കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, November 16, 2011

ജനിതകരഹസ്യം


ഈയിരുണ്ട, പായല്‍ പിടിച്ച ഗോവണി കയറി 

ചെന്നെത്തുന്നത് ഒരു തുറസ്സിലേക്കാണ്.. 

അവിടെ ഞാനും നീയും രണ്ടല്ല.. 

ചിതലരിച്ച പരിണാമരേഖകള്‍ 

അറ്റുപോയ തായ്‌വേരുകള്‍ 

കാലം മായ്ച്ചു തുടങ്ങിയ 

നാള്‍വഴിപുസ്തകത്തിന്റെ 

ഏടുകള്‍ തെറ്റാതിരിക്കാനാരോ വെച്ച 

ബുക്ക്മാര്‍ക്കാവും നീയെന്ന ഞാന്‍.. 

No comments:

Post a Comment