കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, February 12, 2012

സെക്കന്റ്‌ ഷോ

ഇന്നലെ ഫസ്റ്റ് ഷോയ്ക്കു "സെക്കന്റ്‌ ഷോ"യ്ക്കു പോയിരുന്നു..
ഒറ്റ വാക്കില്‍ വേണമെങ്കില്‍ നമുക്ക് പറയാം നല്ല പടമെന്ന് ...
തമിഴിലെ സുബ്രഹ്മണ്യപുരം, കമ്പനി, പോക്കിരി പോലുള്ള സിനിമകള്‍ ചേര്‍ത്തു വെച്ചത്...
എന്നാലും രസമുണ്ട്...

പുതിയ പിള്ളാരുടെ അഭിനയം കിടിലന്‍ ...
പ്രത്യേകിച്ചും "കുരുടി" എന്ന കഥാപാത്രം അഭിനയിച്ച സണ്ണി സുജിത്ത്..
"ലാലു" എന്ന കേന്ദ്രകഥാപാത്രം അഭിനയിച്ചതിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ അച്ഛന്റെ മാനം കാത്തൂ.. (ഇനിയുള്ള പ്രകടനങ്ങള്‍ കൂടി കണ്ടിട്ട് നമുക്ക് ഒരു വിധിയെഴുത്തു മതിയെന്നാണ് മനസ്സു പറയുന്നത്...)
അല്‍പ്പനേരമെങ്കിലും "ചാവേര്‍ വാവച്ചന്‍ " എന്ന റോളില്‍ ബാബുരാജും തകര്‍ത്തു..

അവിയല്‍ ബാന്‍ഡിന്റെ സംഗീതസാന്നിധ്യം സിനിമയ്ക്കു ഏറെ ചേരുന്നതാണ്.. പ്രത്യേകിച്ചും കഥാഗതി പാട്ടിലൂടെ അവതരിപ്പിക്കുന്ന രീതിയിലുള്ള പാട്ടുകളുടെയും വിന്യാസം.. സിനിമയുടെ ഉടനീളമുള്ള ചടുലതയ്ക്കു കരുത്തേകുന്നു ഈ ഗാനങ്ങള്‍ ...

ആദ്യഭാഗം അവതരണത്തിലെ പുതുമ കൊണ്ടു മികച്ചു നില്‍ക്കുന്നു..
എന്നാല്‍ രണ്ടാം പകുതി ഇത്തരം പ്രമേയങ്ങളിലുള്ള സിനിമകളുടെ അവര്‍ത്തനമാകുന്നു.
അങ്ങനെ സാമൂഹ്യാധിബോധമുള്ള സംവിധായകന്‍ / തിരകഥാകൃത്ത് കാണികളിലേക്ക് നന്മയുടെ സന്ദേശം പകര്‍ന്നു കൊണ്ടു ക്ലൈമാക്സ്‌ വെടി വെച്ചിടുന്നു.

സിനിമയുടെ സാരാംശം : വാളെടുത്തവന്‍ വാളു വെച്ചു ചാവും

2 comments:

 1. കാണികളിലേക്ക് നന്മയുടെ സന്ദേശം പകര്‍ന്നു കൊണ്ടു ക്ലൈമാക്സ്‌ വെടി വെച്ചിടുന്നു.

  ഈ ഒരു വാചകത്തിലുണ്ട് ആ സിനിമയുടെ ഒരു വലിയ നിരൂപണം. എന്തായാലും കൊള്ളാം അല്ലേ ? ഒന്നു പോയി നോക്കാം സന്ദീപ് പറഞ്ഞതല്ലേ ? ആശംസകൾ.

  ReplyDelete
  Replies
  1. പോയി കാണൂ..
   കാശ് പോയി എന്ന് നിരാശപ്പെടെണ്ടി വരില്ല എന്നാ എന്റെ അഭിപ്രായം...
   ഒരു പുതിയ കാലത്തിന്റെ സിനിമ.. അത്രേം ഉള്ളൂ...

   Delete