Monday, January 09, 2012

കാ ത്വം ബാലേ ?

വിജയേട്ടന്റെ ധര്‍മ്മപുരാണത്തില്‍ 'കണ്ണില്ലാത്ത കാഞ്ചനമാല' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രംഗത്തില്‍ സിദ്ധാര്‍ഥന്‍ - കാഞ്ചനമാല ആദ്യസംഭാഷണം കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്.

"കാ ത്വം ബാലേ ?
കാഞ്ചനമാലാ

കസ്യാഃ പുത്രീ ?
കനകലതായാഃ
കിം വാ ഹസ്തേ
താലീപത്രം
കാ വാ രേഖാ ?
ക ഖ ഗ ഘ"
-------------------------
ഇനിയിതിനെ മലയാളത്തില്‍  ഇങ്ങനെ പറയാം :

നീ ആരാണു കുട്ടീ?
കാഞ്ചനമാല
ആരുടെ മകൾ?
കനകലതയുടെ

എന്താണു നിന്റെ കയ്യിൽ?
പനയോല (എഴുത്തോല)

അതിലെന്തണെഴുതിയിരിക്കുന്നത്?
ക ഖ ഗ ഘ!
--------------------------------

ഇതിന്റെ യഥാര്‍ത്ഥ കഥ ഞാനിന്നു ഒരിടത്തു വായിച്ചതിങ്ങനെ... 

ഉജ്ജയനിയിലെ രാജാവായ വിക്രമാദിത്യന്റെ രാജസദ്ധസ്സിനെ അലങ്കരിച്ചിരുന്ന നവരത്നങ്ങളില്‍ ഒന്നായിരുന്നു മഹാനായ കവി കാളിദാസന്‍ . അദ്ദേഹത്തെ പരീക്ഷിക്കാനായി ഒരു ദിവസം വിക്രമാദിത്യമഹാരാജാവ് ഒരു കവിത എഴുതാന്‍ ആവശ്യപ്പെട്ടു. കവിതയില്‍ " ക ഖ ഗ ഘ " ഒരു വരിയില്‍ വരികയും വേണം എന്ന് നിബന്ധനയും ഉണ്ടായിരുന്നു .
ഉടനെ, എഴുത്തുകളരിയില്‍ നിന്നും പഠിത്തം കഴിഞ്ഞു, കൈയില്‍ എഴുത്തോലയുമായി നടന്നു വരുന്ന ഒരു കുട്ടിയോടുള്ള സംസാരരൂപേണ, കാളിദാസന്‍ നിമിഷനേരം കൊണ്ട് എഴുതിയ കവിതയാണ് "കാ ത്വം ബാലേ ?"


3 comments:

  1. പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  2. വിവരണം പുത്തനറിവ്‌ നല്‍കി

    ReplyDelete
  3. സേതു ലക്ഷ്മി ചേച്ചി പറഞ്ഞതാണ് ശരി.ഞാനും അങ്ങനെത്തന്നെയാണ് പഠിച്ചത്

    ReplyDelete