Monday, February 06, 2012

മരണാന്തരമാമാങ്കം


ബഹുമാനാര്‍ത്ഥം  ആകാശത്തേക്ക് വെടി വെയ്ക്കുന്ന മരണാനന്തരചടങ്ങ് നമ്മള്‍ വിദേശീയരില്‍ നിന്നും കടമെടുത്തതാണ് എന്നാ എന്റെ അറിവ്.. ചരിത്രം പരിശോധിക്കേണ്ടിയിരിക്കുന്നു... എന്തായാലു നമുക്ക് അറിയാം പാശ്ചാത്യര്‍ ഈ വക ഷോകള്‍ ഭംഗിയായി ആച്ചരിക്കുന്നവര്‍ ആണെന്ന്....
നാടോടുമ്പോള്‍ നടുവേ.... അതായിപ്പോ നമ്മളും...
ആരെങ്കിലും എന്നെങ്കിലും കുറുകെ ഓടും എന്ന് പ്രതീക്ഷിക്കാം...

പല സാംസ്കാരികനേതാക്കളും മരിക്കുമ്പോള്‍ ഈ ആകാശ വെടിവെയ്പ്പ് നടത്തീലാ, വേണ്ട ബഹുമാനം കൊടുത്തില്ലാ, പത്രത്തില്‍ ഒരു പേജ് തികച്ചും അനുശോചനം കിട്ടീലാ എന്നുള്ള കൊതികെറുവ് അവരുടെ ആരാധകര്‍ കാട്ടുന്നത് കാണുമ്പോള്‍ ആ മഹത്തുക്കളുടെ ആത്മാക്കള്‍ എവിടെയെങ്കിലുമിരുന്നു ഊറി ചിരിക്കുന്നുണ്ടാവും... ഇഹത്തില്‍ നമ്മുടെ കുഞ്ഞിക്കളികള്‍ കണ്ട്...

നിര്‍ജ്ജീവമായ ദേഹത്തോട് എന്ത് ബഹുമാനം കാണിക്കണം എന്നുള്ള നിസ്സംഗബോധം എനിക്ക്.... അത് കാണിക്കേണ്ടത് ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ അല്ലെ... ??

7 comments:

  1. കൊലോണീയൽ ശക്തികൾ ഇവിടെ വിട്ട് പോയ തിരുശേഷിപ്പുകൾ ഇപ്പോഴും നാം പിന്തുടരുന്നു

    ReplyDelete
  2. എന്റെ സന്ദീപെ., വ്യവസ്ഥിതിയുടെ ജാടകളോട് ഒരിക്കലും പൊരുത്തപ്പെടാതെ നിരന്തരം കലഹിച്ച കവി അയ്യപ്പനോട് അവര്‍ പകരം വീട്ടിയത് ആചാരവെടികൊണ്ടാണ്. മരിച്ചുപോയ അയ്യപ്പനോട് ഉപചാരങ്ങള്‍ക്കായി കാത്തു കിടക്കുവാന്‍ അവര്‍ കല്‍പ്പിച്ചു.തണുത്തറഞ്ഞുപോയ മൃതദേഹത്തെ ആചാരവെടിയുതിര്‍ത്ത് അവര്‍ കൊന്നുകളഞ്ഞു...

    ആചാരവെടികള്‍ക്കും, മൃതശരീരത്തോടു ചെയ്യുന്ന ഉപചാരങ്ങള്‍ക്കും ഈ രീതിയിലുള്ള ചില ലക്ഷ്യങ്ങള്‍ കൂടി ഉണ്ട് എന്ന സത്യം മനസ്സിലാക്കുക.....

    ReplyDelete
    Replies
    1. മാഷേ... ഇതൊരു അനാചാരമാണ് സത്യത്തില്‍ ... ആര്‍ഭാടവുമാണ്... മനുഷ്യന്റെ ആര്‍ഭാടഭ്രമം കൊണ്ട് മാത്രം ഇതൊക്കെ ഇങ്ങനെ പെരുകുന്നു.. മാഷു പറഞ്ഞ പോലെയൊരു സാധ്യതയും അറിഞ്ഞോ അറിയാതയോ ഇതില്‍ വരുന്നുണ്ട്... ആ നിലയ്ക്ക് ഇത് ക്രൂരമായ വിനോദമാണെന്നു പറയേണ്ടി വരും... ആ ആത്മാക്കള്‍ പൊറുക്കത്തില്ല....

      Delete
  3. സൈനികരംഗത്തുള്ളവർക്കുമാത്രമെ ആചാരവെടിയുടെ ആവശ്യമുള്ളു എന്നാണ് എന്റെ അഭിപ്രായം

    ReplyDelete
  4. നിര്‍ജ്ജീവമായ ദേഹത്തോട് എന്ത് ബഹുമാനം കാണിക്കണം എന്നുള്ള നിസ്സംഗബോധം എനിക്ക്.... അത് കാണിക്കേണ്ടത് ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ അല്ലെ... ??

    ഇങ്ങനേയൊക്കെ പറഞ്ഞ് നീ വലിയ പുള്ളിയായി കാലം കഴിഞ്ഞാൽ, അവസാനം നിനക്കും ഇതുതന്നെ ഗതി. ഒരു ഗവണ്മെന്റ് ആചാരവെടി. അയ്യപ്പനോട് കാട്ടിയത് മറക്കരുത്. ആശംസകൾ.

    ReplyDelete
    Replies
    1. ഇതിപ്പോ ഒരു ഫീഷണിയായല്ലോ മനേഷ്... ഈ ആചാര വെടി....
      എന്നാല്‍ പിന്നെ ഞാന്‍ വലിയ പുള്ളി ആവണില്ല ഭാവിയില്‍ ... ഹ ഹ ഹ...
      സ്വസ്തമായി ഒന്ന് മരിക്കാന്‍ പോലും പറ്റില്ലാന്നു വെച്ചാല്‍ എന്താ കഥ... :(

      Delete