കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, September 05, 2011

teachers day


മണലില്‍ കൈപ്പിടിച്ചു 
അക്ഷരങ്ങള്‍ എഴുതിച്ചു 
വിരല്‍ത്തുമ്പു നീറ്റിച്ച ഗുരുവിനോടുള്ള 
കുരുന്നു മനസിലെ വികാരം എന്താകാം..?? 

ഗൃഹപാഠം ചെയ്യാതെ പോയതില്‍ 
ശകാരശരങ്ങളാല്‍ ആക്രമിച്ചു ക്ലാസ്സില്‍ നിന്നും 
പുറത്താക്കിയ അദ്ധ്യാപകനോടുള്ള ദ്വേഷം എന്തായിരുന്നു..?? 

മലയാളപാഠാവലിയിലെ കാവ്യശകലങ്ങള്‍ 
കാണാതെ ചൊല്ലാന്‍ കഴിയാതെ 
വിളര്‍ത്തുനിന്നപ്പോള്‍ ചെവിനുള്ളിച്ചുവപ്പിച്ചൊരു 
അദ്ധ്യാപികയോടു മനസ്സില്‍ വന്നതും എന്തായിരുന്നു..??

പക്ഷെ ഇന്ന് തിരിച്ചറിവിന്റെ നാളില്‍ 
അവരൊക്കെ എനിക്ക് പ്രിയപ്പെട്ടവരായിരിക്കുന്നു.. 

കൂടപിറപ്പിനെ പോല്‍ , മകനെ പോല്‍ 
എന്നെ സ്നേഹിക്കുന്ന അദ്ധ്യാപകസുഹൃത്തുക്കളെയും 
എനിക്ക് പ്രിയമാണിന്ന്‍. 

എന്റെ എല്ലാ ഗുരുകാരണവന്‍മാര്‍ക്കും 
ഈ ദിനത്തിലെന്റെ സ്നേഹപ്രണാമം..

No comments:

Post a Comment