Monday, February 06, 2012

ആതുരം

ആഫ്രിക്കയിലേയും മറ്റും പട്ടിണി കോലങ്ങളുടെ പടങ്ങള്‍
നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഇത്രയും അധികം കിട്ടുന്നത്...??

അത് നെറ്റ് ഇടങ്ങളില്‍ ഷെയര്‍ ചെയ്യുന്നതിലൂടെ
നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്...??
(ദയവായി പറഞ്ഞു തരൂ)

അന്യന്റെ ദുസ്ഥിതിയോര്‍ത്തു സഹതാപം കൊള്ളാനോ...??
ഒരു താരതമ്യത്തിലൂടെ ഞാനെത്ര ഭാഗ്യവാന്‍
എന്ന് സ്വയം സമാധാനിക്കാനോ...??

(പലരുടെയും പോസ്റ്റുകള്‍ കാണുമ്പോള്‍ പറഞ്ഞു പോകുന്നതാണ്.. ക്ഷമിക്കുക...)

ഈ "ചിന്ത"യ്ക്ക് കടപ്പാട് : "ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ "

# പോസ്റ്റ്‌ ചെയ്യുന്നവര്‍ എന്തോ കാരുണ്യപ്രവര്‍ത്തി ചെയ്യുന്നു എന്നുള്ള
ധാരണയിലാ ചെയ്യുന്നത്...
അവരെ തെറ്റ് പറയാന്‍ പറ്റില്ല.. പക്ഷെ... എന്താണ് ഇതില്‍ നിന്നും ലഭിക്കുന്ന
നീതി...
അശോക ചക്രവര്‍ത്തിമാരെ... തദാഗദന്‍മാരെ... മദര്‍ തെരേസയെ... ലോകത്തിനു
കിട്ടുമെങ്കില്‍ ഒന്നല്ലാ...
നൂറു നൂറു ചിത്രങ്ങള്‍ ദിവസവും ഞാന്‍ പോസ്റ്റ്‌ ചെയ്യാം.......

4 comments:

  1. ഗുരുക്കന്മാര്‍ അങ്ങനെ ഒരു ചിത്രം പോസ്റ്റ്‌ ചെയ്താലൊന്നും ഉണ്ടാവുകയില്ല സന്ദീപ്‌ ,അവര്‍ അവതരിക്കുകയാണ് ,കാത്ത്രിക്കുക മാത്രം ഗതി .ഒന്നും ചെയ്യാതിരിക്കുന്നതിനെക്കാലും നല്ലതാണല്ലോ കുറച്ചു എന്തെങ്കിലും ചെയ്യുന്നത് എന്ന് കരുതി പോസ്ടന്മാര്‍ക്ക് മാപ്പ് കൊടുക്കൂ ,

    ReplyDelete
    Replies
    1. അതിനിതൊരു തെറ്റാണ് എന്ന് ഞാന്‍ പറഞ്ഞില്ലാ ഭായ്‌...,... വേണ്ടത്ര ഫലപ്രാപ്തി ലഭിക്കുന്നുണ്ടോ എന്നുള്ള സന്ദേഹം മാത്രം പങ്കുവെച്ചതാണ്... നന്മയുള്ള സമൂഹം എന്റെയും സ്വപ്നമാണ്....

      Delete
  2. പോസ്റ്റ്‌ ചെയ്യുന്നവര്‍ എന്തോ കാരുണ്യപ്രവര്‍ത്തി ചെയ്യുന്നു എന്നുള്ള
    ധാരണയിലാ ചെയ്യുന്നത്.


    ഏത് തരത്തിലാ ഇതൊക്കെയൊരു കാരുണ്യ പ്രവർത്തിയായി വരുന്നത് ആവോ ?
    നന്നായി, അഭിനന്ദനങ്ങൾ. ആശംസകൾ സന്ദീപ്.

    ReplyDelete
    Replies
    1. നല്ലതെന്നു മനസ്സില്‍കരുതി ചെയ്യുന്നവരുടെ
      പ്രവര്‍ത്തിയെ നിഷിക്കാന്‍ പാടില്ലല്ലോ നമ്മള്‍ ...

      ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ടുള്ള ലക്‌ഷ്യം വേണ്ടത്ര നിറവേറുന്നുണ്ടോ എന്നുള്ള സംശയം കൊണ്ടാ ഞാനിതെഴുതിയത്.... എല്ലാവരുടെയും അഭിപ്രായം അറിയുവാന്‍ വേണ്ടി...

      Delete