കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, January 25, 2012

അനാമിക

"അനാമിക.....നാമമില്ലാത്തവള്‍ " എന്നൊരിടത്തു വായിച്ചപ്പോള്‍ ഒരു കൗതുകത്തിനു ഇതിന്റെ അര്‍ത്ഥം തിരഞ്ഞപ്പോള്‍ കിട്ടിയൊരു കഥ കേള്‍ക്കണോ...

അനാമികയ്ക്ക് മോതിരവിരല്‍ എന്നും അര്‍ത്ഥമുണ്ട്...

ഒരിക്കല്‍ പരമശിവന്‍ കാലത്തിന്റെ അറ്റം കണ്ടെത്താന്‍ ബ്രഹ്മാവിനെ പറഞ്ഞു വിട്ടു...
പാതി വഴി വരെ പോയി മടിയനായ ബ്രഹ്മാവ് വഴിയരികില്‍ കണ്ട കൈതപ്പൂവിനെ കൂട്ടു പിടിച്ചു കാലത്തിന്റെ അറ്റം കണ്ടെന്നും, അവിടെ നിന്നും കിട്ടിയതാണീ പൂവെന്നും കള്ളം പറഞ്ഞു... കൈതപ്പൂവതേറ്റു പറഞ്ഞു..

സര്‍വ്വജ്ഞനായ പരമശിവന്‍ ഇതു നുണയെന്നു മനസ്സിലാക്കി, കോപിഷ്ടനായി, ബ്രഹ്മാവിന്റെ ശിരസ്സറുത്തുത് ഈ വിരല്‍ കൊണ്ടാണ്... അങ്ങനെ ഈ വിരലിനു ബ്രഹ്മഹത്യാപാപം വന്നു പെട്ടു.. ഈ വിരലില്‍ നമ്മള്‍ സ്വര്‍ണ്ണമോതിരമിട്ടു വിരലിന്റെ ദോഷം തീര്‍ത്തു പവിത്രമാക്കുന്നുവെന്നു വിശ്വാസം... അതില്‍ പിന്നെ പാപഹേതുവായ വിരലിന്റെ യഥാര്‍ത്ഥ പേര് പുറത്തു പറയാന്‍ പാടില്ലത്രേ... പകരം മോതിരവിരല്‍ എന്ന് പറഞ്ഞു അഡ്ജസ്റ്റ് ചെയ്യുന്നു....


10 comments:

 1. നുണ പറയാൻ കൂട്ടു നിന്നതിന് കൈതപ്പൂവിനും കിട്ടി ശാപം..ഒരിക്കലും പൂജയ്ക്കെടുക്കാൻ ഇടയാവില്ല എന്ന്..

  ReplyDelete
 2. പ്രാര്‍ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ എന്ന് പറഞ്ഞ പോലെ..വിശ്വസിക്കാന്‍ ഓരോരോ നുണകള്‍ ...

  ReplyDelete
  Replies
  1. ഹ ഹ ഹ.. ഷാജി പറഞ്ഞത് ശരിയാണ്...
   പിന്നെ ഇത്തരം രസകരമായ മിത്തുകള്‍ നമ്മുടെ നാടിന്റെ പൈതൃകമല്ലേ..
   വിശ്വാസങ്ങള്‍ എന്ന നിലയ്ക്കെടുക്കെണ്ടാതില്ല...
   കഥയെന്ന നിലയ്ക്ക് എടുക്കാം.. ആസ്വദിക്കാം...

   Delete
 3. മോതിര വിരലില്‍ അല്ലാത്ത വിരലുകളിലൊക്കെ ഞാന്‍ മോതിരം ഇടും..
  കാണുന്ന ചിലര്‍ പറയും , ആ വിരലില്‍ ഇടാന്‍ പാടില്ല, ഈ വിരലില്‍ ഇടാന്‍ പാടില്ല എന്നൊക്കെ..
  ഈ കഥയെ ഒക്കെ മുന്‍ നിര്‍ത്തി ആയിരിയ്ക്കും...
  പക്ഷേങ്കി എന്താ ചെയ്യാ, ഓരോ ശീലങ്ങളും വാശികളും...ആരു തടഞ്ഞാലും നിര്‍ത്താന്‍ ആവില്ലല്ലോ..!
  ഈ കഥ കുഞ്ഞു നാള്‍ മുതല്‍ കേട്ടിട്ടുണ്ട്..ന്നാലും പുരാണ കഥകള്‍ എപ്പൊ കേള്‍ക്കാനും ഒരു സുഖാ...നന്ദി ട്ടൊ..!
  ശുഭരാത്രി...സന്ദീപ്....!

  ReplyDelete
 4. സന്ദീപ് അവിടെ നിന്നും ഇവിടെ നിന്നും വളപ്പൊട്ടുകള്‍ ശേഖരിക്കുന്നു...
  നല്ല തിളക്കമുള്ള വളപ്പൊട്ടുകള്‍...

  ReplyDelete
 5. മോതീര വിരൽ മഹാത്മ്യം.

  ReplyDelete
 6. ഈ പുതിയ അറിവിന്‌ നന്ദി....
  ഇത്തരം പുരാതന അറിവുകള്‍ നേടാന്‍ ഉതകുന്ന വല്ല ലിങ്കുകളും ഉണ്ടെങ്കില്‍ എനിക്ക് ഒന്ന് മെയില്‍ ചെയ്യുമോ ?
  oduvathody@gmail.com.
  വായനക്കുറവു കൊണ്ട് ഈ കാര്യത്തില്‍ അജ്ഞത മാത്രമേ എന്റെ കയ്യില്‍ ഉള്ളൂ ..
  ഇനിയും ഇത്തരം അറിവുകള്‍ പങ്കിടൂ ... ആശംസകള്‍

  ReplyDelete
  Replies
  1. please read puraanic encyclopaedea by vettath mani.will get it from nbs or dc

   Delete
 7. ആ പുരാണകഥ എനിയ്ക്ക് പെരുത്തിഷ്ടായി ട്ടോ സന്ദീപ്.
  വിശ്വസിക്കാനും ആശ്വസിക്കാനും എല്ലാവർക്കും എല്ലാതിനും ഓരോ കാരണങ്ങൾ കാണും അല്ലേ. ആശംസകൾ.

  ReplyDelete