Wednesday, February 22, 2012

Miles to go before i sleep..

റോബര്‍ട്ട് ഫ്രോസ്റ്റ്‌ "Stopping by woods in a snowy evening"ല്‍ പറയുന്ന പ്രകൃതി വര്‍ണ്ണനയിലൂടെ, കവിയ്ക്ക് പ്രകൃതിയോടുള്ള പ്രണയത്തെ വ്യക്തമാക്കുന്നു... പ്രകൃതിയുടെ സൌന്ദര്യം ആസ്വദിച്ച് സമയം കുറെ കടന്നു പോകുന്നു.. ഇടയ്ക്ക് തന്റെ കര്‍മ്മബോധത്തെ കുറിച്ച് ഓര്‍ത്ത്‌ ആ മനോഹരഭൂവില്‍ നിന്നും കവി മനസ്സില്ലാ മനസ്സോടെ യാത്ര പറയുകയാണ്‌...,... അന്നേരം കവി പറയുന്നു... 
“എനിക്കുറങ്ങും മുന്‍പേ കാതങ്ങള്‍ താണ്ടണം..
എനിക്കുറങ്ങും മുന്‍പേ കാതങ്ങള്‍ താണ്ടണം.."


അതെ സ്ഥലത്ത് ചുള്ളിക്കാടിന്റെ സന്ദര്‍ശനത്തിലെ അവസാനത്തെ വരികള്‍ ചേര്‍ത്തു (ചുമ്മാ) വായിച്ചു നോക്കൂ.... അതും ഒരു യാത്ര പറച്ചില്‍ ആണ്, പ്രണയിനിയോടുള്ളത്....
"സമയമാകുന്നു പോകുവാന്‍ രാത്രി തന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍ ..." 


പ്രകൃതിയുമായി നിഴല്‍ പിരിഞ്ഞ മനുഷ്യരെ
കുറിച്ചൊരു കാവ്യാത്മകബിംബം കിട്ടുന്നില്ലേ.... :-)

(വരികള്‍ക്കും ആശയങ്ങള്‍ക്കും അപ്പുറത്തെ എന്റെ വായന നിങ്ങളോട് പങ്കു വെച്ചതാ....
തല പെരുക്കണ്ട....)


2 comments:

  1. ഉം...പറഞ്ഞത് നന്നായി, അല്ലേല്‍ ന്റ്റെ തല പൊട്ടി തെറിച്ചേനെ...നന്ദി ട്ടൊ...!

    ReplyDelete
  2. മുന്നറിയിപ്പിനു നന്ദി ട്ടോ. അത് കാരണം തല വല്ലാതെ പെരുപ്പിച്ചില്ല. യ്യ് പങ്ക് വക്ക്വൊക്കെ ചീതോ നല്ലതാ, ഞ്ഞും വച്ചോ. പക്ഷേങ്കില് ഇമ്മാതിരി സാധനങ്ങൾ ഇഞ്ഞ് മേലാക്ക പങ്ക് വെക്കല്ലേ ട്ടോ. ആശംസകൾ സന്ദീ.

    ReplyDelete