Tuesday, May 01, 2012

" യെന്‍ രാസാത്തി മിറിഗം.... " - ചില ചോര മണക്കുന്നു വാക്കുകള്‍ ....





"യെന്‍ രാസാത്തി മിറിഗം.... " - ചില ചോര മണക്കുന്നു വാക്കുകള്‍ ....

ഇന്റര്‍നെറ്റിന്റെ ഞരമ്പോട്ടങ്ങള്‍ മന്ദീഭവിച്ച ഈ രാവില്‍ ചുംബനശബ്ദതാരാവലി കയ്യിലെടുത്തൂ... മഷിമണം മായാത്ത ഏടുകളില്‍ മുഖമമര്‍ത്തി വായിച്ചു തുടങ്ങി... ആദ്യ പേജുകളിലെ വൈവിധ്യങ്ങളായ ഉമ്മകളെ കുറിച്ച് വിവരിക്കുന്ന ഭാഗം (dictionary of kisses) വായിച്ചപ്പോള്‍ പ്രണയത്തിന്റെ നാളുകളില്‍ നിന്നും ഒഴിഞ്ഞു പോയ ചുംബനസ്മൃതികളെ നഷ്ടബോധത്തോടെ താലോലിച്ചുറക്കി...

പുസ്തകത്തിലെ സമര്‍പ്പണം വായിച്ചു നന്നേ രസിച്ചു പോയി.... ഇന്ദു ചേച്ചി ആദ്യമായി മോഷ്ടിച്ചെടുത്ത വജ്രനക്ഷത്രക്കണ്ണുള്ള ആ പ്രിയപ്പെട്ട കറുത്ത പേനയെ കുറിച്ചായിരുന്നു അത്... കഥാകാരിയുടെ വാക്കുകളില്‍ കവിത മണക്കുന്നു.... ഒരായുഷ്കാലം മുഴുവന്‍ എഴുതി നിറയ്ക്കാന്‍ ഈ പേനയുണ്ടാവട്ടെ എന്നാശംസിക്കുന്നു... എനിക്ക് മുന്നില്‍ വായിക്കാന്‍ എട്ടു കഥകള്‍ .... ആദ്യകഥയായ ചക്.ലിയന്‍ എന്നാ കഥ ശീര്‍ഷകം കൊണ്ട് പുതുമ തോന്നി വായിച്ചതാണ്... വായിച്ചു മുഴുമിച്ചപ്പോള്‍ മൂക്കില്‍ തള്ളി കേറുന്ന രക്തഗന്ധം.. ഹൌ....

കഥയുടെ പരിസരങ്ങളുടെ വര്‍ണ്ണനയില്‍ പുതുമ നിലനിര്‍ത്താന്‍ കഥാകാരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.. കഥാതന്തു പരിചയമുള്ളതും.... ചിന്തകളെ കുരുക്കുന്ന ഒരു ഭാഷയുണ്ടിതില്‍ . ഒപ്പം ഉള്ളം നീറിയ്ക്കുന്ന ചില ജീവിതസത്യങ്ങളും.... ചതിക്കപ്പെടുന്നവന്റെ വേദന, തുടര്‍ച്ചയായി പരാജയപ്പെടുന്നവന്റെ നിസഹായതയെല്ലാം ചക്.ലിയനില്‍ കാണാം. കഥ തീരുമ്പോഴും ചേര്‍ത്തു വായിക്കാന്‍ ഒരുപാട് കഥാശകലങ്ങള്‍ നമുക്ക് തരുന്നുണ്ട് കഥാകാരി. കഥയില്‍ നിന്നും പുറത്തു പോവുന്ന ചില കഥാപാത്രങ്ങള്‍ പിന്നെ വായനക്കാരുടെ മനസ്സിലേക്ക് നടന്നു കേറുന്ന അനുഭവം മുന്‍പും  വായനയില്‍ ഉണ്ടായിട്ടുണ്ട്... ഇതിലെ അരുന്ധതിയേക്കുറിച്ചായിരുന്നു എന്റെ വേവലാതികള്‍ . പിന്നെ.... കഥയില്‍ ചോദ്യമില്ലായെന്ന ന്യായം ഓര്‍മ്മയിലുണ്ടെങ്കിലും ചില സംശയങ്ങള്‍ മനസ്സില്‍ നിറയുകയാണ്...

