ളാം. അല്ല പിന്നെ. ആശംസകൾ.

    ReplyDelete