കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, November 15, 2012

നോഹയുടെ പ്രണയപെട്ടകം

ഭൂമിയില്‍ പ്രളയം അവസാനിച്ചു....
നോഹയുടെ പെട്ടകം
(നിറയെ പ്രണയവും സ്വപ്നങ്ങളും നിറച്ചത്....)
അരാരത്ത് പര്‍വതത്തില്‍ ഉറച്ചു.....

പ്രളയജലം വറ്റി തീര്‍ന്നോ-
യെന്നറിയാന്‍ പറത്തിവിട്ട പ്രാവ്
മൂന്നാം വട്ടം മടങ്ങി വന്നപ്പോള്‍
ചുണ്ടിലൊരു തളിര്‍ ഒലീവിലയുണ്ടായിരുന്നു....

കൊഴിഞ്ഞു പോയ വസന്തകാലത്തിന്റെ ഓര്‍മ്മയില്‍
ഞാനവളുടെ ചുണ്ടില്‍ നിന്നും
കൊത്തിയെടുത്ത ഉമ്മകളുടെ
ഇളംപച്ച നിറമായിരുന്നുവതിന്....

2 comments:

 1. നോഹ ആദ്യമൊരു കാക്കയെ പറഞ്ഞ് വിട്ടാരുന്നു.
  അത് തിരിയെ വന്നില്ല
  കാക്കയ്ക്കൊക്കെ ആര് മുത്തം കൊടുക്കും...???

  ReplyDelete
 2. കൊഴിഞ്ഞു പോയ വസന്തകാലത്തിന്റെ ഓര്‍മ്മയില്‍
  ഞാനവളുടെ ചുണ്ടില്‍ നിന്നും
  കൊത്തിയെടുത്ത ഉമ്മകളുടെ
  ഇളംപച്ച നിറമായിരുന്നുവതിന്....

  പ്രളയത്തിലും അടിപതറാത്ത പ്രണയം എന്നത് ഏറ്റവും മനോഹരമായൊരു കൽപ്പനയാണ്....

  ReplyDelete