Thursday, January 05, 2012

പ്രാര്‍ത്ഥനാപൂര്‍വ്വം


നമ്മുടെ മനസ്സ് ഏകാഗ്രതയോടെ
എന്തിനു വേണ്ടി ധ്യാനിക്കുന്നുവോ,
അതാണ്‌ ശരിയായ പ്രാര്‍ത്ഥനയത്രേ ...
അത് ചിലപ്പോള്‍ ജീവന് വേണ്ടി..
വിശപ്പാറ്റാനൊരുപിടി വറ്റിനാവാം..
ആശാന്തിയില്‍ നിന്നുള്ള വിടുതലുകള്‍ക്കു
നേരെ നീളുന്നവയുമാകാം.

കൈ കൂപ്പിയോ
മുട്ടുകുത്തിയോ
ആകാശത്തിലേക്കു കൈകള്‍
ഉയര്‍ത്തിയോയാവാമത്.

എന്നാല്‍ ...
അപരന് ദോഷം വരുത്തണേ-
യെന്നന്ന മട്ടിലുള്ള
സ്വാര്‍ത്ഥവിചാരങ്ങളെ-
യെങ്ങനെയാണ്
പ്രാര്‍ത്ഥനകളായെണ്ണാനാവുന്നത്...

അദ്ദേഹത്തിനു തെറ്റു പറ്റിയേക്കുമോ-
യെന്നു മാത്രമെണെന്റെ
കൊച്ചു ബുദ്ധിയില്‍
സന്ദേഹമിപ്പോള്‍ .

8 comments:

  1. പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍....
    ദൈവത്തിന് തെറ്റുപറ്റുമോ, പറ്റാതിരിക്കട്ടെ.

    ReplyDelete
  2. ശരിയാണ്..
    ഈ കുറുങ്കവിത നന്നായി.

    ReplyDelete
  3. മനസ്സ് ഏകാഗ്രതയോടെ എന്തിനു വേണ്ടി ധ്യാനിക്കുന്നുവോ,അതാണ്‌ ശരിയായ പ്രാര്‍ത്ഥന - അപരന് ദോഷം വരുത്താന്‍ ഇതുപോലൊന്നു ചെയ്താല്‍ ഇവിടെയുള്ള ലോജിക്ക് അനുസരിച്ച് അതിനെ പ്രാര്‍ത്ഥന എന്നു വിളിക്കാമല്ലോ...

    ആര്‍ക്കാണ് തെറ്റു പറ്റിയത്...

    ReplyDelete
  4. അതെ മാഷേ..
    ഇതേ കണ്‍ഫ്യൂഷന്‍ തന്നെയാണ് ഈ വരികള്‍ എഴുതാന്‍ ഉണ്ടായ കാരണം...
    ആദ്യം പറഞ്ഞ ലോജിക്ക്‌ എന്റെതല്ലാ...
    പണ്ടു മുതലേ ഗുരുക്കന്മാര്‍ പറഞ്ഞു പഠിപ്പിച്ചു വന്നതാ...

    എന്തായാലും പ്രാര്‍ത്ഥനയുടെ കണക്കെടുപ്പുകാരന് എണ്ണം തെറ്റാതിരിക്കട്ടെ..
    നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയട്ടെ...

    ReplyDelete
  5. അങ്ങിനെ ആവാന്‍ നമുക്കും പ്രാര്‍ത്ഥിക്കാം സന്ദീപ്...

    ReplyDelete
  6. ഏകാഗ്രതയോടെ നന്മ നിറഞ്ഞത്‌ മാത്രം ധ്യാനിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ..

    ReplyDelete
  7. അദ്ദേഹത്തിനു തെറ്റു പറ്റിയേക്കുമോ-
    യെന്നു മാത്രമെണെന്റെ
    കൊച്ചു ബുദ്ധിയില്‍
    സന്ദേഹമിപ്പോള്‍

    നല്ല ചിന്ത... തെറ്റുപറ്റിയതൊന്നുമാവില്ല സന്ദീപ്, നമ്മെ പരീക്ഷിക്കാന്‍ വേണ്ടി ചെയ്തതായിരിക്കാം..ഓരോരുത്തരുടെ മനസ്സിന്റെ നന്മ പോലിരിക്കും പ്രാര്‍ത്ഥനയുടെ ഫലം!

    ReplyDelete