കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, May 26, 2012

ചില ഫെമിനിസ്റ്റ്‌ ചിന്തകള്‍

ചില ഫെമിനിസ്റ്റ്‌ ആത്മാവിഷ്ക്കാരങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത്
ഫ്രീ സെക്സിലൂടെ മാത്രമേ സ്ത്രീ വിമോചനം / സ്ത്രീ പുരുഷ സമത്വം
സാധ്യമാകുകയുള്ളൂ എന്ന്...

ലെസ്ബിയനിസം എന്ന ആശയം
പുതുസ്ത്രീപക്ഷവാദികളുടെ / ഫെമിനിസ്റ്റ്‌ കുഞ്ഞുങ്ങളുടെ
ആക്രമണായുധമാണോ....??

ഫെമിനിസം എന്ന ആശയം എന്തിനു വേണ്ടി എന്നതു ഒരു ചോദ്യചിന്ഹമാണ്..
ഈ സമൂഹത്തിന്റെ ജീര്‍ണതകളില്‍ നിന്നുള്ള ആത്മരക്ഷയായാണോ
ഇന്നത്തെ പെണ്‍കുട്ടികള്‍ ഫെമിനിസം എന്ന വാക്കിനെ
അര്‍ത്ഥം പോലും ഉള്‍ക്കൊള്ളാതെ എടുത്തു സ്വയം ചാര്‍ത്തുന്നത്...??

പലര്‍ക്കും അതൊരു ആത്മരക്ഷാ തന്ത്രം മാത്രമായി മാറുന്നുണ്ടോ....
അതായത് സ്വന്തം നില ഭദ്രമാക്കുക...
സ്വന്തം കാര്യത്തിനപ്പുറം സമത്വവാദം ഇവിടെ പലരിലും കാണുന്നില്ലാ എന്നതാ കഷ്ടം...

ഫെമിനിസം വേരോടെണ്ടത് താഴെക്കിടയിലാണ്... അവിടെയല്ലേ സ്ത്രീ, ചൂഷണങ്ങള്‍ കൂടുതലായും അനുഭവിക്കുന്നത്....

1 comment:

  1. ഫെമിനിസം=ഉഡായ്പ്

    ReplyDelete