കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, November 07, 2011

ഫേസ്ബുക്ക് ലോകംപുര കത്തുമ്പോള്‍ നമുക്കും 
കഴുക്കോല്‍ വലിച്ചൂരാം...

നാട് നിന്നെരിയുമ്പോള്‍ നമുക്കതെഴുതി 
ലൈക്കും കമന്റുകളും 
വാരി കൂട്ടാം...

ആരാന്റെ മരണം 
വാളിലൊരു കണ്ണീരാഘോഷമാക്കാം..

അന്യന്റെ നേട്ടങ്ങള്‍ക്ക് 
അസൂയയോടെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാം..

കൂട്ടാളിയുടെ എഴുത്ത് വായിച്ചു നോക്കാതെയും 
ഗംഭീരമെന്നു മൊഴിഞ്ഞകമഴിഞ്ഞു 
പ്രോത്സാഹിപ്പിക്കാം ...

ബുജിയെന്നു സ്വയമേ കരുതി 
കണ്ണില്‍ കണ്ടവന്റെ മെക്കിട്ട് കേറാം..

കലണ്ടര്‍ നോക്കി ആഘോഷമൊന്നും 
വിടാതെ ആശംസകള്‍ നേരാം...

ഗ്രൂപ്പില്‍ ഗ്രൂപ്പുകളി 
പ്രാചീനമാമോരാചാരമായ് തുടരാം...

പിടയ്ക്കു മേല്‍ പൂവന്റെ (തിരിച്ചും) 
ഹുങ്കാരത്തോടെ നീളത്തില്‍ കൊക്കി 
പറന്നു കൊത്താം..

പ്രാവുപോല്‍ കുറുകാം..

പ്രണയചാറ്റലില്‍ അടിമുടിനനഞ്ഞു 
ജലദോഷപ്പനി പിടിക്കാം..

ഹാ.. മധുരം മനോജ്ഞമീ ലോകം...

1 comment: