കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, December 16, 2011

ചരിത്രം പറയാതിരുന്നത്
കൊച്ചി രാജാക്കന്മാരുടെ രത്നം പതിച്ച രാജകിരീടം വാസ്ക്കോഡാ ഗാമ തന്റെ രണ്ടാം വരവില്‍ രാജാവിനെ പ്രീതിപ്പെടുത്താന്‍ സമ്മാനിച്ചതാണ് എന്ന് ചരിത്രം പറയുന്നു.

ഈ കിരീടത്തിന്റെ ചരിത്രപരമായ തമാശയെ കുറിച്ച് പറയട്ടെ.. നമ്മുടെ കൊച്ചി രാജാക്കന്മാര്‍ ആരും ഈ രാജകിരീടം തലയില്‍ അണിഞ്ഞിരുന്നില്ലത്രേ. കോഴിക്കോട്‌ സാമൂതിരിയില്‍ നിന്നും ചേറ്റുവ ഉള്‍പ്പെടുന്ന ഗ്രാമം വീണ്ടെടുക്കാതെ കിരീടം തലയില്‍ വയ്ക്കില്ലെന്ന പ്രതിജ്ഞയെ തുടര്‍ന്നാണ് ഇതെന്നു ഒരു അഭിപ്രായം. അതല്ല, പറങ്കികളുടെ പാരിതോഷികമായതിനാല്‍ ദേശീയ ബോധം കൊണ്ട് രാജാക്കന്മാര്‍ അത് അണിയാതിരുന്നതാണ് എന്ന് മറ്റൊരു പക്ഷം.

എന്നാല്‍ എനിക്ക് തോന്നുന്നത് ഗാമ ഈ കിരീടം പണി കഴിപ്പിച്ചപ്പോള്‍ ഇവിടെത്തെ രാജാക്കന്മാരുടെ തലയുടെ വലുപ്പം അറിയില്ലാര്‍ന്നു.. കിരീടം നമ്മുടെ രാജാക്കന്മാരുടെ തലയില്‍ പാകമായിരുന്നില്ല എന്നതാവും സത്യം. ഇത് പുറത്തു പറഞ്ഞാല്‍ അത് അനുചിതവും ഗാമയോട് കാട്ടുന്ന നന്ദികെടാവുമോ എന്ന ചിന്തയില്‍ നമ്മുടെ പാവം കൊച്ചി രാജാക്കന്മാര്‍ കഴുത കുങ്കുമം ചുമക്കും പോലെ കിരീടം മടിയില്‍ വച്ചാണ് രാജ്യം ഭരിച്ചിരുന്നത്. അങ്ങനെയും ആയിക്കൂടെ...

# തൃപ്പൂണിത്തുറ ഹില്‍ പാലസില്‍ പോയപ്പോള്‍ കിരീടം കണ്ടു നില്‍ക്കുമ്പോള്‍ മനസ്സില്‍ തോന്നിയ കുസൃതിയാണ്..
തിരുവുള്ളക്കേടരുത് തമ്പുരാനേ.. അടിയനോട് ... :)

4 comments:

 1. ആ മൂന്നാമത്തെ സാധ്യതയോര്‍ത്തു ഞാന്‍ 'അന്തം' വിട്ടിരികുക്കയാണ്.

  ReplyDelete
 2. രാജ ഭരണ കാലം ആകാഞ്ഞത് നന്നായി ..

  ReplyDelete
 3. കൊച്ചിരാജാക്കന്‍മാര്‍ ഇത്ര ബുദ്ധിയില്ലാത്തവരോ...പാകമല്ലാത്ത കിരീടം തലയില്‍ ഉരപ്പിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു... അല്‍പം ചകിരികൊണ്ട് കാര്യം സാധിക്കാമായിരുന്നു... വിഡ്ഢികള്‍...വെറുതെയല്ല സാമൂതിരി ചേറ്റുവ കൊണ്ടുപോയത്...

  ReplyDelete
 4. @ Pradeep Kumar.. കിരീടം ചെറുതായിരുന്നു എങ്കില്‍ ഈ പരിഹാരം സാധ്യമല്ലല്ലോ മാഷേ... :)
  ചിത്രത്തിലെ കിരീടം ശ്രദ്ധിച്ചില്ലേ...
  ആകെ ഒതുങ്ങിക്കൂടിയിരിക്കുന്ന പോലില്ലേ... :)
  അതില്‍ നമ്മുടെ തല കടക്കുമോ ആവോ..??

  ReplyDelete