കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, November 21, 2011

വെറുമൊരു മോഷ്ടാവായയെന്നെ നിങ്ങള്‍ ...


"മലയാളത്തിന്റെ പ്രിയ കവിയുടെ ഡല്‍ഹി വസതിയില്‍ കള്ളന്‍ കയറി.. "
ഇന്നലത്തെ പത്രത്തിലെ ഒരു വാര്‍ത്തയിങ്ങനെയായിരുന്നു..
ഇതില്‍ എന്താണ് news value എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ..??

കള്ളന്‍ കവിയുടെ വീട്ടില്‍ നിന്നും അദ്ദേഹത്തിന്‍റെ ഏതെങ്കിലും ഒരു പുതിയ കവിത മോഷ്ടിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ വായനക്കാര്‍ക്ക് അതില്‍ അല്‍പ്പം വാര്‍ത്താ മൂല്യം കണ്ടെത്താമായിരുന്നു. :( 

പാവം കള്ളന്‍..
കവിയിപ്പോള്‍ തിരുവന്തപുരത്തെന്നു അറിയാതെ പോയിരിക്കണം..

എനിക്ക് തോന്നുന്നു കവിയുടെ വീട്ടില്‍ കയറിയത് കള്ളനൊന്നുമാവില്ലാ..
അദ്ദേഹത്തിന്‍റെ കവിത മോഷ്ടിക്കാന്‍ വന്ന ഏതോ വാരിക പത്രാധിപരോ കാവ്യാസ്വദകനോ ആവും..

അയാളിപ്പോള്‍ കവിത ലഭിക്കാതെ ഹതാശനായി "രമണ"നെ പോലെ വല്ല കടുംകൈയും ചെയ്തിട്ടുണ്ടാവുമോ എന്നാണ് എന്റെ ചിന്ത..
എങ്കില്‍ പത്രങ്ങള്‍ക്ക് അതും ഒരു കോളം വാര്‍ത്തയാക്കാമായിരുന്നു...

"പത്രധര്‍മ്മം വാഴ്ക".....

No comments:

Post a Comment