കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, October 20, 2012

A lot can happen over a cup of coffee....


കപ്പിനും ചുണ്ടിനും ഇടയില്‍ നിന്നാണ്
ഓരോ കാപ്പിയും
ആറിത്തണുത്തു പോകുന്നത്...

ഒരിത്തിരി മധുരവും
അതിലേറെ കയ്പ്പുമുള്ള
ഈ കാപ്പിച്ചിനോ
പ്രണയമല്ലാതെന്ത്....

ഓരോ തവണയു -
മതില്‍ വീണു മരിക്കുന്ന
ഈച്ച ഞാന്‍ മാത്രമല്ലോ... :-(

10 comments:

 1. ഓരോ തവണയു -
  മതില്‍ വീണു മരിക്കുന്ന
  ഈച്ച ഞാന്‍ മാത്രമല്ലോ... :-(

  പക്ഷെ ഓരോ ഈച്ചകളും അതിൽ വീണാണ് മരിക്കുന്നത്, നമ്മളിൽ വീണാണ് ആ കാപ്പിച്ചീനോ മരിക്കുന്നത്. അങ്ങനൊരു വ്യത്യാസം മാത്രം.! ആശംസകൾ.

  ReplyDelete
 2. കപ്പിനും ചുണ്ടിനും ഇടയിൽവെച്ച് ആറിത്തണുക്കുക എന്നത് ഓരോ കാപ്പിയുടേയും നിയോഗമാണ്....

  ReplyDelete
 3. ഓഹോ മതില്‍ തള്ളിയിട്ട് കൊല്ലേണ്ടവന്‍ ആയിരുന്നല്ലേ!!!

  ReplyDelete
 4. മതില്‍ വീണാല്‍ ഈച്ച മാത്രമല്ല, ആന വേറെ ചിലപ്പോള്‍ തട്ടി പോകും. :)

  ReplyDelete
 5. സന്ദീപ്‌, ഈ കാപ്പി ഉഗ്രന്‍...

  ReplyDelete
 6. ഏതെങ്കിലും ഒരു മതിലിടിഞ്ഞ് ഒരീച്ച, ഒരു സിംഗ്ള്‍ ഈച്ച, ഈവ്ന്‍ എ സിംപ്‌ള്‍ വണ്‍ ചത്തതായി തെളിയിച്ചാല്‍ ഞാന്‍ എന്‍റെ പൊതു ജീവിതം അവസാനിപ്പിക്കാം.

  ReplyDelete
 7. അത് ഈച്ചയുടെ അവകാശമാകും അങ്ങനൊരു മരണം.......


  എനിക്കുമുണ്ടൊരു ബ്ലോഗ്‌..... വരുമെന്നും ചങ്ങാതിയാകുമെന്നും വിശ്വസിക്കുന്നു.........
  www.vinerahman.blogspot.com

  ReplyDelete
 8. ഒരു കൊടുങ്കാറ്റ്‌ വരെ സൃഷ്ടിക്കാൻ കെലുപ്പുള്ള ചായയോടും ചായ കോപ്പിനോടും നിയ്ക്കു പ്രിയമേറെ... :)

  ReplyDelete
 9. Coffee tastes good Sandeep..

  ReplyDelete