കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, December 28, 2011

സങ്കടക്കടലോര ജീവിതംപലവട്ടം മരിച്ചും ജനിച്ചും 
പിന്നെയും ജീവിതം ബാക്കിയാകുന്നു.

മോക്ഷം പോലും വെറുമൊരു 
സങ്കല്‍പ്പമെന്നു മനസ്സിലാകുന്നു.
സങ്കടക്കടല്‍ നീന്തി അക്കരെ ചെന്നാല്‍ 
കിട്ടുന്ന സ്വര്‍ഗ്ഗരാജ്യത്തെ പറ്റി - 
പറഞ്ഞവര്‍ പ്രലോഭിപ്പിച്ചു വശാക്കി 
നമ്മെ അതിലേക്കു തള്ളിയിടുകയാണ്. 

നീന്താനറിയാതെ നാമോ,
നിലയില്ലാ കയങ്ങളില്‍ 
മുങ്ങിയും പൊങ്ങിയും :(

2 comments:

  1. :( നീന്തിയെന്ന നിര്‍വൃതിയെങ്കിലും നേടാം.. ഇല്ലെങ്കില്‍ മരിച്ചു ജീവിക്കാം..

    ReplyDelete
  2. മുങ്ങിയും പൊങ്ങിയും അക്കരെയെത്താൻ പാടുപെടുന്നു…
    പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ട് നയിക്കുക, അതില്ലെങ്കിൽ ജീവിതത്തിനെന്തർത്ഥം!

    ReplyDelete