കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, July 08, 2011

ഒരുമ 2011


          ജീവിതം യാഥിര്‍ശ്ചികത നിറഞ്ഞതാണെന്നു പണ്ടേ നമുക്കെല്ലാമറിയാം. പലകുറി എഴുതി കൂട്ടിയും തിരുത്തി എഴുതിയും നമ്മളെടുക്കുന്ന പല തീരുമാനങ്ങള്‍ക്കും കാലഗതിയില്‍ മാറ്റം വന്നേക്കാം. ന്യൂട്ടണ്‍ന്റെ രണ്ടാം ചലനസിദ്ധാന്തത്തിന്റെ വിധിവൈപരീത്യം പോലെ ഇവിടെയും നമുക്ക്‌ വെളിയില്‍ നിന്നുള്ള ഒരു പ്രേരകശക്തി ഉണ്ടാവും വരെയേ നമ്മുടെ തീരുമാനങ്ങളുമായി മുന്നോട്ടു പോകാനാവൂ. ഈ അവസരത്തില്‍ മര്‍ക്കടമുഷ്ടിയുടെ കാര്‍ക്കശ്യം അത്യാവശ്യമില്ല താനും. എല്ലാമീ സൗഹൃദവഴിയില്‍ പാഥേയമാകും.

          ജൂലൈ 9 - കൊച്ചിയില്‍ നടക്കുന്ന ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പേ തീരുമാനിച്ചുറച്ചതാണ്‌. പക്ഷെയിപ്പോള്‍ അതെ ദിവസം തലസ്ഥാനനഗരിയില്‍ മറ്റൊരു സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കേണ്ടി വന്നിരിക്കുന്നു. അതിഥിയെന്നോ ആതിഥേയരെന്നോ ഇല്ലാതെ, ഒരു മനസ്സോടെ മൂന്ന് ചങ്ങാതിമാര്‍ കൈകോര്‍ക്കുമ്പോളവിടെ മറ്റൊരു ബ്ലോഗ്ഗേര്‍സ് മീറ്റിനു തിരി കൊളുത്തുകയായി - "ഒരുമ 2011" മൂന്ന് കൊച്ചു ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്മ.

          കൊച്ചി മീറ്റില്‍ എത്താന്‍ കഴിയാത്തതില്‍ അതിന്റെ അതിയായ ഖേദം രേഖപെടുത്തുന്നു. ഈ അസാന്നിദ്ധ്യത്തിലും മാനസികമായ ഐക്യദാര്‍ഡൃം പ്രഖ്യാപിക്കുകയും, കൊച്ചി മീറ്റിന്റെ വിജയത്തിനായി പ്രാര്‍ത്ഥനകളോടെ ആശംസകള്‍ നേരുകയും ചെയ്യുന്നു.

No comments:

Post a Comment