കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, February 14, 2013

കരിദിനാശംസകള്‍


ഒരിക്കലും നീതി പുലര്‍ത്താത്ത പ്രണയത്തോട്,
പറുദീസകള്‍ കാട്ടി കൊതിപ്പിച്ച്,
ഒടുവില്‍ നിരാശയുടെ നിലയില്ലാ കയത്തില്‍
തള്ളിയിട്ട് ദാര്‍ശനികനാവുന്ന ജീവിതത്തോട്
പരിഭവിച്ചു,
ആ  സാധു സന്ന്യാസിയുടെ ഓര്‍മ്മദിവസത്തെ
ആഗോളതലത്തില്‍ പ്രണയദിനമായാ -
ഘോഷിക്കുമ്പോള്‍
ഞാനിന്ന് കരിദിനമായി ആഘോഷിക്കുന്നു...

ഇതെന്റെ നഷ്ടപ്രണയങ്ങളോടുള്ള
അനുഭാവം പ്രകടിപ്പിക്കല്‍ മാത്രമാകുന്നു...
കാരണം...
ഓരോ പ്രണയവും ഓരോ അനുഭവലോകമാണ്.
എന്നെ പോലൊരു സഹജീവിയെ
അടുത്തറിയുകയായിരുന്നു
ഞാന്‍ ഓരോ പ്രണയത്തിലൂടെയും....
അതിലൂടെ ഞാന്‍ എന്നെയും....

എന്റെ പ്രണയം സ്വീകരിച്ചവര്‍ക്കും
എന്നെ പ്രണയിച്ചവര്‍ക്കും
പ്രണയം നിരസിച്ചവര്‍ക്കും
അതു കണ്ടില്ലെന്നു നടിച്ചവര്‍ക്കും
എന്റെ പ്രിയപ്പെട്ടവര്‍ക്കും
ഒരു കൈകുമ്പിള്‍ സ്നേഹം..... <3 br=""> എന്റെ ലോകമേ....
നിന്നോടുള്ള പ്രണയത്തിനു മാത്രം
ഒരു അന്തവും കണക്കുമില്ലാ....
നിന്നിലേക്ക് മാത്രമെന്റെ
നിലയ്ക്കാത്ത നിലാപെയ്ത്തുകള്‍ ....  <3 nbsp="">

3 comments:

 1. ന്റെ ഹൃദയം കാരണം കൂടാതെ മിടിക്കുന്നുണ്ട്‌..
  അത്‌ നിന്നിലേക്ക്‌ എത്തിച്ചേരാനാണു പോലും..

  ശുഭരാത്രി..നല്ല സ്വപ്നങ്ങൾ..!

  ReplyDelete
 2. നഷ്ടപ്രണയം കരിദിനം ആയപ്പോള്‍ :)

  ReplyDelete
 3. ഏത് സാധുസന്യാസിയുടെ..??

  ReplyDelete