കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, February 26, 2012

ബലിതര്‍പ്പണഘട്ടംനീ ചുംബിച്ചു ചുംബിച്ചു,
കടല്‍
ചുവന്നൊരു
വീഞ്ഞായ സായാഹ്നം...

ഓളംതെന്നി ദിക്കറിയാതെ
നീങ്ങുന്നൊരു മനസ്സായി ഞാനും,
നിഴല്‍ പോലെ നീയും...

എന്റെ നെടുവീര്‍പ്പുകളെ പോലും
ഒന്നൊഴിയാതെ വിഴുങ്ങി വിഴുങ്ങി
നീയെന്നെ മടിയിലോതുക്കി വെച്ചു...

നമ്മളിരുന്നൊരു കടല്‍പ്പാലമിപ്പോള്‍
കാലുറയ്ക്കാതെ വേച്ചു വേച്ചു,
കാലത്തിന്റെ പെരുവഴിയില്‍
കുഴഞ്ഞു വീഴുന്നുണ്ടാവാം..

പകല്‍ തീര്‍ന്നു പോയല്ലോ..
രാവന്യമല്ലോ...
പോകുവാന്‍ നേരമായല്ലോ..

പപ്പേട്ടന്‍ ലോലയോട് പറഞ്ഞത്
പറയാനെത്രയാഞ്ഞു..

അപ്പോഴും ഞാന്‍,
നാവു തെന്നി തെന്നി
നിന്നില്‍ നഷ്ടമായൊരു
വാക്കു തിരയുകയായിരുന്നു.

ചുണ്ടിന്റെ വഴുവഴുപ്പ്
നമ്മിലെ വാക്കുകളെ വിഴുങ്ങുമ്പോള്‍
നാവില്‍ ലവണരസമായിരുന്നു..
കണ്ണീര്‍ ചവര്‍പ്പാകുന്നതും നമ്മളറിഞ്ഞു.

അനന്തരം,
അക്ഷരം മാഞ്ഞു,
ആകാശം മാഞ്ഞു,
കടല്‍ മാഞ്ഞു,
കര മാഞ്ഞു....

ഒരു പകലും
ഒരു രാത്രിയും
അപ്പോഴുമാ സന്ധ്യയില്‍
പറ്റിചേര്‍ന്നിരുന്നു.

03 / 01 / 2012

10 comments:

 1. വരികളില്‍ കിലുങ്ങുന്നത് കവിതയോ പ്രണയമോ...?!

  'ത്തര്‍പ്പണ' വേണോ..? ഒരു ത പോരെ..? സംശയം.

  ReplyDelete
  Replies
  1. "ത്ത" തിരുത്തിയിട്ടുണ്ട് സേതുവേച്ചി....

   ഇതു കുറച്ചു വരികള്‍ മാത്രം...
   ഇതില്‍ കവിതയുമില്ല പ്രണയവുമില്ല....
   അങ്ങനെ തോന്നിയാല്‍ അത് തികച്ചും ആപേക്ഷികം മാത്രം... :-)
   (ചുമ്മാ... ജാഡ)

   Delete
 2. ഇതേ സംശയം തന്നെ എനിക്കും. കൂടെ ഒന്ന്കൂടി അതോ കാമമോ ?
  എന്തായാലും ആശംസകൾ.

  ReplyDelete
  Replies
  1. പ്രണയത്തിനും കാമത്തിനുമിടയില്‍
   ഒരു നേര്‍ത്ത അതിര്‍വരമ്പുകളെയുള്ളൂ മനേഷ്...
   ചിലനേരങ്ങളില്‍ മനസ്സ്
   കയ്യാലപ്പുറത്തെ തേങ്ങ പോലെയാവാറില്ലേ.. :-)

   Delete
 3. ഒരു പകലും
  ഒരു രാത്രിയും
  അപ്പോഴുമാ സന്ധ്യയില്‍
  പറ്റിചേര്‍ന്നിരുന്നു...
  ഈ നാല് വരികൾ ഇത്രയും വരികൾക്ക് തുല്ല്യം....!

  ReplyDelete
 4. കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു :)

  ReplyDelete
 5. nice da. ayyappapanikkarude "ellam nee thanne sandhye" enna kavitha ormma vannu

  ReplyDelete
 6. പ്രണയമോ , വിരഹമോ.....
  ഒരു മനസ്സിന്റെ സ്പന്ദനം വായിക്കാനാവുന്നു.....

  ReplyDelete