ചക്.ലിയന്റെ ആദ്യ മകളായ ജ്യോതിയെ കുറിച്ച് കഥയില്‍ ഇടയ്ക്ക് പറയുന്നുണ്ട് എങ്കിലും അവള്‍ ഇതില്‍ തീര്‍ത്തും അപ്രസക്തയായി എവിടെയോ മറഞ്ഞു നില്‍കുന്നു... ആ കഥാപാത്രത്തിന്റെ ധര്‍മ്മം എന്തായിരുന്നു...?? അല്ലെങ്കില്‍ ആ കഥാപാത്രത്തെ പിന്നീട് പരാമര്‍ശിച്ചു കാണുന്നില്ല കഥയില്‍ .... എവിടെയാണവള്‍ ...

കുഞ്ഞായിരിക്കുമ്പോള്‍ ആരതി അപ്പാവോട് കൊഞ്ചുന്നുണ്ട്... "എനിക്കും വേണം അന്ത സിന്‍ഡ്രല്ലാവോടെ സെരിപ്പ്".. വര്‍ഷങ്ങള്‍ക്കപ്പുറം, മകള്‍ മരിച്ച വേദനയില്‍ പെറ്റുവീണ നേരത്ത് അവളുടെ പൊക്കിള്‍ക്കൊടി മുറിച്ച അതേ വീതുളിയാലേ അയാളുടെ അരുമയാം രാസാത്തി മൃഗത്തിന്റെ തോലറുത്തെടുത്തു മാന്ത്രികചെരുപ്പ് തുന്നുകയാണ് അയാള്‍ .... ഈ ഉന്മാദചിത്രത്തില്‍ നിന്നും കണ്ണ വലിച്ച് കൊണ്ട് പുസ്തകമടച്ചു ഞാന്‍ അറിയാതെ പറഞ്ഞു പോയി... കണ്ണേ മടങ്ങുക.... അനന്തരം ഒരു ദീര്‍ഘനിശ്വാസം....

( എന്റെ വായന - ചുംബനശബ്ദതാരാവലി - കഥ ഒന്ന് : ചക്.ലിയന്‍)

7 comments:

  1. പറ്റിയാലൊന്ന് വായിക്കണം

    ReplyDelete
  2. വായിച്ചിട്ടില്ല. സന്ദീപിന്റെ ഈ കുറിപ്പ് വായിച്ചപ്പോള്‍ പുസ്തകം വായിക്കണമെന്നുണ്ട്.... ചുംബനം വിഷയീഭവിക്കുന്ന ചിന്തകള്‍ മലയാള ഭാഷയില്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. എന്തോരുജ്വലവീരചുംബാനം, എന്തോരാഗ്നെയചുംബനം, എന്തുവൈകാരികദ്വിതി..... എന്നിങ്ങനെ നമ്മുടെ കവികള്‍ ഇത് പാടിപ്പുകഴ്ത്തിയിരിക്കുന്നു....

    സന്ദീപിന്റെ കുറിപ്പ് നന്നായിരിക്കുന്നു. പുസ്തകം വായിക്കാതെ അഭിപ്രായം പറയാനാവില്ല.

    ReplyDelete
  3. ഇന്ദുമേനോന്‌റെ കഥയാണല്ലേ... പുസ്തക പരിചയം നന്നായി സന്ദീപേ... ഒന്ന് വായിച്ച്‌ നോക്കണമെന്നുണ്‌ട്‌......

    ReplyDelete
    Replies
    1. പുസ്തകപരിചയത്തിന്റെ ആദ്യഭാഗമാ ഇത്... എട്ടു കഥകള്‍ ഉള്ളതില്‍ ആദ്യ കഥയെ കുറിച്ച് മാത്രമേ ഇതില്‍ പറഞ്ഞിട്ടുള്ളൂ... ബാക്കി പുറകെ വരും... :) വായിച്ചു കൊണ്ടിരിക്കുന്നുള്ളൂ....

      Delete
  4. വായിച്ചിട്ടില്ലാ... വായിക്കാതെ എങ്ങനെ അഭിപ്രായം പറയാൻ...പിന്നെ സന്ദീപിന്റെ ഈ പുസ്തക പരിചയം എന്തുകൊണ്ടും നല്ലതാണു. ഭാവുകങ്ങൾ

    ReplyDelete
  5. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    ReplyDelete
  6. പുസ്തക പരിചയം വളരെ നന്നായി. എനിക്കും വായിക്കണം എന്ന് ഒരാശ.! കഴിയുമെങ്കിൽ ആ ആദ്യപാരഗ്രാഫെങ്കിലും.! ആശംസകൾ സന്ദീപ്.

    ReplyDelete