Wednesday, February 08, 2012

ആതിരരാവിലൊരു ദേഹണ്ഡം

ഒരു മുറി ചന്ദ്രനെ
ചീകിയെടുത്തീരിഴത്തോര്‍ത്തില്‍
പിഴിഞ്ഞെടുത്തൊരു നറുംനിലാവ് !!!

- ദേഹണ്ഡക്കാരന്‍ സന്ദീപ്‌ :-)

12 comments:

  1. സന്ദീപ് പൊസ്റ്റുകൾക്കിടയിൽ ഒരു ഗ്യാപ്പിടുന്ന ശീലമില്ലല്ലേ.. ചെരുതായതിനാ ഏളുപ്പം വായിച്ചു.

    ReplyDelete
    Replies
    1. മൊയ്തീനെ....
      ഇത് എന്റെ ഫേസ്ബുക്ക് ബ്ലോഗ്‌ അല്ലെ... അവിടത്തെ സ്റ്റാറ്റസുകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുന്ന മുറയ്ക്ക് ഇവിടെ ചേര്‍ക്കാറുണ്ട്.. കുറച്ചു വാക്കുകള്‍ കൊണ്ടുള്ള കളികള്‍ ആവും കൂടുതലും... അതോണ്ട് ആഴ്ചയില്‍ ഒരിക്കലോക്കെ ഒന്ന് വന്നു നോക്കിയാല്‍ മുഴുവന്‍ ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാം... അതാ ബുദ്ധി...
      എങ്കിലും എന്നും മുടങ്ങാതെ വന്നു വായിക്കുന്നതില്‍ വലിയ സന്തോഷം.... നന്ദി...

      Delete
  2. ഒരു മുറി ചന്ദ്രനെ
    ചീകിയെടുത്തീരിഴത്തോര്‍ത്തില്‍
    പിഴിഞ്ഞെടുത്തൊരു നറുംനിലാവ് !!!

    ഇത് പറയുന്നതൊക്കെ കൊള്ളാം, പായസമുണ്ടാക്കാൻ പറ്റുമോ ? ന്നാലേ യ്ക്കിഷ്ടാവൂ. ആശംസകൾ.

    ReplyDelete
    Replies
    1. ഉവ്വ്... ഒരു നിലാപ്രഥമന്‍ ഉണ്ടാക്കാന്‍
      എടുത്തു വെച്ചിരിക്കുന്ന നറുംനിലാവാ.... :)
      പായസം വേവുമ്പോ തൂശനിലാ വിരിച്ചു വിളമ്പാം ട്ടോ...
      ഇത്തിരി ക്ഷമിക്കൂ...

      Delete
  3. പാൽപോലെയൂറുമീനിലാവിൽ
    പാതി നനഞ്ഞപോൽ കുളിരുന്നു.

    ReplyDelete
    Replies
    1. ഈ വരികള്‍ കൊള്ളാലോ ചേട്ടാ...

      Delete
  4. ആഹാ കൊള്ളാലോ സന്ദീപ്...
    അപ്പൊ ഒരു പാൽ പായസം ഉണ്ടാക്കാൻ എത്ര മുറി ചന്ദ്രന്മാരെ ആവശ്യം വരും എന്നു പറഞ്ഞേ...
    ഇന്നു തന്നെ മാനത്തു നോക്കി പാൽ പായസം ഉണ്ടാക്കാനായിരുന്നു..

    വളരെ ഇഷ്ടായി ട്ടൊ...
    ഞാൻ നാളെ തന്നെ ഇതൊരു കഥയാക്കി മുപ്പതു പേർക്ക് പാൽ പായസം വിളമ്പുന്നതായിരിയ്ക്കും.. നന്ദി സന്ദീപ്...!

    ReplyDelete
    Replies
    1. പാല്‍ പായസം ഉണ്ടാക്കുന്നത്‌ പശുവിന്‍ പാലു കൊണ്ടല്ലേ... ഈ വിനുവേച്ചിയ്ക്കൊന്നും അറിയൂലാ....:)

      വേഗം കഥയാക്ക് ചേച്ചിയെ.... എന്നിട്ട് വേണം എനിക്കും അതീന്ന് ഒരു തവി കുടിക്കാന്‍ ... ഞാന്‍ ഇതൊക്കെ എന്നെങ്കിലും ബാക്കി എഴുതിയാല്‍ ആയി... ഓരോ തോന്നലുകളില്‍ എഴുതുന്നതല്ലേ ചേച്ചി ഞാനിതൊക്കെ....

