കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, June 27, 2012

ബ്ലൂ റോസ്

ബംഗ്ലൂര്‍ ബ്രിഗേഡ് റോഡില്‍ ഒരു കൊച്ചു കുട്ടി എന്നും വൈകീട്ട് റോസാപ്പൂക്കള്‍ വില്‍ക്കുന്നത് കാണാം... ബംഗ്ലൂര്‍ ജീവിക്കുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിട്ടുണ്ടാവും ഈ കുട്ടിയെ.....

ഞാന്‍ 2009ലായിരുന്നു ബംഗ്ലൂരില്‍ വര്‍ക്ക്‌ ചെയ്തിരുന്നത്... മിക്കവാറും വൈകുന്നേരങ്ങളില്‍ ബ്രിഗേഡ് റോഡ്‌ വരെ നടക്കാനിറങ്ങുമായിരുന്നു കൂട്ടുകാരോടൊപ്പം... ഷോപ്പിങ്ങ് മാളുകളിലും കോഫീ ഷോപ്പുകളിലും കയറിയിറങ്ങുന്നതിനിടയില്‍ ആ
കൊച്ചു അടുത്ത് വന്നു റോസാപ്പൂക്കള്‍ നീട്ടും...

ഒരു പൂവിന് പത്തു രൂപയാ വില... ആ കുഞ്ഞിന്റെ പ്രസരിപ്പുള്ള മുഖം കാണുമ്പോ വേണ്ടെന്നു പറയാന്‍ തോന്നില്ലാ... കാശ് കൊടുത്ത് പൂവ് വാങ്ങിക്കും....

എന്നിട്ട് കുറച്ചു കഴിയുമ്പോ കറങ്ങി തിരിഞ്ഞു ആ കുഞ്ഞ് വീണ്ടും എന്റെ മുന്നിലെത്തുമ്പോ ഞാനാ പൂവ് തിരികെ കൊടുക്കും... ആ കുഞ്ഞുമുഖമപ്പോള്‍ റോസാപ്പൂ പോലെ വിടര്‍ന്നു ചിരിക്കും...
അവളുടെ പേരെനിക്കറിയില്ല..
നീല ഡെനിം ജാക്കറ്റ്‌ ധരിച്ച ആ കുട്ടിയെ "ബ്ലൂ റോസ്" എന്ന് വിളിക്കാം...

ചുമ്മാ ഓരോ ബംഗ്ലൂര്‍ ഓര്‍മ്മകള്‍ ....

No comments:

Post a Comment