Tuesday, January 24, 2012

പാവക്കൂത്ത്

പ്രണയത്തിന്റെ നിഴല്‍കൂത്തില്‍
ആരുടെയോ വിരലറ്റത്തു കൊരുത്ത
തോല്‍പ്പാവകള്‍ നമ്മള്‍ ...
ഒരു ചെറുവിരലനക്കങ്ങള്‍ക്കൊപ്പിച്ചു
തുള്ളിയിളകിയാടിമറിയുന്ന
കറുത്തൊരോറ്റ രൂപം...


6 comments:

  1. ഒരു സംഭവായീണ്ണു ട്ടോ. അടിപൊളി കവിത. ജീവിതത്തെ ഇത്രയ്ക്കും കാര്യമാത്രപ്രസക്തമായി നോക്കിക്കണ്ട ഏറ്റവും ചെറിയ കവിത ഞാൻ ഇതുവരെ വായിച്ചിട്ടില്ല. ഇത് വലിപ്പം കൊണ്ട് ചെറുതായിരിക്കാം പക്ഷെ അതിലടങ്ങിയ കാര്യം കൊണ്ട് വലുതാ. ആശംസകൾ, അഭിനന്ദനങ്ങൾ.

    ReplyDelete
  2. കൊള്ളാം സന്ദീപ്‌.ജീവിതത്തെ ഇങ്ങനെ ഫിലോസഫിക്കലായി നോക്കി കാണുന്നത് എനിക്കും ഇഷ്ടമുള്ള കാര്യമാണ്..:)

    ReplyDelete
    Replies
    1. ജീവിതവുമായി ഈ ഫിലോസഫി പലരും പറഞ്ഞു പഴകിയതാണ്...
      അത് പ്രണയത്തിലും applicable ആണ്
      എന്നുള്ള ചെറിയ ചിന്തയാണ് ഈ വരികള്‍ക്ക് പിന്നില്‍ ...
      വലിയ സംഭവങ്ങളെ നിസ്സാരമായി കാണുകയും
      ചെറുതിനെ വലുതിനോടുപമിക്കുകയും ചെയ്യുന്ന
      എന്റെ ശീലം കൊണ്ടാണത്... :)

      Delete
  3. നന്നായിട്ടുണ്ട് സന്ദീപ്‌.
    പിന്നെ കവിത ആയതോണ്ട് ഞാന്‍ വല്ലാതെ നിരൂപിക്കാന്‍ നില്‍ക്കുന്നില്ല.

    ReplyDelete
  4. കവിതയാ‍ായാൽ ഈങനെ വേണം പ്രതിഷ്ഠ ചെറുതാണേലുമ്ം അമ്മ്പലം വലൂതാണ്... വായിച്ചു മനസ്സിലാക്കി..

    ReplyDelete
  5. അമ്പട ഞാനേ....ഇച്ചിരി പോന്ന കുട്ടി ഇത്രേം വലിയ കാര്യം പറഞ്ഞോ...?

    എനിയ്ക്ക് ഇഷ്ടമാണ്‍ സന്ദീപ് ഈ ശൈലി...ഇച്ചിരി വരികളില്‍ ഒത്തിരി കാര്യം പറയാന്‍ ആവുന്ന കഴിവ്...ആശംസകള്‍....!
    ഒരുപാട് സ്നേഹത്തോടെ...

    ReplyDelete