      Delete
    2. ഉവ്വ്...വലിയ ദേഹണ്ഡക്കാരന്‍ ആണ്‍ പോലു...
      കുട്ടീ...പശുവിന്‍ പാല്‍ കണ്ടല്ലാ ട്ടൊ..
      തേങ്ങാപാല്‍ കൊണ്ടാ എല്ലാ പായസവും ഉണ്ടാക്കാ..
      അത് പിഴിഞ്ഞെടുക്കാനുള്ള മടി കൊണ്ടല്ലേ പശുവിന്‍പാല്‍ ചേര്‍ക്കുന്നത്...

      “ദേഹണ്ഡക്കാരന്‍ “..ഈ പോസ്റ്റ് ആരാ തന്നത്...തന്നവരെ പിടിച്ച് ഇടിയ്ക്കണം,
      സ്വയം ഇടിച്ചാലും നന്ന്...ഹല്ലാ പിന്നെ...!

      Delete
    3. പിന്നെ പിന്നെ.. ഒരു ചായ നേരെ ചൊവ്വേ ഉണ്ടാക്കാനറിയാത്ത എന്റെ വിനുവേച്ചിയാ ഈ പറയണേ... :P

      മറ്റു പായസങ്ങള്‍ ഉണ്ടാക്കുന്നത്‌ തേങ്ങാ പാലില്‍ ആണ്... പക്ഷെ പാലടപ്രഥമന്‍ , സേമിയ പായസം, പാല്‍ പായസം (അമ്പലപ്പുഴ പാല്‍ പായസം famous അല്ലേ...) ഉണ്ടാക്കുന്നത്‌ പശുവിന്‍ പാല്‍ കുറുക്കി വറ്റിച്ചാണ്.... ഇങ്ങനെ ചെറുതീയില്‍ വറ്റിചെടുക്കാന്‍ ചുരുങ്ങിയത് 2 - 3 മണിക്കൂര്‍ വരെ വേണ്ടി വരും.. അത് quantity അനുസരിച്ച് നേരം ഏറിയും കുറുകിയുമിരിക്കും...

      അതെ സമയം പശുവിന്‍ പാലിന് പകരം നമ്മള്‍ അതിലേക്കു തേങ്ങാപാല്‍ ഒഴിച്ച് ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ കുറച്ചു നേരം തിളയ്ക്കുമ്പൊഴേക്കും തേങ്ങാപാല്‍ വെളിച്ചെണ്ണ പരുവമായിട്ടുണ്ടാവും... ഹ ഹ ഹ.. മറ്റു പ്രഥമനുകളില്‍ തന്നെ തലപ്പാല്, പായസം വാങ്ങി വെയ്ക്കാന്‍ നേരമാണ് ഒഴിക്കാറ്..... എന്നിട്ട് നമ്മള്‍ തിളപ്പിക്കുന്നിമില്ല... മനസിലായോ എന്റെ വിനുവേച്ചിയേ....

      ഒന്നും അറിയാണ്ട് ഓരോന്ന് പറഞ്ഞു വന്നോളും.. ചേച്ചി ഏതാ ദേശം.. അവിടൊക്കെ പായസം വല്ലോം ഉണ്ടോ ആവോ... :P ഹ ഹ ഹ

      Delete
    4. ഉവ്വ്...എല്ലാം മനസ്സിലായി...പണി സ്ഥിരാക്കി ട്ടൊ..

      നിനക്ക് ന്റ്റെ പായസം നുണയാന്‍ ഭാഗ്യം ഇല്ലാണ്ടായി ന്റ്റെ കുട്ട്യേ...!

      Delete
  5. നിലാപ്പായാസം നന്നായി ,കുടിക്കാന്‍ കൊതിയായി ..

    ReplyDelete