കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, April 24, 2011

കുരിശുമരണങ്ങള്‍


ഇന്ന് വെളുപ്പിന് എന്റെ സ്വപ്നത്തില്‍ ശുഭ്രവസ്ത്രധാരിയായി,

നീണ്ടുമെലിഞ്ഞ ഒരു രൂപം വന്നു..

മുന്‍പ് കണ്ടു പരിചയമില്ലാത്തതിനാല്‍ അയാള്‍ സ്വയം പരിചയപെടുത്തി..

എന്നിട്ടും സംശയം തീരാതെ വന്നപ്പോള്‍

ഞാനയാളുടെ കൈകളിലെ ആഴത്തിലുള്ള മുറിവില്‍ തൊട്ടുനോക്കി..

വര്‍ഷങ്ങള്‍ക്കു മുന്‍പു മരിച്ചു പോയവരെ സ്വപ്നം കാണുന്നത്

മരണത്തിന്റെ സൂചനയാണെന്ന ഫ്രോയിഡിയന്‍ തിയറിയെ

അന്ധവിശ്വാസമായി കരുതുന്ന ഞാന്‍,

പക്ഷെ ഇന്ന് അസ്വസ്ഥനാകുന്നു..

രണ്ടു നാള്‍ക്കപ്പുറം എന്റെയീ പ്രൊഫൈല്‍ നിര്‍ജ്ജീവമായി നിങ്ങള്‍ കണ്ടാല്‍ ,

ഇത് എന്റെ് മരണകുറിപ്പായി എടുക്കുക..

No comments:

Post a Comment