Tuesday, December 06, 2011

അണകെട്ടിയ ചിന്തകള്‍


മരണഭീതിയില്‍ നില്‍ക്കുന്ന കേരളത്തിന്റെ ഈ അവസ്ഥയില്‍ മുല്ലപെരിയാറില്‍ പുതിയ ഡാം പണിയണമെന്ന എല്ലാവരുടെയും വാദം ന്യായമാണ്.. നമ്മള്‍ (തമിഴ് ജനതയും) അനുഭവിച്ചു വരുന്ന സുഖസൌകര്യങ്ങള്‍ നിലനിന്നു പോവാന്‍ അതാവശ്യമാണ്... ഇപ്പോള്‍ ഡാം നില്‍ക്കുന്നതിനു മുകളിലോ താഴെയോ ആവും അതിനായുള്ള സ്ഥലം കണ്ടെത്തുക.. എന്നാല്‍ മുല്ലപെരിയാറിലെ ജലം ഉള്‍കൊള്ളാന്‍ നിലവിലുള്ള ഡാമിന്റെ ഉയരമായ 177 അടി ഉയരം ഭാവിയില്‍ പോരാതെ വരുമെന്ന്കണ്ടു അതിലും വലിയ ജലസംഭരണിയുണ്ടാക്കാന്‍ തുനിഞ്ഞാല്‍ അത് പിന്നീടും ഇതിനും വലിയ "വാട്ടര്‍ ബോംബ്‌" ഭീഷണിയുയര്‍ത്താന്‍ സാധ്യതയുണ്ട്...

വലിയ ഡാമുകള്‍ക്ക് പകരം ഒന്നിലധികം കൊച്ചു ഡാമുകള്‍ ഉണ്ടാക്കുന്നതാണ് ഉചിതമെന്ന് ഡാമുകളെ കുറിച്ച് അറിയാവുന്നവര്‍ മുന്‍പേ പറയാറുള്ളതു കേട്ടിട്ടുണ്ട്... (പൊതുവിലുള്ള അഭിപ്രായമാണ്.. മുല്ലപെരിയാരിന്റെ കാര്യത്തില്‍ അത് ശരിയോ എന്ന് അറിയില്ല).

എന്നാല്‍ ഒരു ഡാം പണിയുന്നതിലൂടെ ഉണ്ടാവുന്ന പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ.. മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി എത്രയോ ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു.. പുതിയ ഡാമിന് അനുമതി ലഭിച്ചാലുടന്‍ ഇനി പരിസ്ഥിതി പ്രവര്‍ത്തകരുടെ സംഘം തലയുയര്‍ത്താന്‍ സാധ്യതയില്ലേ....

No comments:

Post a Comment