കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, October 06, 2011

രാസലീല


ഒരുത്തരേന്ത്യന്‍ നഗരത്തിന്‍റെ സാന്ദ്രമാം ധാണ്ടിയ രാത്രിയില്‍
മനസ്സറിഞ്ഞു ആടുന്ന അനേകര്‍ക്കിടയില്‍ ഞാനെന്‍റെ രാധയെ തിരഞ്ഞു..
ഒടുവില്‍ അവളെ കണ്ടെതിയപ്പോഴേക്കും നേരം പുലര്‍ച്ചയോടടുത്തിരുന്നു.. 
ഞങ്ങള്‍ കണ്ണിമ വെട്ടാതെ മണി കെട്ടിയ മുളം തണ്ട് തട്ടി പ്രണയം അറിയിച്ചു കൊണ്ടിരുന്നു..

പ്രിയ നാടെന്നെ തിരികെ വിളിച്ചപ്പോള്‍ , 
അവളുടെ വിളര്‍ത്ത മുഖം വിസ്മൃതിയുടെ ആഴങ്ങളില്‍ 
വലിച്ചെറിഞ്ഞപ്പോഴും മനസ്സു പിടച്ചില്ല..

ഇന്ന് രാവിലെ ടി.വിയില്‍ ഈ പാട്ട് കേട്ടപ്പോള്‍ ഒരു വട്ടം കൂടിയെന്‍റെ ഓര്‍മ്മകള്‍ വൃത്താകൃതിയില്‍ നിരന്ന രാസലീല സ്മൃതിയില്‍ ചുവടു വെക്കുന്നുണ്ടായിരുന്നു.. 

എന്‍റെ പ്രിയ രാധേ......

No comments:

Post a Comment