കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, October 06, 2011

നവരാത്രി ചിന്തകള്‍


എല്ലാ ആഘോഷങ്ങളെ പോലെ ഈ നവരാത്രിയും
ഞാന്‍ നിസ്സംഗമായി കൊണ്ടാടുന്നു.
ബാല്യത്തിലും ഓര്‍ക്കാന്‍ തക്ക 
നല്ല ഓര്‍മ്മകള്‍ ഒന്നുമില്ല ഈ നാളുകളില്‍ 
എഴുത്തിനിരുത്തിയത് ഒട്ടും ഓര്‍മ്മയില്ല..
അന്ന് നന്നേ ചെറുതായിരുന്നല്ലോ ഞാന്‍ .. 
പിന്നെങ്ങനാ ഓര്‍ക്കാന്‍ കഴിയാ.. :)

എന്തായാലും നല്ല രാശിയുള്ള ആരോ ആണ് എഴുതിച്ചത്..
അന്ന് മുതല്‍ ഞാന്‍ എഴുതാന്‍ തുടങ്ങിയതാണ്..
സ്കൂളില്‍ നോട്ട്സും പിന്നെ imposition.. :) 
അത് കഴിഞ്ഞു മുതിര്‍ന്നപ്പോള്‍ സപ്ലീകള്‍ .. 
പിന്നെ പാചകത്തിനുള്ള കുറിപ്പടികള്‍ .. 
(മൂലകര്‍മ്മം അതാണല്ലോ നമ്മടെ..) 
പിന്നെയിപ്പോള്‍ കഥയെഴുത്തും..
ചുരുക്കത്തില്‍ ദൈവം തലയിലെഴുതിയതിനൊപ്പിച്ചു 
കൂട്ടിയും കുറുക്കിയും ജീവിതം എഴുതി നിറയ്ക്കുവാനുള്ള 
ബദ്ധപ്പാടിലാണ് ഞാന്‍ :)

No comments:

Post a Comment