Sunday, January 08, 2012

അക്ഷരമേധം

പ്രിയ നന്ദിതേ...
നമ്മുടെ കെട്ടുപോയ തൂലികയിലേക്കു
നമുക്ക് നെഞ്ചിലെ അരണി കടഞ്ഞു
അഗ്നി പകരാം.
വരണ്ടുണങ്ങിയ മനസ്സുകളെ
പരസ്പരമെരിച്ചു തീര്‍ക്കാം.

*1ശൂന്യനിലത്തില്‍ നിന്നും നമുക്ക്
ആകാശഗോപുരങ്ങള്‍ കെട്ടിപോക്കാം.
അന്യദേഹങ്ങളില്‍ *2അശ്വമേധം നടത്താം.
ഇരുട്ടിലേക്ക് വെളിച്ചപ്പൂക്കളെറിയാം.
മൗനത്തിലേക്കു പഞ്ചാരി കൊട്ടിക്കയറാം.
മഞ്ഞാവാം, മഴയാവാം,
അവയിലെ ചൂടാവാം.
മടുത്തു മരവിക്കുമ്പോള്‍ നിനക്കു പോകാം.
അതുവരെ ഞാനെന്റെ യാഗാശ്വങ്ങള്‍ക്കു
മുതിര കൊടുക്കട്ടെ.

പ്രിയ സഖി.. നിത്യപ്രണയിനി..
വാക്കുകള്‍ ചേര്‍ത്തൊരു
പര്‍ണ്ണശാല നമുക്ക് പണിയാം.
ഹൃദയത്തില്‍ വനജോത്സ്നയെ വളര്‍ത്താം.
മുദ്രാംഗുലീയം വെച്ചു മാറാം.
ശാപലിപ്തമായ് മറവിലാഴ്ന്നു മറയാം.

--------------------------------------------------

സൂചനകള്‍ :

*ഗ്രൗണ്ട് സീറോ, അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ നിലനിന്നിരുന്ന സ്ഥലത്തെ ഇപ്പോള്‍ വിശേഷിപ്പിക്കുന്ന നാമം.


*ഗ്രാന്‍ഡ്‌മാസ്റ്റര്‍ ജി.എസ്.പ്രദീപിന്റെ പരിപാടി ഓര്‍ക്കുക.
================================================


6 comments:

  1. സൂചനകൾ അപര്യാപ്തമല്ലോ കൂട്ടുകാരാ :-)

    കവിത ഇഷ്ടായി സൂപ്പർ..

    ReplyDelete
  2. ഇനിയും ആ തൂലിക അക്ഷര വസന്തം വിരിയിക്കട്ടെ......ആശംസകള്‍......

    ReplyDelete
  3. നമ്മുടെ കെട്ടുപോയ തൂലികയിലേക്കു
    നമുക്ക് നെഞ്ചിലെ അരണി കടഞ്ഞു
    അഗ്നി പകരാം.

    അല്‍പ്പം കടുകട്ടിയാണ്...നെഞ്ചിലെ അഗ്നി ഭാവഭേദങ്ങളില്ലാതെ, പൂര്‍ണ്ണമായും തൂലികയിലേക്ക് പകരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. ഇനിയും എഴുതുക...ആശംസകള്‍ ..ഒപ്പം പുതുവത്സരാശസകളും.

    ReplyDelete
  4. മഞ്ഞാവാം, മഴയാവാം,
    അവയിലെ ചൂടാവാം.
    മടുത്തു മരവിക്കുമ്പോള്‍ നിനക്കു പോകാം.
    അതുവരെ ഞാനെന്റെ യാഗാശ്വങ്ങള്‍ക്കു
    മുതിര കൊടുക്കട്ടെ.

    ആത്മാവൊഴുകുന്നതുപോലെ......

    ReplyDelete
  5. മറവിലാഴ്ന്ന് മറയാതിരിയ്ക്കാം

    ReplyDelete