കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, June 11, 2011

ബൂല്‍ ബുലയ്യ * - ഒരു (ദുഃ)സ്വപ്നം


ബാല്യത്തിലൊരു നാള്‍ കളികൂട്ടുകാരിയുമൊത്താ-

രാവണന്‍കോട്ടയ്ക്കുള്ളില്‍

കണ്ണാരംപൊത്തി കളിച്ചു..


വഴിതെറ്റിയേതോ ഇട്ടുറയ്ക്കുള്ളിലവള്‍

ശ്വാസം കിട്ടാതെ പിടഞ്ഞു..


അപ്പോള്‍ ഞാനോ...


തൂവാലയാല്‍ അന്ധനായി 

ഇടനാഴിയില്‍ നിന്ന് ഇടനാഴിയിലേക്ക്‌

അവളെ തിരഞ്ഞലഞ്ഞു വലഞ്ഞു.. :-(


--------------------------------------------------------------------------------------------------

* രാവണന്‍കോട്ട ( ഈ കവിതയില്‍ ഇത് സാഹിത്യലോകത്തെ സൂചിപ്പിക്കുന്നു )

No comments:

Post a Comment