കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, February 22, 2012

കാവ്യചിന്ത 1


"വൃത്തത്തിനുള്ളില്‍ വട്ടം കറങ്ങി നട്ടം തിരിയാന്‍ ഞങ്ങളില്ല"
എന്നു ഉറക്കെ വിളിച്ചു പറയാന്‍ ധൈര്യമുള്ളവര്‍ക്കുള്ളതാണ്
പുതുകവിത....

പഴയ കവികള്‍ ഭാഷയുടെ റിങ്ങില്‍ കിടന്നു കാട്ടുന്ന സര്‍ക്കസ്സ്‌
ഞാന്‍ ശ്വാസമടക്കി പിടിച്ചു കണ്ടു നിന്നിട്ടുണ്ട്...
അത്ഭുതപ്പെട്ടിട്ടുണ്ട്... ആദരിച്ചിട്ടുണ്ട്..

അതു പോലെ ഇന്നത്തെ കവികള്‍ ചിന്തകള്‍ കൊണ്ടു
സര്‍ക്കസ്സ് കാട്ടുന്നു എന്നും തോന്നിയിട്ടുണ്ട്...

(എന്റെ സ്വന്തം നിരീക്ഷണം)

4 comments:

 1. പഴയതും പുതിയതും .ഒന്ന് വൃത്തനിബദ്ധം.മറ്റേത് ചിന്താബന്ധുരം.നല്ല നിരീക്ഷണം.ആശംസകള്‍ !

  ReplyDelete
 2. ഈ വൃത്തവും അലങ്കാരവും ഉപമയും ഉല്പ്രേക്ഷയും കണ്ട് പേടിച്ചാ ഞാൻ നാലു കഴിഞ്ഞത് മുതൽ മലയാളം പഠിക്കുന്നത് നിർത്തിയത്. എന്നിട്ടെന്താ അതൊന്നുമില്ലാത്ത ഒരുവരി കവിത എഴുതാൻ പോയിട്ട് ഒന്നും പഠിക്കാൻ പറ്റീല. നല്ല നിരീക്ഷണം ട്ടോ. ഇനീപ്പൊ ഇയ്ക്കും കവിതെഴുതാം, ല്ലേ ? ആശംസകൾ.

  ReplyDelete
 3. നിരീക്ഷണം നന്നായി സന്ദീപ്..

  ReplyDelete
 4. വൃത്തത്തില്‍ നിന്നുള്ള കവിത എഴുത്ത് അതിന്റ്റെ സര്ഗാല്‍മ്ഗതയെ നശിപ്പിക്കും എന്നാണു എന്റ്റെ അഭിപ്രായം. ഭാഷയെ മറക്കുന്നത് അല്ല. ഒരു ഭാഷ ചെയ്യുന്നത് ആശയ കൈമാറ്റം ആണ്. വൃത്തം ഒഴിവാക്കുന്നതില്‍ കൂടി ഭാഷ ഒരിക്കലും നശിക്കുന്നില്ല. ഞാനും പത്താം ക്ലാസ്സ്‌ വരെ ഈ വൃത്തത്തില്‍ നിന്നുള്ള കവിതകള്‍ വായിച്ചതും പഠിച്ചതും ആണ്. ഈണത്തില്‍ ചൊല്ലുവാന്‍ വൃത്തങ്ങളും മറ്റും സഹായിക്കുന്നു എന്ന് വേണം വിലയിരുത്താന്‍.. ഇന്നിന്റ്റെ കവിതകളും കവികളും ഈ വൃത്തത്തിനു വെളിയില്‍ ആണ്. അവരുടെ കവിതകള്‍ ആരും ചൊല്ലി നടക്കാരില്ലെന്കിലും അവ തരുന്ന പോസിറ്റിവ് എനെര്‍ജിയും നല്ല ആശയങ്ങളും കണ്ടില്ല എന്ന് നടിക്കാനാവില്ല. ഒരു ചട്ട കൂടിനുള്ളില്‍ നിന്ന് എഴുതുന്നതിലും നല്ലത് അവയെ ചാടി കടന്നു നല്ല ആശയങ്ങള്‍ പങ്കു വക്കുന്നത് തന്നെ ആണ്.. ഭാഷ ഒരിക്കലും മരിക്കുന്നില്ല...കാകളിയും മഞ്ജരിയും ഇല്ലാത്ത എത്രയോ കവിതകള്‍ നമ്മുടെ മനസിനെ പിടിച്ചു കുലുക്കിയിട്ടുണ്ട്.... നല്ല ആശയം പങ്കു വച്ച് സന്ദീപെട്ടാ..

  ReplyDelete