കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, January 12, 2012

സ്വപ്നസംജ്ഞ

ഉറക്കത്തില്‍ മനോഹരമായൊരു
സ്വപ്നം കാണുകയെന്നതാണെന്റെ-
യൊരു മധുരസ്വപ്നം.

ഒരു സ്വപ്നത്തിനുള്ളില്‍ മറ്റൊരു സ്വപ്നവും,
അതിനുള്ളില്‍ സ്വപ്നം കാണുന്ന
മറ്റൊരു ഞാനും,
പിന്നെയും ഞാനു-
മെന്റെ സ്വപ്നത്തിലെ സ്വപ്നത്തെ
സ്വപ്നം കാണുന്ന ഞാനും.

അങ്ങനെയങ്ങനെ...
വെളുത്ത സ്വപ്നങ്ങളുടെ ആവര്‍ത്തനങ്ങള്‍ .
കണ്ണാടി കൂട്ടിലെ ബിംബങ്ങള്‍ പോലെ,
എണ്ണമറ്റ വ്യവസ്ഥയില്‍
നിലയില്ലാതെ തുടരുന്ന ധവളപ്രവേഗം.

ഉറക്കത്തില്‍ ഞാന്‍ കാണുന്നൊരു സ്വപ്നത്തിന്റെ-
യന്ത്യത്തില്‍ ഞാന്‍ സ്വച്ഛമായ്‌ മരിക്കുന്നതും,
തത്സമയമെന്റെ മരണം
ഇഹത്തില്‍ സംഭവിക്കണമെന്നതു-
മെന്റെയെക്കാലത്തേയും
ഗൂഡസ്വപ്നം.

2 comments: